കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പട്യാല ഹൗസ് കോടതിക്കുള്ളിലെ ആക്രമങ്ങള്‍ക്ക് പിന്നിലെ ശക്തി ഈ വ്യക്തിയാണ്? കണ്ടിട്ട് ഞെട്ടേണ്ട...

  • By Siniya
Google Oneindia Malayalam News

ദില്ലി: ജെ എന്‍ യു വിഷയത്തില്‍ കനയ്യ കുമാറിനെ ദില്ലി പാട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ രണ്ടു ദിവസവും ആക്രമണം അഴിച്ചുവിട്ട വ്യക്തി വിക്രം ചൗഹാന്‍ എന്ന അഭിഭാഷകനാണ്. രണ്ടുദിവസങ്ങളിലായി ദില്ലി കോടതിക്കു മുന്നില്‍ കാണുന്ന കാഴ്ചയും അഭിഭാഷകരുടെ തേര്‍വാഴ്ച തന്നെയാണ്. ചൗഹാന്റെ നേതൃത്വത്തിലുള്ള അഭിഭാഷകന്‍ ഭാരത് മാതാ കീ ജയ്, വന്ദേമാതരം ബോല്‍ന ഹോഗ എന്ന വിളികളുമായാണ് കോടതി സമുച്ചയത്തിലേക്ക് കടന്നു കയറിയത്.

പോലീസ് നോക്കി നില്‍ക്കെയാണ് ദില്ലി പാട്യാല കോടതിയില്‍ അഭിഭാഷകരുടെ ആക്രമണം. ജെഎന്‍യു വിദ്യാര്‍ത്ഥി കനയ്യകുമാറിനും മാധ്യമപ്രവര്‍ത്തകര്‍ക്കും ഉള്‍പ്പെടെയാണ് ക്രൂരമര്‍ദ്ദനം. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കി എന്നാരോപിച്ച് അറസ്റ്റ് ചെയ്ത കനയ്യകുമാറിനെ കോടതിയില്‍ ഹാജരാക്കുമ്പോഴായിരുന്നു സംഭവം.

ദില്ലി കോടതിയില്‍ അരങ്ങേറിയത്

ദില്ലി കോടതിയില്‍ അരങ്ങേറിയത്

പോലീസ് നോക്കി നില്‍ക്കെയാണ് ദില്ലി പാട്യാല കോടതിയില്‍ അഭിഭാഷകരുടെ തേര്‍വാഴ്ച. ജെഎന്‍യു വിദ്യാര്‍ത്ഥി കനയ്യകുമാറിനും മാധ്യമപ്രവര്‍ത്തകര്‍ക്കും ഉള്‍പ്പെടെയാണ് ക്രൂരമര്‍ദ്ദനം. ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കി എന്നാരോപിച്ച് അറസ്റ്റ് ചെയ്ത കനയ്യകുമാറിനെ കോടതിയില്‍ ഹാജരാക്കുമ്പോഴായിരുന്നു സംഭവം.

ആക്രമം നടത്തിയത്

ആക്രമം നടത്തിയത്

കനയ്യകുമാറിനെ കോടതിയില്‍ ഹാജരാക്കിയ രണ്ടുദിവസങ്ങളിലും ആക്രമം നടത്തുകയായിരുന്നു. ഇതില്‍ ്പ്രധാന പങ്കു വഹിച്ചത് വിക്രം ചൗഹാന്‍ എന്ന അഭിഭാഷകനാണ്.

ചൗഹാന്റെ നേതൃത്വത്തില്‍

ചൗഹാന്റെ നേതൃത്വത്തില്‍

പോലീസ് നോക്കി നില്‍ക്കെയാണ് കോടതി വളപ്പില്‍ അക്രമം അരങ്ങേറിയത്. ചൗഹാന്റെ നേതൃത്വത്തില്‍ അഭിഭാഷകര്‍ ഭാരത് മാതാ കീ ജയ്, വന്ദേ മാതരം ബോല്‍ന ഹോഗ വിളികളുമായാണ് കോടതി സമുച്ചയത്തിലേക്ക് കടന്നു കയറിയത്.

തങ്ങളെ ഗുണ്ടകളാക്കുന്നു

തങ്ങളെ ഗുണ്ടകളാക്കുന്നു

പാകിസ്ഥാന്‍ സിന്ദാബാദ് എന്നു വിളിച്ചവരെ നായകന്‍മാരാക്കുകയും തങ്ങളെ ഗുണ്ടകളാക്കുകയാണെന്നും വിക്രം ചൗഹാന്‍ മാധ്യമങ്ങളോടു പറഞ്ഞു. എതിരാളികള്‍ തങ്ങളെ ആക്രമിക്കാന്‍ വന്നാല്‍ പ്രതികരിക്കേണ്ടെയെന്നും ചൗഹാന്‍ ചോദിച്ചു.

ദേശവിരുദ്ധര്‍ പാകിസ്ഥാനിലേക്ക് പോകട്ടെ

ദേശവിരുദ്ധര്‍ പാകിസ്ഥാനിലേക്ക് പോകട്ടെ

ദേശവിരുദ്ധര്‍ പാകിസ്ഥാനിലേക്ക് പോകണമെന്നു ചൗഹാന്‍ പറഞ്ഞിരുന്നു. ഭാരത് മാതാ കീജയ് വിളികളുമായാണ് ചൗഹാന്‍ തിങ്കളാഴ്ച ഒരാളെ തല്ലിയത്. ഈ ആക്രമണത്തിന്റെ വീഡിയോ എടുത്ത മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെയും ആക്രമണം ഉണ്ടായി.

നടപടി എടുത്തില്ല

നടപടി എടുത്തില്ല

ആക്രമണം നടത്തിയതില്‍ ചൗഹാന്റെ പങ്ക് വ്യക്തമാണെങ്കിലും ഇതുമായി ബന്ധപ്പെട്ട് ഇയാള്‍ക്കെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ല.

രാഷ്ട്രീയ ബന്ധം നിഷേധിച്ചു

രാഷ്ട്രീയ ബന്ധം നിഷേധിച്ചു

ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്, എല്‍ കെ അധ്വാനി, തുടഭങ്ങിയ പ്രമുഖ ബിജെപി നേതാക്കളോടപ്പം നില്‍ക്കുന്ന ഫോട്ടോ വിക്രം ചൗഹാന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ തനിക്ക് രാഷ്ട്രീയ ബന്ധമില്ലെന്ന് ചൗഹാന്‍ നിഷേധിച്ചിരുന്നു.

സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു

സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു

പാട്യാല കോടതി വളപ്പില്‍ നടന്ന ആക്രമത്തില്‍ സുപ്രിം കോടതി ആശങ്ക പ്രകടിപ്പിച്ചു. പ്രതികളുടെ പദവി നോക്കാതെ നടപചടി എടുക്കണമെന്ന് കോടതി ദില്ലി പോലീസിനോട് ആവശ്യപ്പെട്ടു. സംഭവഭങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ആറംഗ അഭിഭാഷക സമിതിയെ കോടതി നിയോഗിച്ചു.

English summary
Court Attacker Vikram Chauhan Strikes Again, Stars In Round 2 Of Violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X