Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനസംഖ്യാ ബാഹുല്യമുള്ള ഒരു വികസ്വര രാജ്യത്ത് കൊറോണയെ പ്രതിരോധിക്കുകയെന്നത് വെല്ലുവിളി: നരേന്ദ്രമോദി

ദില്ലി: രാജ്യത്താകമാനം കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടുത്ത ജാഗ്രത നിര്‍ദേശങ്ങളും നടപടികളുമാണ് സ്വീകരിച്ചു വരുന്നത്. രാജ്യത്ത് ലോക മഹായുദ്ധ കാലത്ത് പോലും ബാധിക്കാത്ത തരം പ്രതിസന്ധിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കൊറോണ വൈറസ് രോഗത്തെ പ്രതിരോധിക്കാന്‍ ഒരു വികസ്വര രാജ്യമായ ഇന്ത്യയില്‍ ജനസംഖ്യയുള്ള ഉയര്‍ത്തുന്ന വെല്ലുവിളി അസാധാരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

'നമ്മുടേത് പോലുള്ള ഇത്രയും ജനസംഖ്യയുള്ള ഒരു വികസ്വര രാജ്യത്ത് കൊറോണയെ പ്രതിരോധിക്കുകയെന്നത് ഒരു വെല്ലുവിളിയാണ്. ഇത് ഒരു സാധാരണ സാഹചര്യമല്ല.' നരേന്ദ്രമോദി പറഞ്ഞു. ലോകം കടുത്ത പ്രതിസന്ധിയിലാണെന്നും മോദി പറഞ്ഞു.

modi

ഒരു പൗരനും ലാഘവത്തോടെ കൊറോണയെ സമീപിക്കരുതെന്നും സാധാരണ പ്രകൃതി ദുരന്തം വരുമ്പോള്‍ അത് ചില രാജ്യങ്ങളെ മാത്രമാണ് ബാധിക്കുന്നതെന്നും എന്നാല്‍ കൊറോണ മനുഷ്യകുലത്തെ മൊത്തത്തില്‍ അപകടത്തിലാക്കിയെന്നും നരേന്ദ്രമോദി പറഞ്ഞു.

കൊറോണയെ പ്രതിരോധിക്കാനുള്ള നടപടികള്‍ രാജ്യം സ്വീകരിച്ചുവരികയാണെന്നും ക്ഷമയും ജാഗ്രതയുമാണ് കൊറോണയെ തുരത്താന്‍ ഏറ്റവും പ്രധാനമായി വേണ്ടതെന്നും മോദി പറഞ്ഞു. കൊവിഡ് ബാധിതന്‍ അല്ലെന്ന് സ്വയം ഉറപ്പ് വരുത്തണം. നമ്മള്‍ ആരോഗ്യത്തോടെ ഇരിക്കുകയാണെങ്കില്‍ സമൂഹവും ആരോഗ്യത്തോടെ ഇരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കൊറോണ വ്യാപനം തടയാന്‍ എല്ലാ ശ്രമവുമെടുക്കുമെന്ന് ഓരോരുത്തരും തീരുമാനിക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ എല്ലാവരും അനുസരിക്കണം.

കൊറോണയെ പ്രതിരോധിക്കാന്‍ ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ് നരേന്ദ്രമോദി. മാര്‍ച്ച് 22 ഞായറാഴ്ച്ച രാവിലെ ഏഴ് മണിക്കും രാത്രി മണിക്കും ഇടയില്‍ എല്ലാവരും ഇത് പാലിക്കണം

വിവിധ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ അത് വീട്ടില്‍ നിന്നു തന്നെ നിര്‍വഹിക്കാന്‍ ശ്രമിക്കണം. 65 വയസിന് മുകളിലുള്ള എല്ലാവരും പുറത്തിറങ്ങാതിരിക്കാനും ശ്രദ്ധിക്കണം. ജനം കരുതലോടെയിരുന്നാല്‍ കൊറോണയെ നമുക്ക് തുരത്താം. ഒരാള്‍ക്ക് രോഗമില്ലെങ്കില്‍ ആയാള്‍ക്ക് എവിടെ വേണമെങ്കിലും സഞ്ചരിക്കാമെന്ന തോന്നല്‍ തെറ്റാണ്. അത് വേണ്ടപ്പെട്ടവരോട് ചെയ്യുന്ന ദ്രോഹമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

ആഗോളതലത്തില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 9000 ലധികം പേരാണ് മരണപ്പെട്ടത്. രാജ്യത്ത് ഇതുവരേയും 172 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. അതില്‍ നാല് പേരാണ് മരണപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+