കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോവിഡ് അതിതീവ്ര വ്യാപനം; മുഖ്യമന്ത്രിമാരുമായടക്കം മൂന്ന് നിർണായ യോഗങ്ങൾ വിളിച്ച് പ്രധാനമന്ത്രി

കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഏറെ പ്രാധാന്യത്തോടെയാണ് മൂന്ന് യോഗങ്ങളെയും രാജ്യം ഉറ്റുനോക്കുന്നത്

Google Oneindia Malayalam News

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനത്തിന്രെ രണ്ടാം തരംഗത്തിൽ നിരവധി ആളുകളാണ് രോഗബാധിതരാകുന്നത്. പ്രതിദിനം കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം മൂന്ന് ലക്ഷവും കടന്ന് കുതിക്കുന്ന സാഹചര്യത്തിൽ മൂന്ന് നിർണായക യോഗങ്ങൾ വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാല് മണിക്കൂറിനിടെ നടക്കുന്ന മൂന്ന് യോഗത്തിലും വീഡിയോ കോൺഫറൻസിലൂടെയാകും പ്രധാനമന്ത്രി പങ്കെടുക്കുക. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഏറെ പ്രാധാന്യത്തോടെയാണ് മൂന്ന് യോഗങ്ങളെയും രാജ്യം ഉറ്റുനോക്കുന്നത്.

covid 19

രാവിലെ 9 മണിക്ക്​ കോവിഡുമായി ബന്ധപ്പെട്ട പതിവ്​ അവലോകന യോഗമുണ്ടാകും. രാജ്യത്തെ കോവിഡ്​ സ്ഥിതി വിലയിരുത്തുകയാണ്​ യോഗത്തിന്‍റെ ലക്ഷ്യം. ഒപ്പം പ്രതിരോധ പ്രവർത്തനങ്ങളും വാക്സിനേഷൻ, ഓക്സിജൻ വിതരണവും വിലയിരുത്തും. കഴിഞ്ഞ 24 മണിക്കൂറിൽ വീണ്ടും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷം കടന്നുവെന്നാണ് അനൗദ്യോഗിക കണക്കുകൾ.

10 മണിക്ക്​ കോവിഡ്​ അതിരൂക്ഷമായി തുടരുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി മോദി ചർച്ച നടത്തും. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും. ഉച്ചക്ക്​ 12.30ന്​ രാജ്യത്തെ പ്രമുഖ ഓക്​സിജൻ നിർമാതാക്കളുമായി ചർച്ച നടത്തും. ഓക്​സിജൻ ലഭ്യത ഉറപ്പാക്കുകയാണ്​ ലക്ഷ്യം. രാജ്യത്ത് ഓക്സിജൻ ക്ഷാമമുണ്ടെന്ന് പ്രധാനമന്ത്രി തന്നെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ആഞ്ഞടിച്ച് ദേവ്ദത്ത്, പിടിച്ചു നിർത്താനാവാതെ സഞ്ജു... കോലിപ്പടയ്ക് ഇത് സിംപിള്‍, ചിത്രങ്ങള്‍ കാണാം

ഇന്ന് താൻ പങ്കെടുക്കേണ്ടിയിരുന്ന പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ പ്രധാനമന്ത്ര റദ്ദാക്കിയിരുന്നു. കോവിഡ്​ അതിവേഗം രാജ്യത്ത്​ പടരു​േമ്പാഴും പശ്​ചിമബംഗാളിലെ തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങൾ ഒഴിവാക്കി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാകാത്തത് വിമർശനത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ വൈകിട്ടോടെ പരിപാടികൾ റദ്ദാക്കിയത്.

മോഡേണ്‍ ലുക്കില്‍ തിളങ്ങി പ്രിയാ ഭവാനി ശങ്കര്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Doctor Trupti giladi's live goes viral

English summary
Covid 19 second wave in India PM Narendra Modi calls three crucial meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X