മുന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; കുഞ്ഞിന് വിലയിട്ടത് ഒരു ലക്ഷം രൂപ

  • By: Akshay
Subscribe to Oneindia Malayalam

മംഗളൂരു: മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ മാതാപിതാക്കള്‍ വിറ്റു. കര്‍ണാടകത്തിലെ കുന്ദാപുരയ്ക്കടുത്ത് ഡോമ്പിയിലുള്ള ശേഖര്‍ പൂജാരി, നാഗമ്മ ദമ്പതികളാണ് നവജാത ശിശുവിനെ വിറ്റത്. ഒരു ലക്ഷം രൂപയാണ് കുഞ്ഞിന് മാതാപിതാക്കള്‍ വിലയിട്ടത്.

ദാരിദ്ര്യം കാരണമാണ് ദമ്പതികള്‍ കുഞ്ഞിനെ വിറ്റത്. ഒരു ബാങ്ക് ഉദ്യോഗസ്ഥനാണ് കുഞ്ഞിനെ വാങ്ങിയത്. സംഭവത്തില്‍ ശിശുക്ഷേമ സമിതി ഇരുവരില്‍ നിന്നും മൊഴി എടുത്തു. കഴിഞ്ഞ ഡിസംബര്‍ 23നായിരുന്നു നാഗമ്മ പെണ്‍കുട്ടിയെ പ്രസവിച്ചത്. തുടര്‍ന്ന് 26ന് കുട്ടിയെ മൊഗേരയിലുള്ള ശ്രീധരന്‍ പൂജാരിക്ക് വില്‍ക്കുകയായിരുന്നു.

Baby

നാട്ടുകരുടെ പരാതിയെ തുടര്‍ന്നാണ് ശിശുക്ഷേമ വകുപ്പ് കേസെടുത്തിട്ടുള്ളത്. കുട്ടിയെ കാണാനില്ലെന്ന് നാട്ടുകാര്‍ പരാതിപ്പെടുകയായിരുന്നു. ഹോട്ടല്‍ ജീവനക്കാരനാണ് ശേഖര്‍ പൂജാരി. ഇപ്പോള്‍ ദമ്പതികള്‍ക്ക് അഞ്ച് മക്കളുണ്ട്. ഒരു കുട്ടിയെ കൂടി വളര്‍ത്താനുള്ള സാമ്പത്തിക ശേഷി ഇല്ലാത്തതാണ് കുട്ടിയെ വില്‍ക്കാന്‍ ഇടയാക്കിയത്.

English summary
Couples sold three days old girl in Mangalore
Please Wait while comments are loading...