ബെംഗളൂരുവിൽ കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നു; ഹോട്ടലുകൾ കൊവിഡ് കെയർ സെന്ററുകളാക്കും
ബെംഗളൂരു; കൊവിഡ് രണ്ടാം തരംഗം ശക്തമായതോടെ ബെംഗളൂരുവിലെ ഹോട്ടലുകൾ കൊവിഡ് കെയർ സെന്ററുകളായി ഒരുങ്ങുന്നു. നിലവിലെ സ്ഥിതി തുടരുകയാണെങ്കിൽ അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ നഗരത്തിലെ രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉണ്ടാകുകയെന്നാണ് വിദഗ്ദർ നൽകുന്ന മുന്നറിയിപ്പ്. ഇാ സാഹചര്യത്തിലാണ് ഹോട്ടലുകളും കൊവിഡ് കെയർ സെന്ററുകളാക്കുന്നത്. ഇതിനായി നിരവധി ഹോട്ടൽ ഉടമകൾ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ബിബിഎംപി അധികൃതർ പറഞ്ഞു. ഇക്കാര്യത്തിൽ കർണാടക ആരോഗ്യവകുപ്പ് തലസ്ഥാനത്തെ ഹോട്ടലുകാരുമായി കൂടിക്കാഴ്ച നടത്തി ധാരണയിലെത്തിയിട്ടുണ്ട്.

കൊവിഡിന്റെ ആദ്യ ഘട്ടത്തിൽ ബെംഗളൂരുവിലെ 18 ഹോട്ടലുകളാണ് കൊവിഡ് കെയർ സെന്ററുകളാക്കിയത്. ഇപ്പോൾ നഗരത്തിലെ 3 ഹോട്ടലുകൾ കോവിഡ് കെയർ സെന്ററുകളാക്കി മാറ്റിയിട്ടുണ്ട്. 50 ലധികം കിടക്കകളുള്ള ആയിരത്തിലധികം ഹോട്ടലുകൾ ബെംഗളൂരുവിൽ ഉണ്ട്.അത്തരം സ്ഥാപനങ്ങൾ മാത്രമേ കോവിഡ് ആശുപത്രികളാക്കി മാറ്റാൻ അനുയോജ്യമാകൂ.കേസുകൾ കുത്തനെ ഉയർന്നാൽ സാഹചര്യത്തിന് അനുസരിച്ച് തുടർനടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ വ്യക്തമാക്കി. വലിയ ആശുപത്രികളോട് ചേർന്നുള്ള ഹോട്ടലുകൾക്ക് തുടക്കത്തിൽ കോവിഡ് കെയർ സെന്ററുകളായി പ്രവർത്തിക്കാൻ അനുവാദമുണ്ട്. കോവിഡ് ചികിത്സിക്കുന്ന ഡോക്ടർമാരുടെ അതേ സംഘം തന്നെയാകും ആശുപത്രിയിലെയും ഹോട്ടലിലെയും രോഗികളെ ചികിത്സിക്കുക.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 14,859 പുതിയ കൊവിഡ് കേസുകളാണ് ബെംഗളൂരുവിൽ റിപ്പോർട്ട് ചെയ്തത്. 4031 പേർ രോഗമുക്തരായി. 24 മണിക്കൂറിനിടെ 78 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ കർണാടകത്തിലെ കൊവിഡ് കേസുകൾ 11,24,509 ആയി. നിലവിൽ 1,07, 315 പേരാണ് ചികിത്സയിൽ തുടരുന്നത്.
കടല്‍ തീരത്ത് കുതിരയോടൊപ്പം മാലാഖയെ പോലെ തിളങ്ങി ദിഗംഗന സൂര്യവംശി, വൈറല്‍ ചിത്രങ്ങള്‍ കാണാം.












Click it and Unblock the Notifications