കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മേജർ ഗോഗോയ് കുറ്റക്കാരനെങ്കിൽ കർശന നടപടി: താക്കീതുമായി ബിപിൻ റാവത്ത്, ശിക്ഷ മാതൃകയാവുന്ന തരത്തിൽ!!

Google Oneindia Malayalam News

ശ്രീനഗർ: ജമ്മുകശ്മീരിലെ ഹോട്ടലിൽ വെച്ച് പെൺകുട്ടിക്കൊപ്പം അറസ്റ്റിലായ സംഭവത്തിൽ സൈനികനെതിരെ അന്വേഷണത്തിന് ഉത്തരവ്. ഇന്ത്യൻ ആർമിയാണ് മേജർ ഗോഗോയിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. മേജർ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ കടുത്താ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും ഇന്ത്യൻ സൈനിക മേധാവി ബിപിൻ റാവത്ത് വ്യക്തമാക്കിയിരുന്നു. 18 വയസ്സുകാരിയുമായി ഹോട്ടലിലെത്തിയപ്പോഴാണ് ഗോഗോയ് അറസ്റ്റിലായത്. കോർട്ട് ഓഫ് എൻക്വയറിക്ക് ശേഷമായിരിക്കും കുറ്റം ചുമത്തി നടപടി സ്വീകരിക്കുക.

ഇന്ത്യൻ സൈന്യത്തിലെ ഏതെങ്കിലും ഉദ്യോഗസ്ഥൻ കുറ്റക്കാരനാണെന്ന് കണ്ടാൽ ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറ്റുള്ളവർക്ക് മാതൃകയാവുന്ന തരത്തിലായിരിക്കും ഇവർക്ക് ശിക്ഷ നൽകുക. ആർമി ഗുഡ് വിൽ സ്കൂൾ സന്ദർശിക്കാനെത്തിയപ്പോഴാണ് ബിപിൻ റാവത്തിന്റെ പ്രതികരണം.

major-gogoi-

മേജർ ഗോഗോയ് തെറ്റായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ എത്രയും പെട്ടെന്ന് കടുത്ത ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും സൈനിക മേധാവി ഉറപ്പുനൽകുന്നു. സംഭവത്തിൽ ജമ്മുകശ്മീർ പോലീസാണ് അന്വേഷണം നടത്തിവരുന്നത്. ജമ്മുകശ്മീരിൽ വെച്ച് കശ്മീരി യുവാവിനെ സൈന്യത്തിന്റെ ജീപ്പിന് മുമ്പിൽ കവചമാക്കിയ സംഭവത്തിൽ മേജർ ഗോഗോയ് നേരത്തെ വിവാദത്തിലായിരുന്നു.

English summary
The Indian Army has ordered a court of inquiry against Major Nitin Leetul Gogoi, who was briefly detained by police in Srinagar on May 23, after an altercation when he was allegedly trying to enter a hotel with an 18-year-old woman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X