കോവിഡ് ജാഗ്രത: ബൂസ്റ്റർ ഡോസിനായി അപ്പോയിന്റ്‌മെന്റുകൾ എടുക്കാം; വിശദാംശങ്ങൾ ഇങ്ങനെ
കോവിഡ് ജാഗ്രത: ബൂസ്റ്റർ ഡോസിനായി അപ്പോയിന്റ്‌മെന്റുകൾ എടുക്കാം; വിശദാംശങ്ങൾ ഇങ്ങനെ
ഡൽഹി: രാജ്യത്ത് ബൂസ്റ്റർ ഡോസിനുളള ഇന്ന് മുതൽ അപ്പോയിന്റ്‌മെന്റ് എടുക്കാം. എന്നാൽ, ഡോസിന് വേണ്ടി പുതിയ രജിസ്ട്രേഷൻ ആവശ്യമില്ലെന്ന് കേന്ദ്രം സർക്കാർ വ്യക്തമാക്കി. കോവിഡ് വൈറസ് രോഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് പുതിയ മുൻകരുതൽ വാക്‌സിൻ ഡോസ് എടുക്കുന്നത്.
വാക്സിനായി ഇന്ന് മുതൽ അപ്പോയിന്റ്‌മെന്റ് എടുക്കാം. കേന്ദ്ര സർക്കാരാണ് പ്രഖ്യാപനം നടത്തിയത്. ഡോസ് എടുക്കുന്നവർക്ക് കൊവിൻ പോർട്ടലിൽ പുതിയ രജിസ്‌ട്രേഷൻ ആവശ്യമില്ലെന്നും കേന്ദ്രം അറിയിച്ചു.

അതേ സമയം, രണ്ട് ഡോസ് വാക്‌സിൻ എടുത്തിട്ടുള്ള ആരോഗ്യ പ്രവർത്തകർ, മുൻ നിര തൊഴിലാളികൾ, 60 വയസ്സിന് മുകളിലുള്ളവർ എന്നീ യോഗ്യരായ ആളുകൾക്ക് നേരിട്ട് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാനോ ഏതെങ്കിലും കേന്ദ്രത്തിലേക്ക് പോകാനോ കഴിയും. വെള്ളിയാഴ്ച കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഈ നിർദ്ദേശം അറിയിച്ചത്.
എന്നാൽ, ബൂസ്റ്റർ ഡോസ് വാക്സിൻ ഷെഡ്യൂളുകൾ ജനുവരി എട്ടിന് പ്രസിദ്ധീകരിക്കും. ജനുവരി 10 - ന് ഓൺസൈറ്റ് അപ്പോയിന്റ്‌മെന്റോടെയുള്ള വാക്‌സിനേഷൻ ആരംഭിക്കും. മന്ത്രാലയത്തിന്റെ പ്രസ്താവന ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ എൻ ഐ റിപ്പോർട്ട് ചെയ്തു. കോവിഡ് -19 കേസുകളുടെ വർദ്ധനവിനും മൂന്നാം തരംഗ അണുബാധയെക്കുറിച്ചുള്ള ആശങ്കകൾക്കും കാരണമായ ഒമൈക്രോൺ വേരിയന്റിന്റെ വ്യാപനത്തിനിടയിൽ വാക്സിൻ മുൻകരുതൽ ഡോസ് നൽകാനുള്ള കേന്ദ്ര തീരുമാനം ഡിസംബർ 25 - ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചിരുന്നു. ഓരോ സ്വീകർത്താവിനും ആദ്യ രണ്ട് ഡോസുകൾക്ക് ഉപയോഗിച്ച അതേ ഡോസ് തന്നെ ആയിരിക്കും മൂന്നാമത്തെ ഡോസ് എന്ന് കേന്ദ്രം സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഇതിനകം അറിയിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച, കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും അയച്ച കത്തിൽ പറഞ്ഞത് ഇങ്ങനെ ;- "ഇമ്മ്യൂണൈസേഷനിലെ ദേശീയ സാങ്കേതിക ഉപദേശക സംഘം (എൻ ടി ജി ഐ) എച്ച് സി ഡബ്ല്യു എസ്, എഫ് എൽ ഡബ്ല്യു, 60 വയസ്സിന് മുകളിൽ പ്രായം ഉളള മുതിർന്നവർക്ക് ഹോമോലോഗസ് വാക്‌സിൻ നൽകണം എന്ന് ശുപാർശ ചെയ്തിട്ടുണ്ട്. കോ-മോർബിഡിറ്റികളുള്ള, അതായത് മുമ്പത്തെ രണ്ട് ഡോസുകൾക്കായി നൽകിയ അതേ വാക്സിൻ, അർഹരായ ഗുണഭോക്താക്കൾക്ക് മുൻകരുതൽ ഡോസായി നൽകും.
അതേസമയം, രാജ്യത്ത് ഇതുവരെ കോവിഡ് വാക്സിനേഷൻ എടുത്തവരുടെ എണ്ണം ഇന്നലെ 150 കോടി ആയി. ഈ നേട്ടത്തെ പ്രധാനമന്ത്രി മോദിയും കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയും പ്രശംസിച്ചിരുന്നു.
അതേസമയം, രാജ്യം 150 കോടി കോവിഡ് വാക്‌സിൻ ഡോസുകൾ സ്വീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ വ്യക്തമാക്കിയിരുന്നു . ഇത് ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.. പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലെ ചിത്തരഞ്ജൻ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ രണ്ടാം കാമ്പസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. 15 മുതൽ 18 വയസ്സ് പ്രായമുള്ളവർക്ക് വാക്സിനേഷൻ ഡോസ് 2022 - ൽ ആരംഭിച്ചത് വളരെ മികച്ചതായെന്നും 5 ദിവസത്തിനുള്ളിൽ മാത്രം, 1.5 കോടിയിലധികം കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകി കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അതേസമയം ഇന്ത്യയിലെ മുതിർന്ന ജനസംഖ്യയുടെ 90 ശതമാനത്തിലധികം ആളുകൾക്കും ഇതിനകം തന്നെ കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു ."സ്ഥിതി വിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ ഇത് ഒരു വലിയ സംഖ്യയാണ്. ലോകത്തിലെ ഒട്ടു മിക്ക വൻകിട രാജ്യങ്ങളെയും ഇത് അത്ഭുതപ്പെടുത്തിയിരിക്കുന്നു. എന്നാൽ , ഇത് ഇന്ത്യയിലെ 130 കോടി പൗരന്മാരുടെ കഴിവിന്റെ പ്രതീകമാണ്. ഇത് കൂട്ടായ്മയുടെ പ്രതീകമാണ്. ആത്മവിശ്വാസവും സ്വാശ്രയത്വവും ആണ്," പ്രധാനമന്ത്രി ഇന്നലെ പറഞ്ഞിരുന്നു.
Recommended Video
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications