കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് തിരിച്ചടിയാകുമോ; 5 രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന

Google Oneindia Malayalam News

ദില്ലി: ചൈന, ദക്ഷിണ കൊറിയ, ജപ്പാന്‍, തായ്ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധന നിര്‍ബന്ധമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു. ഏറ്റവും പുതിയ വൈറസ് വകഭേദമായ ബി എഫ്.7 ഇന്ത്യയില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് നടപടികള്‍ ശക്തമാക്കുന്നത്. നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനും എല്ലാ നടപടികളോടും കൂടി രാജ്യം സജ്ജമാണെന്ന് ഉറപ്പാക്കുന്നതിനുമായി കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന മന്ത്രിമാരുമായി യോഗം ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.

ചൈനയില്‍ കൊവിഡ് കേസുകള്‍ കുത്തനെ ഉയരുന്ന സാഹചര്യമാണുള്ളത്. ഡിസംബറിലെ ആദ്യ 20 ദിവസങ്ങളില്‍ രാജ്യത്തെ ജനസംഖ്യയുടെ 18 ശതമാനത്തോളം പേര്‍ വൈറസ് ബാധിതരാണെന്ന് റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇപ്പോള്‍ പരിശോധന നിര്‍ബന്ധമാക്കിയ രാജ്യങ്ങളില്‍ നിന്ന് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കും നിലവിലെ ആരോഗ്യസ്ഥിതി പ്രഖ്യാപിക്കുന്നതിനുള്ള എയര്‍ സുവിധ ഫോമുകള്‍ പൂരിപ്പിക്കുന്നത് നിര്‍ബന്ധമാക്കും. ഇന്ത്യയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാ യാത്രക്കാര്‍ക്കും ആവശ്യമായ ഒരു ഡിജിറ്റല്‍ ആരോഗ്യ, യാത്രാ രേഖയാണ് എയര്‍ സുവിധ സെല്‍ഫ് ഡിക്ലറേഷന്‍ ഫോം.

covid

വെള്ളിയാഴ്ച, സംസ്ഥാന മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കേന്ദ്ര ആരോഗ്യമന്ത്രി ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്, സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായുള്ള കൊവിഡ് അവലോകന യോഗത്തില്‍ ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ചര്‍ച്ച ചെയ്തു.

'റോബിനും അഖിലും തമ്മില്‍ ഫൈറ്റ്, കാരണം എന്തായിരിക്കും'; 3 ദിവസം ചര്‍ച്ച; തുറന്നുപറഞ്ഞ് കുട്ടി അഖില്‍'റോബിനും അഖിലും തമ്മില്‍ ഫൈറ്റ്, കാരണം എന്തായിരിക്കും'; 3 ദിവസം ചര്‍ച്ച; തുറന്നുപറഞ്ഞ് കുട്ടി അഖില്‍

ഇപ്പോള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. നമുക്ക് മഹാമാരി നേരിട്ട് 3 വര്‍ഷത്തെ പരിചയമുണ്ട്. കൊവിഡിനെ പ്രതിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കും. ആവശ്യങ്ങള്‍ക്കനുസരിച്ച് ഞങ്ങള്‍ നടപടിയെടുക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ അറിയിച്ചു.

ദിലീപ് കേസ്; 'അടച്ചിട്ട മുറിയിൽ പറഞ്ഞത് പിന്നീട് മാറ്റി മറിച്ചു എന്നൊക്കെ വന്നു'; ബിന്ദു പണിക്കർദിലീപ് കേസ്; 'അടച്ചിട്ട മുറിയിൽ പറഞ്ഞത് പിന്നീട് മാറ്റി മറിച്ചു എന്നൊക്കെ വന്നു'; ബിന്ദു പണിക്കർ

ആഗോള കൊവിഡ് സ്ഥിതിഗതികള്‍ ഞങ്ങള്‍ അനുദിനം സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നു, രാജ്യത്ത് രോഗം പടരാതിരിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും ഞങ്ങള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത യോഗത്തിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ കൊവിഡ് അവലോകന യോഗം ചേര്‍ന്നിരുന്നു. കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സ്റ്റേറ്റ് കോവിഡ് മോണിറ്ററിംഗ് സെല്ലിന്റെ പ്രവര്‍ത്തനം ഒരിടവേളയ്ക്ക് ശേഷം പുന:രാരംഭിച്ചിട്ടുണ്ട്.

ആശുപത്രി ഉപയോഗം, രോഗനിര്‍ണയ നിരക്ക്, മരണ നിരക്ക് എന്നിവ നിരീക്ഷിക്കുകയും അവബോധം ശക്തിപ്പെടുത്തുകയുമാണ് പ്രധാന ലക്ഷ്യം. കോവിഡ് കേസുകളുടെ വര്‍ധനവിന്റെ നിരക്കനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതാണ്. വിമാനത്താവളങ്ങളിലും സീപോര്‍ട്ടിലും നിരീക്ഷണം ശക്തമാക്കും. കേന്ദ്ര നിര്‍ദേശ പ്രകാരം വിദേശത്ത് നിന്നും വരുന്ന 2 ശതമാനം പേരുടെ സാമ്പിളുകള്‍ പരിശോധിക്കും.

ജില്ലകള്‍ സ്വീകരിച്ചതും സ്വീകരിക്കേണ്ടതുമായ പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തിരുന്നു. സംസ്ഥാനത്ത് നിലവില്‍ കോവിഡ് കേസുകള്‍ വളരെ കുറവാണ്. രണ്ടാഴ്ചയിലെ കണക്കെടുത്താല്‍ പ്രതിദിന കേസുകള്‍ 100ന് താഴെ മാത്രമാണ്. ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം കൂടുതല്‍ ശക്തിപ്പെടുത്തും. എയര്‍പോര്‍ട്ടുകളിലും സീപോര്‍ട്ടിലും ആര്‍ക്കെങ്കിലും കോവിഡ് പോസിറ്റീവായാല്‍ ആ സാമ്പിളുകള്‍ ജനിതക ശ്രേണീകരണത്തിന് അയയ്ക്കുന്നതാണ്.


സംസ്ഥാനത്തെ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രിസ്തുമസ് ന്യൂ ഇയര്‍ സമയമായതിനാല്‍ എല്ലാവരും യാത്രാ വേളകളില്‍ പ്രത്യേകം ശ്രദ്ധിക്കണം. പൊതുയിടങ്ങളിലും പൊതുഗതാഗതം ഉപയോഗിക്കുമ്പോഴും മാസ്‌ക് ധരിക്കണം. കോവിഡ് പ്രോട്ടോകോള്‍ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. വീട്ടിലുള്ള കുട്ടികള്‍ക്കും പ്രായമുള്ളവര്‍ക്കും മറ്റ് ഗുരുതര രോഗങ്ങളുള്ളവര്‍ക്കും പ്രത്യേകം കരുതല്‍ വേണം. കോവിഡ് അവര്‍ക്ക് ഉണ്ടാകാതിരിക്കുന്നു എന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ആര്‍ക്കും മറ്റൊരാളില്‍ നിന്നും കോവിഡ് പകരാതിരിക്കാന്‍ ശ്രദ്ധയുണ്ടാകണം. ഭീതി പരത്തുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന നിര്‍ദ്ദേശമുണ്ട്.

English summary
Covid 19 india: Those arriving in India from china and other 4 countries will be tested for covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X