കൊവിഡ്: മൃതദേഹങ്ങൾ കൂട്ടിയിട്ട് കത്തിച്ച് യുപിയിലെ ശ്മശാനങ്ങള്‍, ടിന്‍ ഷീറ്റ് കൊണ്ട് മറച്ച് അധികൃതര്‍
ലക്‌നൗ: കൊവിഡ് വ്യാപനവും മരണ നിരക്കും ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഉയരുകയാണ്. മരണം കുതിച്ചുയര്‍ന്നതോടെ ഉത്തര്‍ പ്രദേശിന്റെ തലസ്ഥാനമായ ലക്‌നൗവിലെ ഒരു ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ കൂട്ടമായി കത്തിച്ചിരുന്നു. ഇതേ തുടര്‍ന്ന് സംഭവം വിവാദമായിരുന്നു. എന്നാല്‍ ഇപ്പോഴിതാ മൃതദേഹങ്ങള്‍ കത്തിക്കുന്നത് പൊതുജനങ്ങള്‍ കാണാതിരിക്കാന്‍ ടിന്‍ ഷീറ്റ് കൊണ്ട് വേലികെട്ടി തിരിച്ചിരിക്കുകയാണ്. ഇവിടെ നിന്ന് മൃതദേഹങ്ങള്‍ കൂട്ടമായി കത്തിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധത്തെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തിയിരുന്നു. തുടര്‍ന്നാണ് ശ്മശാനം ഷീറ്റ് കൊണ്ട് മറയ്ക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ 10 ദിവസത്തിനിടെ 630 ലധികം ശവസംസ്‌കാരങ്ങള്‍ നഗരത്തില്‍ നടന്നിട്ടുണ്ട്. 97 ഓളം മൃതദേഹങ്ങള്‍ ബുധനാഴ്ച ഭൈന്‍സകുണ്ട്, ഗുലാലഘട്ട് ശ്മശാന സ്ഥലങ്ങളിലേക്ക് കൊണ്ടുവന്നിരുന്നു. ചൊവ്വാഴ്ച, ഇവിടേക്ക് 87 മൃതദേഹങ്ങള്‍ കൊണ്ടുവന്നെന്നും സമാജ്വാദി പാര്‍ട്ടി നേതാവ് അഷുതോഷ് വര്‍മ്മ പറഞ്ഞു.
കൊവിഡ് മരണങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ആവശ്യത്തിന് ആശുപത്രികള്‍ നിര്‍മ്മിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ മതില്‍ കെട്ടി കാഴ്ച മറക്കേണ്ട സ്ഥിതി വരുമോ എന്ന് കോണ്‍ഗ്രസും ആം ആദ്മിയും ചോദിച്ചു. അതേസമയം, ലക്നൗവിലെ ആരോഗ്യരംഗം രൂക്ഷമായ പ്രതിസന്ധിയിലാണ് ഇപ്പോള്‍. ദിവസേന കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. ആശുപത്രികളില്‍ രോഗികള്‍ക്ക് മതിയായ കിടക്കകള്‍ ലഭിക്കുന്നില്ല. വലിയ ശ്മശാനമായ ബയ്കുന്ധ് ധാമില്‍ പോലും സംസ്‌കരിക്കാന്‍ വിറകിന് ക്ഷാമം നേരിടുകയാണ്.
ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം തീവ്രമാകുന്നു, വിവിധ നഗരങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍
അതേസമയം, രാജ്യത്ത് വീണ്ടും കൊവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് 2,73,810 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ സമയത്ത് മാത്രം രാജ്യത്ത് 1619 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 1.78 ലക്ഷം പേര്‍ രോഗമുക്തി നേടുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് ദിവസം തുടര്‍ച്ചയായി രാജ്യത്ത് രണ്ട് ലക്ഷത്തില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്.
നടുറോഡിൽ കിടിലം ഫോട്ടോഷൂട്ടുമായി രശ്മി ഗൗതം; സോഷ്യല്‍ മീഡിയയിൽ വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications