• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോവാക്സിന്റെ ഒന്നാംഘട്ട പരീക്ഷണത്തിന് അംഗീകാരം: മൂന്നാംഘട്ട പരീക്ഷണം പുരോഗമിക്കുന്നു, പ്രതീക്ഷയോടെ രാജ്യം..

Google Oneindia Malayalam News

ദില്ലി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിൻ കോവാക്സിൻ ഒന്നാം ഘട്ട പരീക്ഷണത്തിൽ പാർശ്വഫലങ്ങളില്ലാതെ മികച്ച പ്രതികരണം കാഴ്ചവെക്കുന്നതായി പഠനം. പ്രശസ്ത ലാൻസെറ്റ് ഇൻഫെക്റ്റിയസ് ഡിസീസ് ജേണലിൽ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഫലത്തിലാണ് ഇക്കാര്യങ്ങൾ വിശദീകരിക്കുന്നത്. കോവാക്സിൻ ഒന്നാം ഘട്ട പരീക്ഷണങ്ങളിൽ മരുന്ന് കുത്തിവെച്ചവരിൽ ഗുരുതരമായ പാർശ്വഫലങ്ങളൊന്നുമില്ലാതെ മെച്ചപ്പെട്ട രോഗപ്രതിരോധ ശേഷി പ്രകടിപ്പിച്ചതായാണ് ലേഖനത്തിൽ പറയുന്നത്.

മുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുക തിരഞ്ഞെടുപ്പിന് ശേഷം; ലക്ഷ്യം വിജയം മാത്രം: മുല്ലപ്പള്ളിമുഖ്യമന്ത്രി ആരെന്ന് തീരുമാനിക്കുക തിരഞ്ഞെടുപ്പിന് ശേഷം; ലക്ഷ്യം വിജയം മാത്രം: മുല്ലപ്പള്ളി

പരീക്ഷണങ്ങൾക്ക്

പരീക്ഷണങ്ങൾക്ക്


രണ്ടാം ഘട്ട പരീക്ഷണത്തിന്റെ ഫലങ്ങൾ പുറത്തുവരാനുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ രാജ്യം. ലക്ഷക്കണക്കിന് മുൻനിര ആരോഗ്യ തൊഴിലാളികൾക്ക് സർക്കാർ വാക്സിൻ നൽകുന്നത് തുടരുകയാണെങ്കിലും വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണങ്ങളും തുടർന്നുവരികയാണ്. വാക്സിൻ പരീക്ഷണങ്ങളുടെ ആദ്യ രണ്ട് ഘട്ടങ്ങൾ സാധാരണയായി അവയുടെ സുരക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, മൂന്നാം ഘട്ടം സാധാരണയായി അതിന്റെ ഫലപ്രാപ്തി നിർണ്ണയിക്കുന്നതാണ്.

എതിർപ്പ് ശക്തം

എതിർപ്പ് ശക്തം

ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി) എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കോവാക്സിൻ വികസിപ്പിച്ചെടുത്തത്. കോവാക്സിന് ക്ലിനിക്കൽ ട്രയൽ മോഡിൽ അടിയന്തര ഉപയോഗ അംഗീകാരം ലഭിക്കുകയും ചെയ്തിട്ടുണ്ട്. കൊവിഷീൽഡിനൊപ്പം കോവാക്സിനും ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി നൽകിയെങ്കിലും മൂന്നാംഘട്ട പരീക്ഷണം പൂർത്തിയാകാത്ത വാക്സിൻ ഉപയോഗിക്കാൻ അനുമതി നൽകിയ സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെയാണ് സർക്കാർ നിലപാട് തിരുത്തിയത്. എന്നിരുന്നാലും, അതിന്റെ സുരക്ഷയും കാര്യക്ഷമതയും കൂടുതൽ പ്രകടമാക്കുന്ന പുതിയ ഡാറ്റകളൊന്നും പബ്ലിക് ഡൊമെയ്‌നിൽ പുറത്തുവിട്ടിട്ടില്ല.

11 ആശുപത്രികളിൽ

11 ആശുപത്രികളിൽ

ഇന്ത്യയിലുടനീളമുള്ള 11 ആശുപത്രികളിലായാണ് ക്രമരഹിതമായ ഒന്നാം ഘട്ട വാക്സിൻ പരീക്ഷണം നടത്തിയത്.
18-55 വയസ് പ്രായമുള്ള ആരോഗ്യമുള്ളവരിലാണ് പരീക്ഷണത്തിന്റെ ഭാഗമായി വാക്സിൻ കുത്തിവെച്ചിരുന്നത്. ആദ്യ ഡോസ് നൽകി 14 ദിവസങ്ങൾക്കുള്ളിൽ രണ്ടാമത്തെ ഡോസ് വാക്സിനും നൽകിയിരുന്നു. കുത്തിവെപ്പ് എടുത്തവരിൽ ഉണ്ടായ പ്രധാന പ്രശ്നം കുത്തിവെപ്പ് എടുത്ത സ്ഥലത്തെ വേദനയായിരുന്നു, തുടർന്ന് തലവേദന, ക്ഷീണം, പനി എന്നിവയും അനുഭവപ്പെട്ടിരുന്നു.

 ചരിത്രം കുറിച്ച് വാക്സിനേഷൻ

ചരിത്രം കുറിച്ച് വാക്സിനേഷൻ

ചരിത്രം കുറിച്ച് വാക്സിനേഷൻ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നും ഫാർമസ്യൂട്ടിക്കൽ കമ്പനി അസ്ട്രാസെനെക്കയിൽ നിന്നും പ്രാദേശികമായി നിർമ്മിച്ച കോവക്‌സിൻ, കോവിഷീൽഡ് എന്നിവ ഉപയോഗിച്ചാണ് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷൻ പ്രോഗ്രാമിന് ജനുവരി 16ന് തുടക്കം കുറിച്ചത്. ഇന്ത്യയിൽ കൊവിഡ് വാക്സിനേഷൻ ആരംഭിച്ച് ആദ്യഘട്ടത്തിൽ 3 കോടി വരുന്ന മുൻനിര ആരോഗ്യ സംരക്ഷണത്തിനും മറ്റ് മുൻനിര തൊഴിലാളികൾക്കുമാണ് വാക്സിൻ നൽകിയത്. തുടർന്ന് 50 വയസ്സിനു മുകളിൽ പ്രായമുള്ളവരോ അല്ലെങ്കിൽ ഉയർന്ന അപകടസാധ്യതയുള്ളവരായി കണക്കാക്കപ്പെടുന്നതുമായ 27 കോടി ആളുകൾക്കാണ് വാക്സിൻ നൽകുക.

cmsvideo
  ഇന്ത്യയുടെ വാക്‌സിന്‍ വാങ്ങാന്‍ ശ്രമിച്ച് പാക്കിസ്ഥാന്‍ | Oneindia Malayalam
  അയൽക്കാർക്ക് കൈത്താങ്ങ്

  അയൽക്കാർക്ക് കൈത്താങ്ങ്


  ലോകത്തിന്റെ ഫാർമസ്യൂട്ടിക്കൽ തലസ്ഥാനമായി അറിയപ്പെടുന്ന ഇന്ത്യ ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, സീഷെൽസ്, മൗറീഷ്യസ്, മാലിദ്വീപ് എന്നീ രാജ്യങ്ങൾക്കും വാക്സിൻ വിതരണം ചെയ്യുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ വെള്ളിയാഴ്ച ബ്രസീലിലേക്കും മൊറോക്കോയിലേക്കും വാക്സിൻ കയറ്റുമതി ആരംഭിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

  English summary
  Covaxin Phase 1 Trial Clears Lancet Review, Phase 3 Trial Ongoing
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X