നിയന്ത്രണം കടുപ്പിക്കാൻ തമിഴ്‌നാട്; കേരളത്തിൽ നിന്ന് എത്തുന്നവർക്ക് കർശന പരിശോധന, ആരോഗ്യമന്ത്രി നേരിട്ടിറങ്ങും
ചെന്നൈ: കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ പരിശോധന കര്‍ശനമാക്കാന്‍ തമിഴ്‌നാട്. ഇതിന്റെ പശ്ചാത്തലത്തില്‍ പരിശോധന വിലയിരുത്താന്‍ തമിഴ്‌നാട് ആരോഗ്യമന്ത്രി നേരിട്ട് ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. തിങ്കളാഴ്ച മുതല്‍ കേരളത്തില്‍ നിന്ന് എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും റെയില്‍വെ സ്‌റ്റേഷനില്‍ പരിശോധന ഏര്‍പ്പെടുത്തുമെന്നാണ് ആരോഗ്യ വകുപ്പ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.

തിങ്കളാഴ്ച ചെന്നൈ റെയില്‍വെ സ്‌റ്റേഷനില്‍ നടക്കുന്ന പരിശോധനയില്‍ ആരോഗ്യമന്ത്രി എം സുബ്രഹ്മണ്യം നേരിട്ടെത്തി നേതൃത്വം നല്‍കും. ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റോ ഇല്ലാത്ത യാത്രക്കാരെ തടയുമെന്നാണ് ആരോഗ്യ വകുപ്പ് അറിയിച്ചിരിക്കുന്നത്. ആലപ്പി എക്‌സ്പ്രസില്‍ എത്തുന്ന യാത്രക്കാരെ പരിശോധിക്കും. കേരളത്തില്‍ കൊവിഡ് രോഗികള്‍ കുറവ് വരാത്ത സാഹചര്യത്തെ തുടര്‍ന്നാണ് തമിഴ്‌നാട് നിയന്ത്രണം കര്‍ശനമാക്കുന്നത്. തമിഴ്‌നാടിന് പിന്നാലെ കര്‍ണാടകയും നിയന്ത്രണം കര്‍ശനമാക്കിയിരുന്നു.
അതേസമയം, കേരളത്തിലെ കൊവിഡ് കേസുകള്‍ കുറയുന്നില്ല, ഇന്നും സംസ്ഥാനത്ത് 18,607 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,34,196 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.87 ആണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 93 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തില്‍ ആകെ മരണം 17,747 ആയി.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 116 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 17,610 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 797 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 2965, തൃശൂര്‍ 2436, കോഴിക്കോട് 2448, എറണാകുളം 2198, പാലക്കാട് 1056, കൊല്ലം 1071, കണ്ണൂര്‍ 920, കോട്ടയം 894, ആലപ്പുഴ 924, തിരുവനന്തപുരം 808, വയനാട് 534, കാസര്‍ഗോഡ് 511, പത്തനംതിട്ട 422, ഇടുക്കി 423 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.












Click it and Unblock the Notifications