കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആശങ്ക ഒഴിയാതെ മഹാരാഷ്ട്ര, ഉദ്ധവ് താക്കറെയുടെ വസതിയിലെ മൂന്ന് പൊലീസുകാര്‍ക്ക് കൊവിഡ് പോസിറ്റീവ്

Google Oneindia Malayalam News

മുംബൈ: കൊറോണയെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ രണ്ടാഴ്ടത്തേക്ക് കൂടി നീട്ടിയിരിക്കുകയാണ്. ഇന്ത്യയില്‍ കോവിഡ് രോഗികളുടെ എണ്ണം 37000 കടന്നു. 37336 പേര്‍ക്കാണ് ഇതുവരെ രോഗം പിടിപെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം ഇന്ത്യയില്‍ സ്ഥിരീകരിച്ചത് 2293 കേസുകളാണ്. കൊറോണ വൈറസിന്റെ വ്യാപനത്തിന് ശേഷം ഒരു ദിവസത്തിനിടെ രാജ്യത്ത് ഏറ്റവുമധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഇന്നലെയാണ്. 24 മണിക്കൂറിനിടെ 71 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊറോണ വൈറസ് ബാധമൂലം രാജ്യത്ത് ജീവന്‍ നഷ്ടമായവരുടെ എണ്ണം 1218 ആയി.

Uddhav Thackeray

ഇതിനിടെ മഹാരാഷ്ട്രയില്‍ നിന്നും ആശങ്ക പരത്തുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിയായ മാതോശ്രീയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് പൊലീസുകാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇവരെ മൂന്ന് പേരെയും സാന്റക്രൂസില്‍ ക്വാറന്റീന്‍ ചെയ്തതായാണ് വിവരം. രണ്ട് പേര്‍ രാത്രി ഡ്യൂട്ടി കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീട്ടിലേക്ക് പോയത്. മൂന്നാമത്തെയാള്‍ ഇന്നലെ ഡ്യൂട്ടിയിലുണ്ടായിരുന്ന വ്യക്തിയാണ്. ഇതേ തുടര്‍ന്ന് കര്‍ശന നിയന്ത്രണങ്ങളാണ് മേഖലയില്‍. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.

നേരത്തെ മുഖ്യമന്ത്രിയുടെ വസതിക്ക് സമീപമുള്ള ചായക്കടക്കാരന് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉദ്ധവിന്റെ സുരക്ഷ ചുമതയുണ്ടായിരുന്ന നാല് പേരടക്കം നിരവധി പൊലീസുകാരെ ഐസലേറ്റ് ചെയ്തിരുന്നു . ബാന്ദ്രയിലെ വസതിയായ മാതോശ്രീക്ക് സമീപത്തെ ചായക്കടക്കാരനാണ് കൊറോണ സ്ഥിരീകരിച്ചത്.ഉദ്ധവ് താക്കറെയുടെ സുരക്ഷ കൈകാര്യം ചെയ്യുന്ന 170 പൊലീസ് ഉദ്യോഗസ്ഥരെയാണ് മുന്‍കരുതലിന്റെ ഭാഗമായി അന്ന് നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. കൊറോണ പടര്‍ന്നതോടെ ഉദ്ദവ് താക്കറെയും സുരക്ഷ ജീവനക്കാരും തമ്മില്‍ സാമൂഹിക അകലം പാലിച്ചിരുന്നു. ചില പരിപാടികളില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ ഉദ്ദവ് താക്കറെ സ്വയം വാഹനമോടിച്ച് സുരക്ഷ ജീവനക്കാര്‍ മറ്റ് കാറുകളില്‍ പിന്തുടരുകയാണ് ചെയ്തിരുന്നത്. മുന്‍കരുതലിന്റെ ഭാഗമായി മുഖ്യമന്ത്രിയുമായി അടുത്ത് ഇടപഴകാന്‍ ഇപ്പോള്‍ ആരെയും അനുവദിക്കുന്നില്ല.

Recommended Video

cmsvideo
മുംബൈയില്‍ സാമൂഹ്യ വ്യാപനം തുടങ്ങിയതായി സ്ഥിരീകരണം | Oneindia Malayalam

ഉദ്ധവ്താക്കറെയുടെ സ്വകാര്യ വസതിയാണ് മാതോശ്രീ. കലന്‍നഗറിലെ റെസിഡന്‍ഷ്യല്‍ കോളനിക്ക് സമീപമാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഉദ്ധവിന്റെ മകനും മന്ത്രിയുമായ ആദിത്യ താക്കറെയും ഈ വീട്ടില്‍ തന്നെയാണ് താമസിക്കുന്നത്. അതേസമയം, നിലവില്‍ രാജ്യത്ത് 26167 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ 11,506 ആയി. ഇന്നലെ മാത്രം 1008 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 485 പേര്‍ക്കാണ് ഇതുവരെ ജീവഹാനി സംഭവിച്ചത്. സുഖം പ്രാപിച്ചവരുടെ എണ്ണം 1879 ആണ്. ഗുജറാത്തിലും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. 326 പേര്‍ക്കാണം സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 236 ആയി. മധ്യപ്രദേശില്‍ 2719 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതില്‍ 145 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

English summary
Covid confirmed to three policemen at Uddhav Thackeray's residence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X