Get Updates
Get notified of breaking news, exclusive insights, and must-see stories!

ഡൽഹിയിൽ കോവിഡ് കേസുകൾ കുറയുന്നു; പുതിയ കേസുകൾ 920; പോസിറ്റീവ് നിരക്ക് 1.68%

ഡൽഹിയിൽ കോവിഡ് കേസുകൾ കുറയുന്നു; പുതിയ കേസുകൾ 920; പോസിറ്റീവ് നിരക്ക് 1.68%

ഡൽഹി: ഡൽഹിയിൽ കൊവിഡ് കേസുകൾ കുറയുന്നു. 920 പുതിയ കോവിഡ് കേസുകളും 13 മരണങ്ങളുമാണ് രേഖപ്പെടുത്തിയത്. പോസിറ്റീവ് നിരക്ക് ഇപ്പോൾ 1.68% ആണ്. ഇതോടെ ദേശീയ തലസ്ഥാനത്തെ ആകെ കേസുകളുടെ എണ്ണം 18,50,516 ആയും മരണസംഖ്യ 26,060 ആയും ഉയർന്നു.

അതേസമയം, വെള്ളിയാഴ്ച നഗരത്തിൽ 977 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 44 ദിവസത്തെ കാലയളവിന് ശേഷം പ്രതിദിന എണ്ണം 1,000 ൽ താഴെയാണ് വെള്ളിയാഴ്ച റിപ്പോർട്ട് ചെയ്തത്.

covid

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 44,877 പുതിയ കോവിഡ് കേസുകൾ, ഇന്നലത്തെ 50,407 കേസുകളേക്കാൾ 11 ശതമാനം കുറവാണ് പുതിയ കേസുകള്‍. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.17 ശതമാനം ഇന്നലത്തെ അപേക്ഷിച്ച് നേരിയ തോതിൽ കുറവാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 4.46 ശതമാനമാണ്.

നിലവില്‍ 5,37,045 പേരാണ് ചികിത്സയിലുള്ളത്. നിലവില്‍ ചികിത്സയിലുള്ളത് രാജ്യത്തെ ആകെ രോഗബാധിതരുടെ 1.26 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,17,591 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,15,85,711 ആയി. ദേശീയ രോഗമുക്തി നിരക്ക് 97.55% ആണ്.

രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14,15,279 പരിശോധനകള്‍ നടത്തി. ആകെ 75.07 കോടിയിലേറെ (75,07,35,858) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്. രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 4.46 ശതമാനമാണ്.

പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.17 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ നല്‍കിയ 49.16 ലക്ഷത്തിലധികം (49,16,801) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 172.81 കോടി (1,72,81,49,447) പിന്നിട്ടു. 1,93,53,556 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

അതേസമയം, വിദഗ്ധരിൽ നിന്ന് ശുപാർശ ലഭിച്ചാലുടൻ അഞ്ച് മുതൽ 15 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിൻ നൽകും. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ, ഇത്തരമൊരു ശുപാർശ വിദഗ്ധർ ഇതുവരെ നൽകിയിട്ടില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു. കേന്ദ്ര ബജറ്റ് 2022 സംബന്ധിച്ച് ഭാരതീയ ജനതാ പാർട്ടി സംഘടിപ്പിച്ച പരിപാടിയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

രാജ്യത്ത് എപ്പോൾ വാക്സിനേഷൻ നൽകണം, ഏത് പ്രായക്കാർക്ക് വാക്സിൻ നൽകണം എന്നത് ശാസ്ത്രജ്ഞരുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനിക്കുന്നത്. മുൻകരുതൽ ഡോസ് വാകിസിനും ശുപാർശയുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കി. ഇതു പൊലെ, അഞ്ച് മുതൽ 15 വയസ്സുവരെയുള്ളവർക്ക് ലഭിക്കേണ്ട വാക്സിൻ ഞങ്ങൾ തീർച്ചയായും നടപ്പിലാക്കും - മാണ്ഡവ്യയെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

ഇന്ന്, വാക്സിനേഷൻ ഒരു പ്രശ്നമുളള കാര്യമല്ല. മതിയായ വാക്സിനുകൾ ഞങ്ങൾക്ക് ഉണ്ട്. വാക്സിൻ ഡോസുകൾക്ക് ഒരു കുറവുമില്ല. ഞങ്ങൾ തീർച്ചയായും ശാസ്ത്ര സമൂഹത്തിന്റെ ശുപാർശ പാലിക്കും.- മാണ്ഡവ്യ പറഞ്ഞു. അതേസമയം, ഇവ ജീവ ശാസ്ത്ര പരമായ കാര്യങ്ങൾ ആണ്. അതിനാൽ, ശുപാർശകൾ നൽകുന്നതിന് മുമ്പ് ശാസ്ത്രജ്ഞർ കൃത്യമായി വിവരങ്ങൾ പഠിക്കുന്നു. നേരത്തെ, ഞങ്ങൾ വാക്സിനേഷൻ സംബന്ധിച്ച ശുപാർശകൾക്കായി ലോകത്തെ പിന്തുടരാറുണ്ടായിരുന്നു.

എന്നാൽ, ഇന്ന്, നമ്മുടെ ശാസ്ത്രജ്ഞർ അവരുടെ സ്വന്തം വിശകലനം നടത്തുന്നു. അവർക്ക് അവരുടേതായ പഠനമുണ്ട്. ഇതിനെ അടിസ്ഥാനമാക്കി അഭിപ്രായങ്ങൾ വ്യക്തമാക്കുന്നു. - അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രാജ്യത്തെ പ്രതിരോധ കുത്തിവയ്പ്പിൽ 15 മുതൽ 18 വയസ്സുവരെ പ്രായത്തിലുള്ള 75 ശതമാനം കുട്ടികൾക്കും കോവിഡ് വാക്സിൻ ലഭിച്ചു. മുതിർന്നവരിൽ, ആദ്യ ഡോസ് കവറേജ് 96 ശതമാനമാണ്. അതേസമയം 77 ശതമാനം മുതിർന്ന ഇന്ത്യക്കാർ പൂർണ്ണമായും വാക്സിനേഷൻ എടുത്തിട്ടുണ്ടെന്നും മാണ്ഡവ്യ പറഞ്ഞു.

മഹാമാരിയ്ക്ക് എതിരായ പോരാട്ടത്തിൽ പ്രതിരോധ കുത്തിവയ്പ്പ് ഫലപ്രദമായി ഉപയോഗിക്കാൻ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് രാജ്യന വ്യാപകമായ കുത്തിവയ്പ്പ് ഡ്രൈവിനെ അഭിനന്ദിച്ച് കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യ ലോകത്തിന് വാക്സിനേഷൻ വാഗ്ദാനം ചെയ്യുകയും അതിവേഗം അതിന്റെ നിർമ്മാണം ആരംഭിക്കുകയും ചെയ്തു. അതിന്റെ ഫലം, കൊവിഡിന്റെ മൂന്നാം തരംഗം വന്നപ്പോൾ നാം കണ്ടു. ആദ്യ ഡോസിന്റെ 96 ശതമാനവും ഇന്ത്യ പൂർത്തിയാക്കിയതിനാൽ മൂന്നാം തരംഗത്തിൽ രാജ്യം സുരക്ഷിതരായി. "അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
    IPL Auction 2022 : Faf du Plessis Bought By RCB For INR 7 Crores | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+