Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്ക് ഡൗണ്‍ കടുക്കും: നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രം ഏറ്റെടുക്കുന്നു

ദില്ലി: നിയന്ത്രണങ്ങള്‍ ശക്തമാക്കിയിട്ടും ഇന്ത്യയില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടി വരികയാണ്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ഗുജറാത്തിലുമായി പത്തിലധികം കേസുകളാണ് ഇന്ന് മാത്രം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് സ്ഥീരീകരിക്കപ്പെട്ട കൊറോണ വൈറസ് ബാധിതരുടെ എണ്ണം 562 ആയി. അതിനിടെ കോവിഡ് രോഗം ഭേദമായ 40 പേര്‍ ആശുപത്രി വിട്ടിട്ടുണ്ട്. അതിനിടെ ഇന്നലെ ദില്ലിയില്‍ മരിച്ച 57 കാരന്‍റെ പരിശോധന ഫലം നെഗറ്റീവാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്രയില്‍ ഒരു കുടുംബത്തിലെ 5 പേര്‍ക്ക് കൂടെ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 112 ആയി. മഹാരാഷ്ട്രയില്‍ മുംബൈ, പുനൈ അടക്കമുള്ള നഗരങ്ങള്‍ക്ക് പുറമെ ഗ്രാമങ്ങളിലേക്കും രോഗം പടരുന്നുണ്ട്. അതേസമയം കൊറോണ വൈറസിനെ നേരിടാനുള്ള നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന്‍റെ ചുമതല സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ...

ദേശീയ ദുരന്ത നിവാരണ നിയമം

ദേശീയ ദുരന്ത നിവാരണ നിയമം

പ്രകൃതിദത്തമോ മനുഷ്യനിര്‍മ്മിതമോ ആയ ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള ദേശീയ ദുരന്ത നിവാരണ നിയമം നടപ്പാക്കിയാണ് നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന്‍റെ ചുമതല സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയമം നടപ്പിലായാല്‍ കോവിഡ് 19 നെ നേരിടുന്നതിനുള്ള നടപടികള്‍ പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാറിന്‍റെ നിയന്ത്രണത്തിലാവും.

അഭ്യന്തര മന്ത്രാലയം

അഭ്യന്തര മന്ത്രാലയം

നിലവില്‍ ആരോഗ്യ രംഗം സംസ്ഥാനങ്ങളുടെ നിയന്ത്രണത്തില്‍ വരുന്ന കാര്യമാണെങ്കിലും കൊറോണ വൈറസിന്‍റെ വ്യാപനം രാജ്യത്തിന് തന്നെ ഭീഷണിയായി ഉയര്‍ന്നിരിക്കുന്നുവെന്നാണ് അഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്തുടനീളം ദേശീയ ദുരന്ത നിവാരണ അതോറിറ്റി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

നിര്‍ദ്ദേശങ്ങള്‍ പാലിക്കണം

നിര്‍ദ്ദേശങ്ങള്‍ പാലിക്കണം

കേന്ദ്രത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് കാബിനറ്റ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി,സംസ്ഥാന പോലീസ് മേധാവിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ കര്‍ഫ്യൂവിന് തുല്യമായിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കൂടുതുല്‍ കര്‍ശനമാകും

കൂടുതുല്‍ കര്‍ശനമാകും

ദേശീയ ദുരന്ത നിവാരണ നിയമം നടപ്പിലാക്കിയാല്‍ ലോക്ക് ഔട്ട് കൂടുതുല്‍ കര്‍ശനമാകും. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ഈ നിയമം അനുസരിച്ചുള്ള നടപടികളാവും ഉണ്ടാവുക. ദേശീയ ദുരന്തനിവാരണ നിയമം അനുസരിച്ച് നിയമ ലംഘനങ്ങള്‍ക്ക് രണ്ട് വര്‍ഷം വരെ തടവ് ശിക്ഷയോ അതിന് സമാനമായ പിഴയോ അടക്കമുള്ള ശിക്ഷകള്‍ ലഭിക്കാനുള്ള വകുപ്പുകളുണ്ട്.

ശക്തമായ നടപടി

ശക്തമായ നടപടി

അതേസമയം, ലോക്ക് ഡൗണിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം ശക്തമായ നടപടികളാണ് പോലീസ് സ്വീകരിച്ചു വരുന്നത്. നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ തെരുവിലേക്ക് സ്വകാര്യ വാഹനങ്ങളുമായി ജനങ്ങള്‍ ഇറങ്ങിയതോടെ പോലീസ് കൂട്ട അറസ്റ്റ് തുടങ്ങി. അനാവശ്യ യാത്രകള്‍ നടത്തുന്ന വണ്ടികളുടെ ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടേയുള്ള നടപടികളിലേക്ക് പോലീസ് കടന്നു കഴിഞ്ഞു.

Recommended Video

cmsvideo
    All you need to know about lock down | Oneindia Malayalam
    അറസ്റ്റ്

    അറസ്റ്റ്

    രാവിലെ കൊച്ചിയില്‍ മാത്രം 200 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൂരില്‍ 39 പേരും അറസ്റ്റിലായി. മറ്റ് ജില്ലകളില്‍ കടുത്ത നടപടിയാണ് സ്വീകരിച്ച് വരുന്നത്. അനാവശ്യമായി റോഡില്‍ ഇറങ്ങുന്ന വാഹനങ്ങളുടെ നമ്പറുകള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. നിര്‍ദേശം രണ്ട തവണ ലംഘിച്ചാലാണ് റജിസ്ട്രേഷന്‍ റദ്ദ് ചെയ്യുക. അറസ്റ്റിനും കേസിനും പുറമെ പിടിച്ചെടുത്ത വാഹനങ്ങള്‍ 21 ദിവസത്തിന് ശേഷം മാത്രമെ വിട്ടു നല്‍കൂ എന്നും തീരുമാനമുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+