കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോലിയെല്ലാം 'ഉന്നത' ജാതിക്കാര്‍ക്ക്; മഹാമാരിക്കാലത്തും ജാതി വിവേചനം നേരിടുന്ന ഉത്തരേന്ത്യന്‍ ജനത

Google Oneindia Malayalam News

ദില്ലി: മാര്‍ച്ചില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെ തൊഴില്‍ നഷ്ടപ്പെട്ട ദശലക്ഷക്കണക്കിന് കുടിയേറ്റ തൊഴിലാളികള്‍ക്കാണ് ഗ്രാമങ്ങളിലേക്ക് മടങ്ങേണ്ടി വന്നത്. നഗരങ്ങളിലെ ജോലി തൊഴിലാളികള്‍ക്ക് ചെറിയ സാമ്പത്തിക-സാമൂഹിക ഉന്നതികള്‍ നല്‍കിയിരുന്നെങ്കിലും അതിനെ മാറ്റി മറിക്കുന്ന രീതിയിലുള്ള ജാതിവിവേചനമാണ് മടങ്ങിയെത്തിയപ്പോഴും അവര്‍ നേരിടേണ്ടി വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

താഴ്ന്ന ജാതിക്കാരനായതും കൊറോണ വൈറസ് പടരുന്ന ദില്ലിയില്‍ നിന്നും വരുന്നുവെന്ന രണ്ട് കാരണങ്ങള്‍ കൊണ്ടാണ് ഗ്രാമത്തില്‍ പുതിയ ജോലി കണ്ടെത്തുന്നതില്‍ തടസ്സമായി നിന്നതെന്നാണ് മധ്യപ്രദേശിലെ ആസ്റ്റൺ ഗ്രാമത്തില്‍ നിന്നുള്ള 33 കാരനായ രാജു ബാൻസ്കർ പറയുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്ന അദ്ദേഹത്തിന് 250-300 രൂപയായിരുന്നു ലഭിച്ചിരുന്നത്. അതേസമയം ചിലര്‍ അദ്ദേഹത്തിന്‍റെ ജാതിയിലും ശ്രദ്ധ ചെലുത്തി.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു

ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിലച്ചത്. നാട്ടിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ക്കായി സര്‍ക്കാര്‍ വിവിധ പദ്ധതികളിലൂടെ തൊഴിലുകള്‍ ലഭ്യമാക്കുന്നുണ്ടെങ്കിലും കൂടുതല്‍ ജോലികളും ഉയര്‍ന്ന ജാതിക്കാര്‍ക്കായി ഗ്രാമത്തലവന്‍ നീക്കിവെച്ചിട്ടുണ്ടെന്നാണ് ബന്‍സ്കര്‍ അഭിപ്രായപ്പെടുന്നത്. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി ബ്ലൂംബെര്‍ഗ് ന്യൂസ് നടത്തിയ അഭിമുഖത്തില്‍ ഒമ്പത് കുടിയേറ്റക്കാര്‍ക്ക് ബന്‍സ്കറിന് സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്നാണ് വ്യക്തമാക്കുന്നത്.

Recommended Video

cmsvideo
One in four Indians could have been infected with novel coronavirus, says lab head‌
ജാതിവ്യവ്യസ്ഥ

ജാതിവ്യവ്യസ്ഥ

മഹാമാരിക്കാലത്ത് ജാതിവ്യവ്യസ്ഥ ശക്തിപ്പെടുന്നതിന്‍റെ അടയാളമായിട്ടാണ് ഇതിന്‍റെ വിലയിരുത്തുന്നത്. അടുത്ത വര്‍ഷം ഇന്ത്യ സാമ്പത്തി ഉദാരവല്‍ക്കരണത്തിന്‍റെ 30-ാം വാര്‍ഷം ആഘോഷിക്കുകയാണ്. എന്നാല്‍ ആഗോളവത്കരണം ബൻസ്കറിനെപ്പോലുള്ള തൊഴിലാളികൾക്ക് നൽകിയ നേട്ടങ്ങൾ മഹാമാരിക്കാലത്ത് നഷ്ടപ്പെടുന്നുവെന്നാണ് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

തിരിച്ചെത്തിയത്

തിരിച്ചെത്തിയത്

''എനിക്ക് സ്വന്തമായി ഭൂമിയില്ല, അതിനാൽ ജോലി തേടി 12 വർഷം മുമ്പ് എന്റെ ഗ്രാമം വിട്ടുപോയി, തൊട്ടുകൂടാത്തവരായി മറ്റുള്ളവര്‍ കരുതുന്ന ഈ സംവിധാനത്തിൽ നിന്ന് രക്ഷപ്പെടാൻ കൂടിയായിരുന്നു അത്,"-ബന്‍സ്കറിനെ ഉദ്ധറിച്ച് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഞാൻ ഏത് അവസ്ഥയില്‍ പോയോ അതേ അവസ്ഥയിലേക്കാണ് ഞാൻ തിരിച്ചെത്തിയത്, സത്യം പറഞ്ഞാല്‍ അത് കൂടുതല്‍ വഷളാവുകയാണ് ചെയ്തിരിക്കുന്നത്. താഴ്ന്ന ജാതിക്കാരായ ആളുകൾക്ക് ചരിത്രപരമായി ഉയർന്ന ജാതിയിൽ നിന്നുള്ളവരെ സ്പർശിക്കാൻ അനുവാദമില്ല, ഈ രീതികൾ പലതും തന്റെ ഗ്രാമത്തിൽ നിലനിൽക്കുന്നുവെന്നും ബൻസ്കർ പറയുന്നു.

ജോലി നിരസിച്ചത്

ജോലി നിരസിച്ചത്

ഈ വിഷയത്തില്‍ അഭിപ്രായം തേടി ഗ്രാമമുഖ്യനെ സമീപിച്ചെങ്കിലും അദ്ദേഹത്തിന്‍റെ പ്രതികരണം കിട്ടിയെല്ലിന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. എന്നാല്‍ ബന്‍സ്കറിന്‍റെ ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിക്കുകയാണ് പ്രാദേശിക സർക്കാർ ബോഡിയുടെ അഡീഷണൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ചന്ദ്രസെൻ സിംഗ് ചെയ്യുന്നത്. പ്രദേശത്ത് തൊഴിൽ പദ്ധതികള്‍ വളരെ സജീവമാണ്, ജാതി വിവേചനത്തെക്കുറിച്ച് തനിക്ക് ഇതുവരെ യാതൊരു പരാതിയും ലഭിച്ചിട്ടില്ല. ഈ ആരോപണങ്ങൾക്കെല്ലാം യാതൊരു അർത്ഥവുമില്ല. ഗവൺമെന്റിന്റെ തൊഴിൽ പദ്ധതിക്ക് കീഴിലുള്ള വേതനം അവർക്ക് നേരത്തെ ലഭിച്ചിരുന്നതിനേക്കാള്‍ കുറവായതിനാൽ ചിലർ ജോലി നിരസിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക്

ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 1991 ലെ ഒരു ശതമാനം ജിഡിപി വളർച്ചയിൽ നിന്ന് 2007 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 10 ശതമാനമായി കുതിച്ചപ്പോൾ ബൻസ്കറിനെപ്പോലുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് ജോലി തേടി കുടിയേറി. തൊഴിൽ സംവരണം, വിദ്യഭ്യാസം, നിയമനിര്‍മ്മാണങ്ങള്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ നൂറ്റാണ്ടുകളുടെ സാമ്പത്തിക ദാരിദ്ര്യത്തെയും സാമൂഹിക അടിച്ചമർത്തലിനെയും മറികടക്കാൻ പലരെയും സഹായിച്ചു

വൈറസിന്‍റെ വ്യാപനം

വൈറസിന്‍റെ വ്യാപനം

എന്നാല്‍ കൊറോണ വൈറസിന്‍റെ വ്യാപനം ഇതിനെയെല്ലാം തകിടം മറിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മഹമാരി ലോകമെമ്പാടും നിരവധി പേരുടെ തൊഴിലാണ് നഷ്ടപ്പെടുത്തിയത്. ലോക്ക്ഡൗൺ ഇന്ത്യയിലെ 12 ദശലക്ഷം ആളുകളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിടുമെന്ന് ലോക ബാങ്ക് കണക്കാക്കുന്നു. പലര്‍ക്കും ഇതിന്‍റെ അഘാതത്തില്‍ നിന്നും കരകയറാന്‍ കഴിയില്ല. സമ്പദ്‌വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനായി ഗ്രാമങ്ങളിലേക്ക് മടങ്ങുന്നവർക്ക് തൊഴിൽ പദ്ധതികൾ ആരംഭിക്കുകയും ഗ്രാമീണ തൊഴിൽ പദ്ധതികൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

താഴ്ന്ന ജാതിക്കാർക്ക് ലഭിക്കുന്നില്ല

താഴ്ന്ന ജാതിക്കാർക്ക് ലഭിക്കുന്നില്ല

എല്ലായ്പ്പോഴും എന്ന പോലെ ആനുകൂല്യങ്ങള്‍ താഴ്ന്ന ജാതിക്കാർക്ക് ലഭിക്കുന്നില്ലെന്നാണ്, മധ്യപ്രദേശ്, ബീഹാർ, ഗുജറാത്ത്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ ഗ്രാമവാസികൾ അഭിമുഖത്തിൽ പറഞ്ഞത്. തൊഴിൽ പരിപാടി നിയന്ത്രിക്കുന്ന ഗ്രാമവികസന മന്ത്രാലയത്തിന്റെ വക്താവ് ഇതിനോട് യാതൊരു വിധ പ്രതികരണവും നടത്തിയില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

യുഡിഎഫിന് 2 വോട്ടുകള്‍ കിട്ടില്ലെന്നുറപ്പ്; 5 ഉം നല്‍കരുതെന്ന് ജോസ് പക്ഷം, വിപ്പ് പോര് മുറുകുന്നുയുഡിഎഫിന് 2 വോട്ടുകള്‍ കിട്ടില്ലെന്നുറപ്പ്; 5 ഉം നല്‍കരുതെന്ന് ജോസ് പക്ഷം, വിപ്പ് പോര് മുറുകുന്നു

English summary
Covid: migrant workers facing caste discrimination during these days says reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X