കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൃതദേഹങ്ങള്‍ക്കും ഇനി കൊവിഡ് ആന്റിജന്‍ ടെസ്റ്റ്..! പുതിയ ഉത്തരവ് ഇറക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന എല്ലാ മൃദേഹങ്ങളിലും ഇനി കൊവിഡ് ആന്റിജന്‍ ടെസറ്റ് നടത്താന്‍ തീരുമാനം. സംസ്ഥാന സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറക്കി. ആശുപത്രിയില്‍ എത്തുന്ന മൃതദേഹങ്ങള്‍ കൊവിഡ് ബാധിച്ചതാണോ എന്ന് അറിയുന്നതിന് വേണ്ടി ട്രൂനാറ്റ്, സിബിഎന്‍എഎടി എന്നീ പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. മൃതദേഹങ്ങള്‍ പെട്ടെന്ന് ബന്ധുക്കള്‍ക്ക് കൈമാറുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനം.

covid

ദിവസേന കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം പത്ത് ലക്ഷം കടന്നിരിക്കുകയാണ്. 29.114 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ നിന്നും കൊവിഡ് ബാധിച്ച് ജീവന്‍ നഷ്ടമായത്. മുംബൈ, പൂനെ, താനെ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടതല്‍ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചത്. മുംബൈയില്‍ 8,109, പൂനെ 4,754, താനെ 4,134 എന്നിങ്ങനെയാണ് കണക്കുകള്‍, ജാല്‍ഗണ്‍, നാസിക്, നാഗ്പൂര്‍ എന്നീ ജീല്ലകളിലും ആയിരത്തില്‍ കൂടുതല്‍ പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്.

കയ്യിൽ കണക്കില്ല, ലോക്ക്ഡൗണിൽ മരിച്ച് വീണ കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് ഡാറ്റയില്ലെന്ന് കേന്ദ്രം! കയ്യിൽ കണക്കില്ല, ലോക്ക്ഡൗണിൽ മരിച്ച് വീണ കുടിയേറ്റ തൊഴിലാളികളെക്കുറിച്ച് ഡാറ്റയില്ലെന്ന് കേന്ദ്രം!

സംസ്ഥാനത്തെ ആശുപത്രികളിലെ മോര്‍ച്ചറികള്‍ കവിഞ്ഞിരിക്കുകയാണ്. സസൂണ്‍ ജനറല്‍ ആശുപത്രിയില്‍ മാത്രം ദിവസേന 40 മുതല്‍ 50 വരെ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. നാഗ്പൂര്‍ മെഡിക്കല്‍ കോളേജില്‍ 30 മുതല്‍ 35 വരെയാണ് മരണത്തിന്റെ ശരാശരി.

Recommended Video

cmsvideo
vaccine will be available only in 2024 | Oneindia Malayalam

സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് മൃതദേഹങ്ങളില്‍ അന്റിജന്‍ പരിശോധന നടത്താന്‍ തീരുമാനിച്ചത്. ഇങ്ങനെ പരിശോധന നടത്തുന്ന വിധം മണിക്കൂറുകള്‍ക്കുള്ളില്‍ ഫലം ലഭിക്കും. നെഗറ്റീവാണെങ്കില്‍ പെട്ടെന്ന് തന്നെ ബന്ധുക്കള്‍ക്ക് കൈമാറാന്‍ സാധിക്കുമെന്ന് അധികൃതര്‍ പറയുന്നു.

'നമ്മുടെ വീരന്മാർ എങ്ങനെ മുഗളന്മാരാകും?', മുഗൾ മ്യൂസിയത്തിന്റെ പേര് മാറ്റി യോഗി, ഇനി ശിവജി മ്യൂസിയം'നമ്മുടെ വീരന്മാർ എങ്ങനെ മുഗളന്മാരാകും?', മുഗൾ മ്യൂസിയത്തിന്റെ പേര് മാറ്റി യോഗി, ഇനി ശിവജി മ്യൂസിയം

തൊഴിലില്ലായ്മ അവസാനിക്കാന്‍ പോകുന്നില്ല.... മോദി സര്‍ക്കാരിനെ കാത്തിരിക്കുന്നത് പ്രതിസന്ധികള്‍!!തൊഴിലില്ലായ്മ അവസാനിക്കാന്‍ പോകുന്നില്ല.... മോദി സര്‍ക്കാരിനെ കാത്തിരിക്കുന്നത് പ്രതിസന്ധികള്‍!!

അഖിലേഷിന്റെ ത്രീ വേ ഗെയിം... നന്ദി പ്രിയങ്കയ്ക്ക്, യുപിയില്‍ 250 സീറ്റില്‍ കളി മാറും, എസ്പി ഫോര്‍മുലഅഖിലേഷിന്റെ ത്രീ വേ ഗെയിം... നന്ദി പ്രിയങ്കയ്ക്ക്, യുപിയില്‍ 250 സീറ്റില്‍ കളി മാറും, എസ്പി ഫോര്‍മുല

English summary
Covid antigen test conducted on dead bodies, Government of Maharashtra issues new order
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X