കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യം മോദിയോട് ചോദിച്ച് തുടങ്ങിയിരിക്കുന്നു; കെസിആറിന്റെ വീഡിയോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ്

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം കണ്ട ഏറ്റവും ദുര്‍ബലനായ പ്രധാനമന്ത്രിയാണെന്ന് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു. അദ്ദേഹം മോദിയോട് ചോദ്യങ്ങള്‍ ഉന്നയിക്കുന്നതിന്റെ വീഡിയോ കോണ്‍ഗ്രസ് നേതാവ് അജയ് റായ് പങ്കുവെച്ചിരിക്കുകയാണ്. ഇത് വൈറലായിരിക്കുകയാണ്. യാതൊരു കഴിവുമില്ലാത്ത പ്രധാനമന്ത്രിയാണ് മോദിയെന്ന് കെസിആര്‍ പറഞ്ഞു. കേന്ദ്രത്തില്‍ ബിജെപി ഇതര ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണ് വേണ്ടത്. മോദിയുടെ സര്‍ക്കാരിന്റെ ആവശ്യമില്ലെന്നും കെസിആര്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിന്ന് പോവേണ്ട സമയമായി. ബിജെപി സര്‍ക്കാര്‍ വരേണ്ടതുണ്ടെന്നും കെസിആര്‍ പറഞ്ഞു.

ദിലീപും ശ്രീലേഖയും തമ്മില്‍ അടുത്ത ബന്ധം; നിര്‍ണായക വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്!!ദിലീപും ശ്രീലേഖയും തമ്മില്‍ അടുത്ത ബന്ധം; നിര്‍ണായക വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്!!

1

നരേന്ദ്ര മോദിയുടെ ഡബിള്‍ എഞ്ചിന്‍ വികസനത്തെ ഞങ്ങള്‍ അംഗീകരിക്കുന്നു. എന്നാല്‍ ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരിന്റെ കാര്യം ജനങ്ങള്‍ തീരുമാനിക്കും. ഏത് ഡബിള്‍ എഞ്ചിനാണ് വേണ്ടതെന്ന് അവര്‍ പറയും. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ബിജെപി ഇതര ഡബിള്‍ എഞ്ചിന്‍ സര്‍ക്കാരാണ് വേണ്ടതെന്നാണ് പറയുന്നത്. ഇത് സത്യമായ കാര്യമാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളേക്കാള്‍ എത്രയോ വികസിച്ചതും പുരോഗമനപരവുമാണ് പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെന്ന് കെസിആര്‍ വ്യക്തമാക്കി. തനിക്ക് മോദിയോട് വ്യക്തിപരമായി ഒരു ശത്രുതയുമില്ല. മോദിയുടെ നയങ്ങളോടാണ് തനിക്ക് വെല്ലുവിളിയുള്ളതെന്നും അദ്ദേഹം പറഞ്ഞു.

താന്‍ ഇക്കാര്യം പറഞ്ഞുകൊണ്ടേയിരിക്കും. ദുര്‍ബലനും, പ്രാപ്തിയില്ലാത്തവനുമായ ഒരു പ്രധാനമന്ത്രി ഇതിന് മുമ്പ് ഉണ്ടായിട്ടില്ല. കോണ്‍ഗ്രസ് ഭരണത്തില്‍ ചിന്തകളുടെ കുറവായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ നിങ്ങളുടെ സര്‍ക്കാരിന്റെ നയം കാരണം മൂലധന വരള്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് ശേഷിയും കുറഞ്ഞ് കൊണ്ടിരിക്കുകയാണ്. രാജ്യത്തെ സംരംഭകത്വത്തില്‍ നിന്ന് നിരവധി കമ്പനികള്‍ പിന്മാറി കൊണ്ടിരിക്കുകയാണ്. മെയ്ക്ക് ഇന്‍ ഇന്ത്യ വന്‍ പരാജയമാണ്. ചൈനയില്‍ നിന്നാണ് പട്ടങ്ങളും ദേശീയ പതാക പോലും നമ്മള്‍ ഇറക്കുമതി ചെയ്യുന്നതെന്നും കെസിആര്‍ പറഞ്ഞു.

അതേസമയം അഗ്നിപഥ് പദ്ധതി കൊണ്ടുവരുമ്പോള്‍ മറ്റ് പാര്‍ട്ടികളോട് എന്‍ഡിഎ സര്‍ക്കാരിന് ആലോചിക്കാമായിരുന്നു. നമ്മുടെ സൈന്യത്തില്‍ യുവാക്കള്‍ വേണമെന്ന് അവര്‍ പറയുന്നു. രാജ്യത്തിന് ഒരു യുവ പ്രധാനമന്ത്രിയെ തന്നെ ആവശ്യമുണ്ടെന്നും ചന്ദ്രശേഖര റാവു പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും പരസ്പരം കുറ്റപ്പെടുത്തല്‍ നടത്തുകയാണ്. ജിഎസ്ടിയുടെ കാര്യത്തില്‍ ഇവര്‍ക്കെല്ലാം പല നയങ്ങളാണ്. ദേശീയ തലത്തില്‍ വലിയ മാറ്റത്തിനാണ് താന്‍ ശ്രമിക്കുന്നത്. ബിജെപിക്കെതിരെ യുവജനത വോട്ട് ചെയ്യണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. രാജ്യത്തെ രക്ഷിക്കാനുള്ള ഏക മാര്‍ഗം അതാണെന്നും കെസിആര്‍ വ്യക്തമാക്കി.

റിപ്പോര്‍ട്ടര്‍മാര്‍ക്ക് മുന്നില്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ യുപിഎ സര്‍ക്കാരിനെതിരെ നടത്തിയ ആരോപണങ്ങള്‍ അടങ്ങുന്ന ഒരു ക്ലിപ്പ് വെച്ചായിരുന്നു കെസിആര്‍ കടുത്ത വിമര്‍ശനം നടത്തിയത്. രാജ്യത്തിന്റെ സര്‍വ മേഖലയും മോദി തകര്‍ത്തെന്ന് കെസിആര്‍ കുറ്റപ്പെടുത്തി. ഈ പ്രസംഗമാണ് അജയ് റായ് പങ്കുവെച്ചത്. പ്രധാനമന്ത്രി, രാജ്യം ചോദ്യങ്ങള്‍ നിങ്ങളോട് ചോദിക്കുകയാണ്, ധൈര്യം സംഭരിച്ച് മറുപടി പറയൂ എന്നും അജയ് റായ് ട്വീറ്റ് ചെയ്തു.

മഹാരാഷ്ട്രയില്‍ സഖ്യം പൊളിഞ്ഞിട്ടില്ല.... ബിജെപി കരുതിയിരിക്കണം, ശരത് പവാര്‍ പറയുന്നത് ഇങ്ങനെമഹാരാഷ്ട്രയില്‍ സഖ്യം പൊളിഞ്ഞിട്ടില്ല.... ബിജെപി കരുതിയിരിക്കണം, ശരത് പവാര്‍ പറയുന്നത് ഇങ്ങനെ

English summary
country is asking questions, congress leader shares kcr's video against pm modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X