ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും വൻ ഇടിവ്; കോവിഡ് സാഹചര്യങ്ങളോട് പൊരുത്തപ്പെട്ട് രാജ്യത്തെ സമ്പന്ന ക്ഷേത്രം
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും സമ്പന്ന ക്ഷേത്രങ്ങളിൽ ഒന്നാണ് തിരുപ്പതി ക്ഷേത്രം. പ്രതിദിന വരുമാനത്തിൽ രാജ്യത്ത് ഏറ്റവും മുന്നിൽ നിൽക്കുന്നതും തിരുപ്പതി തന്നെ. പ്രതിദിനം 65000 ഭക്തരാണ് ദർശനത്തിനും പൂജകൾക്കുമായി ക്ഷേത്രത്തിലെത്തിയിരുന്നത്. എന്നാൽ കോവിഡെന്ന അസാധാരണ സാഹചര്യം ക്ഷേത്രത്തെയും ബാധിച്ചു. ഒന്നാം തരംഗത്തിന് ശേഷം തിരിച്ചുവരവിന്റെ സൂചനകൾ നൽകിയെങ്കിലും രണ്ടാം തരംഗത്തോടെ അതും അവസാനിച്ചു. ഇതോടെ ഭക്തരും കുറഞ്ഞു വരുമാനവും ഇടിഞ്ഞു.

വീടിനെ അപകടത്തിലാക്കി ചാഞ്ഞ് മരം, രക്ഷയ്ക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍- ചിത്രങ്ങളിലൂടെ
കോവിഡ് വ്യാപനത്തിന്റെ ഒന്നാം തരംഗത്തിൽ 80 ദിവസമാണ് ക്ഷേത്രം അടച്ചിട്ടത്. പിന്നീട് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ 2020 ജൂണിൽ ക്ഷേത്രം തുറക്കുകയും ഭക്തർക്ക് പ്രവേശനം അനുവദിക്കുകയും ചെയ്തു. ആദ്യ നാളുകളിൽ ദർശനത്തിന് എത്തുന്നവരുടെ എണ്ണം കുറവായിരുന്നെങ്കിലും 2021 മാർച്ച് ആയപ്പോഴേക്കും പ്രതിദിനം 25000 പേരെങ്കിലും എത്തിതുടങ്ങിയിരുന്നു.
ഇതോടെ ദർശനത്തിന് ബുക്കിങ് ഏർപ്പെടുത്തുകയായിരുന്നു. 300 രൂപ നിരക്കിൽ ബുക്കിങ് നടത്തിവേണം ഭക്തർക്ക് ദർശനത്തിന് എത്തുവാൻ. ഇത് വരുമാനത്തിൽ വലിയ ഇടവാണ് ഉണ്ടാക്കിയത്. കോവിഡിന് മുൻപ് പ്രതിദിനം രണ്ട് കോടി രൂപ വീതം വരുമാനം ലഭിച്ചിരുന്ന ക്ഷേത്രത്തിൽ കോവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചത് മുതൽ ഇതുവരെ ആകെ ലഭിച്ചത് 12 കോടി രൂപ മാത്രമാണ്. ഇത് ദേവസ്വം ബോർഡിനെയും ആശങ്കയിലാക്കുന്നുണ്ട്.
നൂറുകണക്കിന് ജീവനക്കാരാണ് ദേവസ്വം ബോർഡിന് കീഴിൽ ജോലി ചെയ്യുന്നത്. ഇവർക്ക് ശമ്പളം നൽകുന്നതിനും ക്ഷേത്രത്തിലെ ദിനപൂജകൾക്കുമടക്കം ഭീമമായ തുക വേണമെന്നിരിക്കെ വരുമാനത്തിലെ ഈ വലിയ ഇടിവ് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതോടെ ക്ഷേത്രത്തിലുള്ള സ്വർണ ശേഖരമടക്കം പണമാക്കി മാറ്റുന്ന കാര്യവും ബോർഡ് ആലോചിച്ചിരുന്നു. 9000 കിലോ സ്വർണം ക്ഷേത്രത്തിനുണ്ടെന്നാണ് കണക്ക്. എന്നാൽ ഇതിനെ എതിർക്കുന്നവരാണ് ഭൂരിഭാഗവും. സ്വർണം സ്ഥിരനിക്ഷേപമാണെന്നാണ് ഇവരുടെ വാദം.
ഇതോടെ ചെലവ് കുറയ്ക്കാനും വരുമാനം കണ്ടെത്താനുമുള്ള പുതിയ മാർഗങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ക്ഷേത്രം അധികൃതർ. ഭക്തർ ഇല്ലാത്തതുകൊണ്ട് പ്രസാദത്തിനും സൗജന്യ അന്നദാനത്തിനുമുള്ള പണം മിച്ചംപിടിക്കാം. ഇതോടൊപ്പം ക്ഷേത്രത്തിലെ പ്രധാന പ്രസാദമായ തിരുപ്പതി ലഡു വിൽപ്പന കൂടുതൽ വിപുലമാക്കുന്ന കാര്യവും ആലോചനയിലുണ്ട്. പ്രസാദം പാഴ്സലായി അയച്ചുകൊടുക്കുന്ന പരിപാടിയാണിത്. ഇതോടൊപ്പം ഇ - ഹുണ്ടികയും പ്രവർത്തനം ആരംഭിച്ചു. ഭക്തർക്ക് ഓൺലൈനായി കാണിക്ക ഇടാനുള്ള അവസരമാണിത്. ഇതും വിജയം കാണുന്നുണ്ടെന്നാണ് വിലയിരുത്തൽ. ഫെബ്രുവരി മാസം മാത്രം 3.51 കോടി രൂപ ഇത്തരത്തിൽ ക്ഷേത്രത്തിന് ലഭിച്ചു.
കയ്യിൽ പുതിയ ടാറ്റു, വൈറലായി പ്രേക്ഷകരുടെ പ്രിയ ബിഗ് ബോസ് തരാം ഡിംപൽ ഭാൽ












Click it and Unblock the Notifications