പട്‌നയിലേക്ക് പ്രവേശിക്കണമെങ്കില്‍ കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം, കേരളത്തിനടക്കം നിയന്ത്രണം
ദില്ലി: കേരളം അടക്കം മൂന്ന് സംസ്ഥാനങ്ങള്‍ക്ക് നിയന്ത്രണം കടുപ്പിച്ച് ബീഹാര്‍. ബീഹാറിലെ പട്‌ന, ഗയ, ദര്‍ബംഗ വിമാനത്താവളത്തില്‍ എത്തുന്ന മഹാരാഷ്ട്ര, ദില്ലി, കേരളം, എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഈ മൂന്നിടത്തും കൊവിഡ് കേസുകള്‍ വല്ലാതെ വര്‍ധിച്ച സാഹചര്യത്തിലാണ് തീരുമാനം. പട്‌ന ജില്ലാ മജിസ്‌ട്രേറ്റാണ് തലസ്ഥാന നഗരയിലേക്ക് വരുന്നതിന് ഈ മൂന്ന് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. 72 മണിക്കൂറിനുള്ളിലുള്ളതായിരിക്കണം ഈ സര്‍ട്ടിഫിക്കറ്റ്. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയാവണം നെഗറ്റീവായിരിക്കുന്നത്.

കഴിഞ്ഞ ദിവസം പട്‌നയില്‍ കൊവിഡിനെ തുടര്‍ന്ന് ഒമ്പത് പേര്‍ മിരചിച്ചിരുന്നു. പട്‌ന മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു അന്ത്യം. ബീഹാറില്‍ ഏറ്റവുമധികം കേസുകളുള്ളത് പട്‌നയിലാണ്. അതേസമയം ദില്ലിയില്‍ 24 മണിക്കൂറിനുള്ളില്‍ 17282 കേസുകളാണ് രേഖപ്പെടുത്തിയത്. നൂറ് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാലുമായി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാന്‍ യോഗം വിളിച്ചിരിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ഇന്ത്യയില്‍ വാക്‌സിനേഷന്‍ 11,45 കോടിയിലെത്തി. 24 മണിക്കൂറില്‍ 33.14 ലക്ഷം ഡോസ് വാക്‌സിനേഷനാണ് നല്‍കിയത്.
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ രണ്ട് ലക്ഷത്തില്‍ കൂടുതല്‍ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2,00739 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1038 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 1,73,123 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ 5566 കൊവിഡ് കേസുകള്‍ കൂടി റെക്കോര്‍ഡ് ചെയ്തു. 33 പേര്‍ കൂടി മരിച്ചു. താനെയില്‍ 3,95690 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതേസമയം 6794 പേര്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചിട്ടുണ്ട്. അതേസമയം പോലീസുകാര്‍ക്ക് കര്‍ശന നിര്‍ദേശവുമായി മുംബൈ പോലീസ് കമ്മീഷണര്‍ രംഗത്തെത്തി.
Recommended Video
ജനങ്ങളെ അടിക്കുകയോ മര്‍ദിക്കുകയോ ചെയ്യരുതെന്ന് കമ്മീഷണര്‍ ഹേമന്ദ് നഗ്രാലെ പറഞ്ഞു. കര്‍ഫ്യു ലംഘിക്കുന്നവരുമായി തര്‍ക്കിക്കുകയോ അടിക്കുകയോ ചെയ്യരുതെന്നാണ് നിര്‍ദേശം. പലരും അവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തുപോകും. അവരെ പിടികൂടി മര്‍ദിക്കുന്നത് പോലീസിന് ചേര്‍ന്നതല്ല. കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ച് ആരെയും ഒന്നും ചെയ്യാന്‍ പാടില്ല. അത് വളരെ നാണം കെടുത്തുന്നതാണെന്നും ഹേമന്ദ് നഗ്രാലെ പറഞ്ഞു.












Click it and Unblock the Notifications