3 ലക്ഷം മരണങ്ങള്‍, രണ്ടാം തരംഗത്തില്‍ ഇന്ത്യയിലെ കൊവിഡ് കണക്കുകള്‍ ഞെട്ടിക്കുന്നത്
ദില്ലി: ഇന്ത്യയില്‍ കൊവിഡ് രണ്ടാം തരംഗം വിചാരിച്ചതിലും അപ്പുറത്തേക്ക് നീണ്ടേക്കും. ഇതുവരെയുള്ള മരണനിരക്കുകള്‍ ഞെട്ടിക്കുന്നതാണ്. മൂന്ന് ലക്ഷം മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മെയ് 24 വരെയുള്ള കണക്കുകല്‍ പ്രകാരം 3,03720 പേരാണ് ഇന്ത്യയില്‍ മരിച്ചത്. അതേസമയം ഈ നിരക്കില്‍ പകുതി പേര്‍, കൃത്യമായി പറഞ്ഞാല്‍ ഒന്നരലക്ഷം മരണങ്ങള്‍ കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ സംഭവിച്ചതാണ്. ഫെബ്രുവരി രണ്ടാം പകുതിയിലാണ് രണ്ടാം തരംഗം ആരംഭിച്ചത്. ഒന്നര ലക്ഷത്തില്‍ 1.4 ലക്ഷം മരണങ്ങളും മാര്‍ച്ചിന് ശേഷമാണ് ആരംഭിച്ചത്.

ലോകത്ത് മരണനിരക്കില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. അമേരിക്കയും ബ്രസീലും മാത്രമാണ് മരണനിരക്കില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ളത്. ലോകത്തെ മൊത്തം കൊവിഡ് കേസുകളില്‍ 16 ശതമാനത്തോളം ഇന്ത്യയിലാണ്. മരണനിരക്കില്‍ ഒമ്പത് ശതമാനവും ഇന്ത്യയില്‍ തന്നെയാണ്. മരണനിരക്ക് ഇന്ത്യയില്‍ കൂടി വരികയാണോ എന്ന് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തോന്നാം. മെയ് ആറിനാണ് ഇന്ത്യയില്‍ രണ്ടാം തരംഗം അതിതീവ്രമായത്. ആ ദിവസം 4.14 ലക്ഷം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതിന് ശേഷം കേസുകള്‍ കുറഞ്ഞുവരുന്നുണ്ട്.
അതേസമയം ഏഴ് ദിവസങ്ങളിലെ മരണനിരക്കില്‍ കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല. മരണനിരക്ക് മൊത്തത്തില്‍ കുറഞ്ഞിട്ടുണ്ടെങ്കില്‍ കഴിഞ്ഞ രണ്ടാഴ്ച്ചയില്‍ നാലായിരത്തില്‍ നിന്ന് 4190ലേക്ക് മരണനിരക്ക് വര്‍ധിച്ചിട്ടുണ്ട്. ഇത് വീണ്ടും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. മെയ് മാസമാണ് മരണങ്ങള്‍ വല്ലാതെ വര്‍ധിച്ച മാസം. 92000 പേരാണ് ഈ മാസം ഇതുവരെ മരിച്ചത്. ഏപ്രിലിന്റെ രണ്ടിരട്ടിയാണിത്. ഈ മാസം ഇനിയും ഒരു ആഴ്ച്ച കൂടി കടന്നുപോകാനുണ്ട്. അതുകൊണ്ട് മരണനിരക്ക് ഇനിയും വര്‍ധിക്കാം. അതേസമയം ചെറിയ ചില പ്രതീക്ഷകളും ഇന്ത്യക്ക് മരണനിരക്കിന്റെ കാര്യത്തിലുണ്ട്.
അവസാന കുറച്ച് ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത പല മരണങ്ങളും കഴിഞ്ഞ ആഴ്ച്ചകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോയതാണ്. മഹാരാഷ്ട്രയിലെ നിത്യേനയുള്ള മരണനിരക്കില്‍ പകുതിയോളം കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്ക് മുമ്പ് സംഭവിച്ചവയാണ്. ഞായറാഴ്ച്ച 1320 മരണങ്ങളാണ് മഹാരാഷ്ട്രയില്‍ സംഭവിച്ചത്. അതില്‍ 726 എണ്ണം രണ്ടാഴ്ച്ച മുമ്പ് നടന്നതാണ്. തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഇത് തന്നെയാണ് സ്ഥിതി. മരണം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ഈ സംസ്ഥാനങ്ങള്‍ വൈകുന്നതാണ് പ്രധാന കാരണം. മാര്‍ച്ചില്‍ നിന്നുള്ള മരണങ്ങള്‍ വരെ ഇപ്പോള്‍ കൊവിഡ് കേസായി കര്‍ണാടക പരിഗണിക്കുന്നുണ്ട്.
ഛത്തീസ്ഗഡ്, ദില്ലി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവ മരണനിരക്ക് വര്‍ധിച്ച സംസ്ഥാനങ്ങളായിരുന്നു. കഴിഞ്ഞ രണ്ടാഴ്ച്ച ഇവിടങ്ങളില്‍ നിരക്ക് കുറഞ്ഞിട്ടുണ്ട്. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും മരണനിരക്ക് പക്ഷേ വര്‍ധിച്ചു. മഹാരാഷ്ട്രയില്‍ 800നും ആയിരത്തിനുമിടയില്‍ മരണനിരക്ക് രേഖപ്പെടുത്തുന്നുണ്ട്. കേരളത്തില്‍ കഴിഞ്ഞ മൂന്ന് ദിവസമായി മരണനിരക്ക് കൂടുന്നുണ്ട്. ആദ്യമായി നൂറ് മരണങ്ങളില്‍ അധികം നിത്യേന രേഖപ്പെടുത്തി. കേരളത്തില്‍ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 634 മരണങ്ങളാണ് രേഖപ്പെടുത്തിയത്. കേരളത്തിന്റെ മൊത്തം മരണനിരക്കിന്റെ പത്ത് ശതമാനമാണിത്.\
വേറിട്ട ലുക്കില്‍ റായി ലക്ഷ്മി; ഏറ്റവും പുതിയ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications