കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേസിനെ നിഴലിൽ നിർത്താൻ ആഗ്രഹിക്കുന്നില്ല; കോവിഡ് 19 സുപ്രീംകോടതി കേസിൽ നിന്നും ഹരീഷ് സാൽവെ പിന്മാറി

തനിക്ക് ചീഫ് ജസ്റ്റിസിനെ സ്‌ക്കൂള്‍കാലം മുതല്‍ അറിയാമെന്നും അത് ഈ കേസിനെ നിഴലില്‍ നിര്‍ത്തുമെന്നും അതില്‍ താല്‍പര്യമില്ലെന്നും പറഞ്ഞാണ് സാല്‍വെ കേസില്‍ നിന്നും പിന്മാറിയത്

Google Oneindia Malayalam News

ന്യൂഡൽഹി: കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി കഴിഞ്ഞ ദിവസം സ്വമേധയ രജിസ്റ്റർ ചെയ്ത കേസിൽ നിന്നും ഹരീഷ് സാൽവെ പിന്മാറി. കേസ് അന്വേഷണത്തിന് സുപ്രീംകോടതി അമിക്കസ് ക്യൂറിയായി നിയോഗിച്ചത് ഹരീഷ് സാൽവെയായിരുന്നു. കേസില്‍ നിന്നും പിന്മാറാന്‍ സാല്‍വേ നേരത്തെ സുപ്രീംകോടതിയുടെ അനുമതി തേടിയിരുന്നു.

തനിക്ക് ചീഫ് ജസ്റ്റിസിനെ സ്‌ക്കൂള്‍കാലം മുതല്‍ അറിയാമെന്നും അത് ഈ കേസിനെ നിഴലില്‍ നിര്‍ത്തുമെന്നും അതില്‍ താല്‍പര്യമില്ലെന്നും പറഞ്ഞാണ് സാല്‍വെ കേസില്‍ നിന്നും പിന്മാറിയത്. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ദെയുടെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് സ്വമേധയാ കേസെടുത്തതും ഹരീഷ് സാൽവെയെ അമിക്കസ് ക്യൂറിയായി നിയമിച്ചതും.

Harish Salve

കേസില്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തക്ക് മറുപടി സമര്‍പ്പിക്കുന്നതിനായി കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ച്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ഓക്സിജന്‍ വിതരണം, അവശ്യ മരുന്നുകളുടെ വിതരണം, വാക്സിനേഷന്‍, ലോക്ഡൗണ്‍ പ്രഖ്യാപിക്കാനുള്ള അധികാരം തുടങ്ങിയ വിഷയങ്ങളില്‍ ആണ് കോടതി സ്വമേധയാ കേസെടുത്തത്. രാജ്യത്തെ ആറു ഹൈക്കോടതികള്‍ സമാന ഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രീം കോടതി ഇടപെടല്‍.

കൊറോണ വ്യാപന ഭീതിക്കിടെ ആശുപത്രികളിലെ സാഹചര്യം വിലയിരുത്താനെത്തിയ കര്‍ണാടക മന്ത്രിമാര്‍: ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
കോവിഡ് വ്യാപനം: ഹരീഷ് സാൽവെ അമികസ് ക്യുറിയാകാൻ തയ്യാറല്ല, ഹൈക്കോടതികളിലെ കേസ് ഏറ്റെടുത്തിട്ടില്ലെന്ന് സുപ്രീം കോടതി

കോവിഡുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ രാജ്യത്തെ ഹൈക്കോടതില്‍ വ്യത്യസ് നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ഇതു പൊതുവില്‍ വലിയ ആശയക്കുഴപ്പത്തിന് ഇടയാക്കുന്നതാണെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ നിരീക്ഷിച്ചു. രോഗികള്‍ക്ക് ഓക്സിജന്‍ വിതരണം ചെയ്യുന്നതിലെ പാളിച്ചകള്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ദില്ലി ഹൈക്കൊടതി കഴിഞ്ഞ ദിവസം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഹൈക്കോടതിയിലെ കേസുകൾ സുപ്രീംകോടതിക്ക് വിടണം എന്നും കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.

തമിഴ് താരം വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ഗുട്ടയും വിവാഹിതരായി, ചിത്രങ്ങൾ കാണാം

English summary
Covid 19 SC allowed Harish Salve to withdraw as amicus curiae for the suo motu case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X