Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമിക്രോണിനും ഡെല്‍റ്റയ്ക്കുമെതിരെ കൊവാക്‌സിന്‍ ബൂസ്റ്റര്‍ ഫലപ്രദം: ഭാരത് ബയോടെക്

ന്യൂദല്‍ഹി: കൊവിഡിന്റെ ഒമിക്രോണ്‍, ഡെല്‍റ്റ വകഭേദങ്ങള്‍ക്കെതിരെ കൊവാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് പ്രയോജനപ്രദമാണെന്ന് ഭാരത് ബയോടെക്. ഡെല്‍റ്റ വകഭേദത്തിന്റെ 100 ശതമാനം സാംപിളുകളിലും ഒമിക്രോണിന്റെ 90 ശതമാനം സാംപിളുകളിലും പരീക്ഷണം വിജയമായിരുന്നെന്നാണ് ഭാരത് ബയോടെക് അവകാശപ്പെടുന്നത്.

നേരത്തെ കൊവിഡിന്റെ മറ്റ് വകഭേദങ്ങളായ ആല്‍ഫ, ബീറ്റ, ഡെല്‍റ്റ, സെറ്റ, കാപ്പ എന്നിവയ്ക്ക് കൊവാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. കൊവിഡ് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പരീക്ഷണഫലം പ്രയോജനകരമാകുമെന്ന് കമ്പനി പറയുന്നു.

രാജ്യത്ത് ഒമിക്രോണ്‍, മൂന്നാം തരംഗം എന്നിവയുടെ പശ്ചാത്തലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുകയാണ്. ബുധനാഴ്ച രണ്ട് ലക്ഷത്തിനടുത്താണ് രോഗബാധ. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,94,720 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

covaxin

നിലവില്‍ 9,55,319 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ ആകെ രോഗബാധിതരുടെ 2.65 ശതമാനമാണ് നിലവില്‍ ചികിത്സയിലുള്ളത്. 11.05 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. അതേസമയം മരണ സംഖ്യയിലും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 442 കൊവിഡ് മരണങ്ങളാണ് ഒറ്റദിവസം സ്ഥിരീകരിച്ചത്.

ഒമിക്രോണ്‍ കേസുകളും രാജ്യത്ത് വര്‍ധിക്കുകയാണ്. രാജ്യത്ത് 4868 പേര്‍ക്കാണ് ആകെ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇവരില്‍ 1805 പേര്‍ രോഗമുക്തരായിട്ടുണ്ട്.

2021 ഡിസംബര്‍ 25 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം വാക്സിനേഷന്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ജനുവരി 10 മുതല്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കി തുടങ്ങിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍, 60 വയസിന് മുകളില്‍ പ്രായമുള്ള ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് ആദ്യഘട്ടത്തില്‍ നല്‍കുന്നത്.

അതേസമയം, ഇന്ത്യയുടെ വാക്സിനേഷന്‍ കഴിഞ്ഞ വെള്ളിയാഴ്ച 150 കോടി ഡോസ് കടന്നിരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍, 60 വയസിന് മുകളില്‍ പ്രായമുള്ള ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് രണ്ടാം ഡോസ് സ്വീകരിച്ച് 39 ആഴ്ച കഴിഞ്ഞിട്ടുണ്ടെങ്കില്‍ ബൂസ്റ്റര്‍ വാക്സിനുകളായി മൂന്നാം ഡോസ് സ്വീകരിക്കാമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്.

എന്നാല്‍ ബൂസ്റ്റര്‍ ഡോസായി ആദ്യം സ്വീകരിച്ച വാക്സിന്‍ തന്നെയായിരിക്കണം നല്‍കേണ്ടതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നു. ഇതനുസരിച്ച് കൊവാക്സിന്‍ ഒന്നും രണ്ടും ഡോസ് സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസായി കൊവാക്സിന്‍ തന്നെയും കൊവിഷീല്‍ഡ് ഒന്നും രണ്ടും ഡോസ് സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസായി കൊവിഷീല്‍ഡുമാണ് സ്വീകരിക്കേണ്ടതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+