യുഎഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവർക്ക് കൊവിഡ് നെഗറ്റീവ് ഫലം നിർബന്ധം, പുതിയ വിവരങ്ങൾ ഇങ്ങനെ
അബുദാബി: യു എ ഇയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് കൊവിഡ് പിസിആര്‍ പരിശോധന നെഗറ്റീവ് ഫലം നിര്‍ബന്ധമാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. അബുദാബി, ഷാര്‍ജ എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് ആഗസ്റ്റ് 21ന് ശേഷം നാട്ടിലേക്ക് മടങ്ങുന്നവര്‍ക്കാണ് ഇത് നിര്‍ബന്ധമാക്കിയിരിക്കുന്നത്.
അബുദാബിയില്‍ നിന്ന് യാത്ര ചെയ്യുന്നവര്‍്ക് 96 മണിക്കൂറിനുള്ളില്‍ ലഭിച്ച കൊവിഡ് പരിശോധനഫലം ആയിരിക്കണം. ഷാര്‍ജയില്‍ നിന്ന് യാത്ര തിരിക്കുന്നവര്‍ക്ക് 48 മണിക്കൂറിനുള്ളില്‍ ലഭിച്ച ഫലമായിരിക്കണമെന്നും എയര്‍ ഇന്ത്യയുടെ ഉത്തരവില്‍ പറയുന്നു.
ആമിര്‍ഖാനെതിരെ വാളെടുത്ത് കോണ്‍ഗ്രസും... പിന്നാലെ എത്തി വിച്ച്പി, ഇന്ത്യാ വിരുദ്ധര്‍ക്കൊപ്പം!!
അതേസമയം, ദുബായിലേക്ക് തിരിച്ച് വരുന്നവര്‍ ജനറല്‍ ഡയറക്ട്രേറ്റ് ഓഫ് റസിഡന്‍സ് ആന്‍ഡ് ഫോറിനേഴ്‌സ് അഫേഴ്‌സ് ദുബായ് വെബ്‌സൈറ്റില്‍ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കേണ്ടതാണ്. ഇതോടൊപ്പം അംഗീകൃത കേന്ദ്രത്തില്‍ നിന്നുള്ള കൊവിഡ് പിസിആര്‍ നെഗറ്റീവ് പരിശോധന ഫലത്തിന്റെ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കണം. കൂടാതെ കൊവിഡ് 19 ഡിഎക്‌സ് ബി സ്മാര്‍ട്ട് ആപ്പ് എന്നിവയും ഉണ്ടായിരിക്കണം. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹജരാക്കുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ ആവശ്യമില്ലെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
രാജസ്ഥാനിലെ കോൺഗ്രസിന്റെ കൈവിട്ട കളികൾ; പുതിയ നിയമനങ്ങൾ നൽകുന്ന സൂചന.. ഇനിയെന്ത്
ഇതിനിടെ, കഴിഞ്ഞ ദിവസം യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ അബുദാബിയില്‍ എത്തിയ അഞ്ച് മലയാളികള്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു. ഇവരില്‍ നാല് പേരെ നാട്ടിലേക്ക് തിരിച്ചയക്കുമെന്നാണ് വിവരം. ഒരാള്‍ 35 മണിക്കൂറിന് ശേഷം പ്രത്യേക അനുമതി തേടി വൈകീട്ടോടെ പുറത്തിറങ്ങി. കൊച്ചിയില്‍ നിന്ന് എത്തിഹാദ് വിമാനത്തില്‍ ആഗസ്റ്റ് 15ന് യാത്ര ചെയ്ത മലയാളികളാണിവര്‍.
അതേസമയം, കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യാനെത്തിയ 33 യാത്രക്കാരെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു. 30 പേര്‍ ഇത്തിഹാദ് വിമാനത്തിലും 3 പേര്‍ എയര്‍ ഇന്ത്യ വിമാനത്തിലും യാത്ര ചെയ്യേണ്ടവരായിരുന്നു.
ഒടുവില്‍ മലപ്പുറത്തുകാരുടെ നന്മയില്‍ വീണ് മനേക ഗാന്ധി, 'മനോഹരമായ ചരിത്രമുള്ള നാട്'; പ്രശംസ..!!
നാഗ വിമതരുമായുള്ള ചര്‍ച്ച നിലച്ചു; പ്രധാനമന്ത്രിയുടെ പ്രത്യേക നിര്‍ദേശം, ഐബി ഡയറക്ടര്‍ക്ക് ചുമതല
ആര്‍ജെഡിക്ക് മറുപണിയുമായി നിതീഷ് കുമാര്‍.... ലാലുവിന്റെ മൂന്ന് എംഎല്‍എമാര്‍ ജെഡിയുവില്‍ എത്തി!!