• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് അവസാനിച്ചിട്ടില്ല, 50 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനായത് നേട്ടം: രാഷ്ട്രപതി രാംനാഥ് കോവിന്ദ്

Google Oneindia Malayalam News

ദില്ലി: സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കൊവിഡ് മഹാമാരി രാജ്യത്ത് അവസാനിച്ചിട്ടില്ലെന്നും എല്ലാവരും മുന്‍കരുതലുകള്‍ സ്വീകരിച്ച് മുന്നോട്ടുപോകണമെന്ന് രാഷ്ട്രപതി പറഞ്ഞു. കൊവിഡില്‍ നിന്ന് രക്ഷ നേടാന്‍ സഹായിക്കുന്ന ഏറ്റവും വലിയ സംരക്ഷണമാണ് വാക്‌സിൻ. എല്ലാവരും വാക്‌സിന്‍ സ്വീകരിക്കാന്‍ മുന്‍കയ്യെടുക്കണമെന്നും രാജ്യത്ത് 50 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനായത് നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 കുരുതി പറയുന്നത് മതത്തെ കുറിച്ചാണെന്ന് തോന്നിയിട്ടില്ല; വിമർശനങ്ങൾക്കിടെ പൃഥ്വിരാജിന്റെ പ്രതികരണം കുരുതി പറയുന്നത് മതത്തെ കുറിച്ചാണെന്ന് തോന്നിയിട്ടില്ല; വിമർശനങ്ങൾക്കിടെ പൃഥ്വിരാജിന്റെ പ്രതികരണം

പകര്‍ച്ചവ്യാധിയുടെ തീവ്രത കുറയുമ്പോഴും കൊറോണ വൈറസ് ഇതുവരെ ഇവിടം വിട്ട് പോയിട്ടില്ല. ഈ വര്‍ഷം അത് ആവര്‍ത്തിച്ചതിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളില്‍ നിന്ന് നമ്മള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. നമ്മുടെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റ് കൊറോണ പോരാളികള്‍ എന്നിവരുടെ കഠിനാധ്വാനത്തെ ഞാന്‍ അഭിനന്ദിക്കുന്നു. കോവിഡ് - 19 ന്റെ രണ്ടാം തരംഗം നിയന്ത്രിക്കാന്‍ അവരുടെ സേവനം രാജ്യത്തെ സഹായിച്ചെന്നും രാഷ്ട്രപതി വ്യക്തമാക്കി.

സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

അഫ്ഗാന്‍ പ്രസിഡന്റ് രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്; റേഡിയോ സ്‌റ്റേഷന്റെ പേര് മാറ്റി താലിബാന്‍അഫ്ഗാന്‍ പ്രസിഡന്റ് രാജ്യം വിടുമെന്ന് റിപ്പോര്‍ട്ട്; റേഡിയോ സ്‌റ്റേഷന്റെ പേര് മാറ്റി താലിബാന്‍

പകര്‍ച്ച വ്യാധി സമയത്ത് ആരോഗ്യ പ്രവര്‍ത്തകരുടെ പങ്കിനെ അഭിനന്ദിക്കുന്നു, നഷ്ടപ്പെട്ട ജീവനുകളേക്കാള്‍ കൂടുതല്‍ ജീവന്‍ രക്ഷിക്കപ്പെട്ടു എന്നതില്‍ നിന്ന് രാജ്യത്തിന് ആശ്വസിക്കാം. രണ്ടാം തരംഗത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ നമ്മളെ സഹായിച്ചത് നമ്മുടെ കൂട്ടായ ദൃഢ നിശ്ചയമാണ്.നമ്മുടെ കൊറോണ പോരാളികളായ, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍, മറ്റുള്ളവര്‍ എല്ലാം തന്നെ രണ്ടാമത്തെ തരംഗത്തിന്റെ ആഘാതം കുറയ്ക്കാന്‍ പ്രേയത്‌നിച്ചു - രാഷ്ട്രപതി പറഞ്ഞു.

തളര്‍ന്നുപോയ സമയത്തെല്ലാം എന്നെ താങ്ങിനിര്‍ത്തി; നിങ്ങളാണ് എന്റെ ബലം; കുറിപ്പുമായി അമൃത സുരേഷ്തളര്‍ന്നുപോയ സമയത്തെല്ലാം എന്നെ താങ്ങിനിര്‍ത്തി; നിങ്ങളാണ് എന്റെ ബലം; കുറിപ്പുമായി അമൃത സുരേഷ്

അഭിസംബോധനയ്ക്കിടെ രാഷ്ട്രപതി ഒളിംപിക്‌സില്‍ മത്സരിച്ച കായിക താരങ്ങളെയും അഭിനന്ദിച്ചു. അവര്‍ രാജ്യത്തിന്റെ ഹീറോസ് ആണെന്ന് രാഷ്ട്രപതി പറഞ്ഞു. ഇന്ത്യയുടെ ശിരസ് ടോക്കിയോയില്‍ ഉയര്‍ത്തിയെന്നും ഒളിംപിക്‌സില്‍ വനിതകളുടെ പ്രകടനം പ്രചോദനം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

അവര്‍ ഞങ്ങളെ താലിബാന് വിറ്റു... കണ്ണീരില്‍ കുതിര്‍ന്ന് അഫ്ഗാനികള്‍, കാബൂളിന്റെ പടിവാതില്‍ക്കലെത്തിഅവര്‍ ഞങ്ങളെ താലിബാന് വിറ്റു... കണ്ണീരില്‍ കുതിര്‍ന്ന് അഫ്ഗാനികള്‍, കാബൂളിന്റെ പടിവാതില്‍ക്കലെത്തി

സ്ത്രീയുമായി ചാറ്റ് ചെയ്തെന്ന് ആരോപിച്ച് വീട് കയറി ആക്രമണം, മലപ്പുറത്ത് അധ്യാപകൻ ആത്മഹത്യ ചെയ്തുസ്ത്രീയുമായി ചാറ്റ് ചെയ്തെന്ന് ആരോപിച്ച് വീട് കയറി ആക്രമണം, മലപ്പുറത്ത് അധ്യാപകൻ ആത്മഹത്യ ചെയ്തു

Recommended Video

cmsvideo
  Don't ask for RTPCR from vaccinated people | Oneindia Malayalam
  കെ സി വേണുഗോപാൽ
  Know all about
  കെ സി വേണുഗോപാൽ
  English summary
  Covid-19 pandemic is not yet over Says President Ram Nath Kovind
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X