കൈകൂലി നൽകാൻ പണമില്ല, ഉദ്യോഗസ്ഥർ വിവാഹം നടത്താൻ അനുവദിച്ചില്ല!!

  • By: മരിയ
Subscribe to Oneindia Malayalam

ബേതുല്‍: അംഗപരിമിതനായ ബഹിം ചന്ദേല്‍ക്കറും ഭാര്യ മീന യാദവും കഴിഞ്ഞ ദിവസം വിവാഹിതരായി. മകന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം. ഒരു വിവാഹത്തില്‍ ഇപ്പോള്‍ എന്തിരിയ്ക്കുന്നു എന്നല്ലേ... ഉദ്യോഗസ്ഥര്‍ക്ക് കൈകൂലി കൊടുക്കാന്‍ പണമില്ലാത്തതിനാലാണ് ഒരു കുട്ടി ഉണ്ടാവുന്നത് വരെ ഇവരുടെ വിവാഹം നീണ്ടുപോയത്.

കഴിഞ്ഞ വര്‍ഷം നിശ്ചയിച്ചത്

കഴിഞ്ഞ വര്‍ഷം വിവാഹിതരാവാന്‍ തീരുമാനിച്ചതാണ് ബഹീമും മീനയും. ഇതിനായി മഹാരാഷ്ട്ര സാമൂഹിക നീതി വകുപ്പില്‍ അപേക്ഷ നല്‍കുകയും ചെയ്തു.

സാമ്പത്തിക സഹായത്തിനായി

മഹാരാഷ്ട്ര സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം നടപ്പിലാക്കിയ സാമൂഹിക ക്ഷേമ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പിന്നാക്ക വിഭാഗക്കാര്‍ക്ക് വിവാഹ സഹായ ധനത്തിനുള്ള അപേക്ഷയാണ് ഇരുവരും സമര്‍പ്പിച്ചത്. ഈ ഇനത്തില്‍ 2 ലക്ഷം രൂപയാണ് ഇവര്‍ക്ക് ലഭിയ്ക്കാനുണ്ടായിരുന്നത്.

കല്യാണം നിശ്ചയിച്ചു

പദ്ധതി പ്രകാരം 2016 ജൂണ്‍ എട്ടിനാണ് സാമൂഹിക നീതി വകുപ്പ് ബഹീമിന്റേയും മീനയുടേയും വിവാഹം നിശ്ചയിച്ചത്. ഇതിനായി ഇവര്‍ ഓഫീസിലും ചെന്നു. അപ്പോഴാണ് അറിഞ്ഞത് ഇവരുടെ അപേക്ഷ തള്ളി പോയെന്ന്. കാരണം അന്വേഷിച്ചെങ്കിലും വ്യക്തമായ മറുപടി കിട്ടിയില്ല.

കൈകൂലി നല്‍കിയില്ല

സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥന് കൈകൂലി നല്‍കാത്തതിനാലാണ് തങ്ങളുടെ അപേക്ഷ തള്ളി പോയതെന്ന് പിന്നീട് ബഹീമും മീനയും അറിഞ്ഞു. ഇതിനിടെ ഇരുവരും ഒന്നിച്ച് താമസം തുടങ്ങിയിരുന്നു.

കുഞ്ഞുണ്ടായി

കഴിഞ്ഞ നവംബറില്‍ മീന ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. വിവാഹം കഴിയ്ക്കാതെ അമ്മയായതിന്റേ പേരില്‍ ഇരുവരേയും ഗ്രാമത്തില്‍ നിന്ന് പുറത്താക്കുമെന്ന അവസ്ഥയായി. ഇത് തുടര്‍ന്നാണ് സാമൂഹിക നീതി വകുപ്പിന്റെ അനുമതി ഇല്ലാതെ വിവാഹം കഴിയ്ക്കാന്‍ ഇരുവരും തീരുമാനിച്ചത്. അതും മകന്റെ സാന്നിധ്യത്തില്‍.

English summary
couple is given a cash reward of Rs 2 lakh and are also felicitated at a programme organised by the social justice department. for this this couple were waiting.
Please Wait while comments are loading...