Get Updates
Get notified of breaking news, exclusive insights, and must-see stories!

മാര്‍ച്ചോടെ കൊവിഡ് അവസാനിക്കാന്‍ സാധ്യത; നിരീക്ഷണവുമായി ഐസിഎംആര്‍ ശാസ്ത്രജ്ഞന്‍

ന്യൂദല്‍ഹി: മാര്‍ച്ച് മാസത്തോടെ കൊവിഡ് അവസാനിക്കാന്‍ സാധ്യതയുണ്ടെന്ന വെളിപ്പെടുത്തലുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ഐ സി എം ആര്‍) പ്രശസ്ത ശാസ്ത്രജ്ഞനായ സമീരന്‍ പാണ്ഡ. മാര്‍ച്ച് 11 ഓട് കൂടി കൊവിഡ് വ്യാപനം അവസാനിച്ചേക്കുമെന്നാണ് സമീരന്‍ പാണ്ഡ പറഞ്ഞത്. നമ്മള്‍ നമ്മുടെ ജാഗ്രത കൈവിടാതിരിക്കുകയാണ് വേണ്ടത്. അങ്ങനെയണെങ്കില്‍ പുതിയ വകഭേദങ്ങള്‍ ഉണ്ടാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡെല്‍റ്റ വകഭേദത്തെക്കാള്‍ കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ ബാധിക്കുകയും പുതിയ വകഭേദങ്ങള്‍ ഉണ്ടാകാതിരിക്കുകയും ചെയ്താല്‍ മാര്‍ച്ച് 11 ആകുമ്പോള്‍ കൊവിഡ് അവസാനിക്കുമെന്നാണ് സമീരന്‍ പാണ്ഡ പറയുന്നത്. തങ്ങളുടെ കണക്കുകൂട്ടല്‍ പ്രകാരം ഡിസംബര്‍ 11 ന് ആരംഭിച്ച ഒമിക്രോണ്‍ വ്യാപനം മാര്‍ച്ച് 11 ഓടെ അവസാനിക്കേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. മുംബൈ ദല്‍ഹി എന്നീ നഗരങ്ങളില്‍ കേസുകള്‍ പരമാവധിയിലെത്തിയോ എന്ന് ഉറപ്പിക്കാന്‍ രണ്ട് ആഴ്ച കൂടി കാത്തിരിക്കണമെന്നും പല സംസ്ഥാനങ്ങളിലും രോഗവ്യാപനം പല രീതിയിലാണ് സംഭവിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

1

ദല്‍ഹിയിലും മുംബൈയിലും രോഗവ്യാപനത്തില്‍ നേരിയ കുറവ് കാണിക്കുന്നുണ്ടെങ്കിലും നിലവിലെ അവസ്ഥയില്‍ ഒന്നും പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിലെ പകര്‍ച്ചവ്യാധി വിഭാഗം തലവനാണ് സമീരന്‍ പാണ്ഡ. അതേസമയം ദല്‍ഹി, മുംബൈ അടക്കമുള്ള സ്ഥലങ്ങളിലെ ഗ്രാമങ്ങളില്‍ കൊവിഡ് കേസുകള്‍ ഇനിയും വര്‍ധിച്ചേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക സമിതി ഉപദേഷ്ടാവ് അനുരാഗ് അഗര്‍വാള്‍ പറഞ്ഞിരുന്നു. അതിവേഗം വ്യാപിച്ച് അതിവേഗം വ്യാപനം കുറയാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

2

ദല്‍ഹിയിലും മുംബൈയിലും കഴിഞ്ഞയാഴ്ച വരെ കൊവിഡ് കേസുകൡ വലിയ വര്‍ധനയാണ് ഉണ്ടായത്. ദല്‍ഹിയിലെയും മുംബൈയിലെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി പി ആര്‍) ഉയര്‍ന്ന നിലയില്‍ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി 14 വരെ ദല്‍ഹിയിലെ ടി പി ആര്‍ 30% ആണ്. മഹാരാഷ്ട്രയില്‍ ഇത് 22% ആണ്. ഗ്രാമപ്രദേശങ്ങളില്‍ പരിശോധന മെച്ചപ്പെടുത്തിയാല്‍, കേസുകളുടെ വര്‍ധനവ് കാണാനാകുമെന്നും അതിനാല്‍ കൊവിഡ് വ്യാപനത്തിന്റെ പാത സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം പകര്‍ച്ചവ്യാധിയുടെ അപകടസാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് അഗര്‍വാള്‍ മുന്നറിയിപ്പ് നല്‍കി.

3

ആളുകളുടെ പ്രതിരോധശേഷി ക്രമാനുഗതമായി വര്‍ധിപ്പിക്കുകയാണ് വൈറസിനെ നേരിടാനുള്ള ഉചിത മാര്‍ഗമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അതേസമയം രാജ്യത്ത് കഴിഞ്ഞ ആഴ്ചയുണ്ടായ കൊവിഡ് അതിവ്യാപനത്തില്‍ നിന്ന് ഈ ആഴ്ച നേരിയ കുറവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2.38 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 14.43 ശതമാനമാണ് രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 1,57,421 പേര്‍ രോഗമുക്തി നേടിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 310 മരണം കൂടി കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 17,36,628 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്.

Recommended Video

cmsvideo
    How To Do Self Testing Of COVID | Oneindia Malayalam
    4

    8,891 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്. പരിശോധന വീണ്ടും കൂട്ടണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും പരിശോധന കുത്തനെ താഴെപ്പോയെന്നും വൈറസ് വ്യാപനത്തിന്റെ യഥാര്‍ഥ തോത് മനസ്സിലാക്കാന്‍ പരിശോധന കൂട്ടണമെന്നും ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു. അതേസമയം ഒമിക്രോണ്‍ വകഭേദം കൊവിഡിനെതിരായ 'പ്രകൃതിദത്ത വാക്‌സീന്‍' ആണെന്ന പ്രചാരണം ലോകാരോഗ്യ സംഘടനയുടെ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍ തള്ളി. ഒമിക്രോണ്‍ പിടിപെട്ടാലും വാക്‌സിന്‍ നിര്‍ബന്ധമാണെന്ന് അവര്‍ വ്യക്തമാക്കി.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+