• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രോഗബാധ സ്ഥിരീകരിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ കോവിഡ് മരണം: മാര്‍ഗരേഖ പുതുക്കി കേന്ദ്രം

Google Oneindia Malayalam News

ദില്ലി: കോവിഡ് മരണങ്ങള്‍ നിശ്ചയിക്കുന്നതിലെ മാര്‍ഗരേഖ പുതുക്കി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് ബാധിച്ച് 30 ദിവസത്തിനകം ആശുപത്രിയിലോ വീട്ടിലോ മരിച്ചാൽ അത് കോവിഡ് മരണമായി കണക്കാക്കാം എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറുത്തിറക്കിയ പുതിയ മാര്‍ഗ്ഗരേഖ വ്യക്തമാക്കുന്നത്. സുപ്രീം കോടതിയുടെ ഇടപെടലിന്റെ പശ്ചാത്താലത്തിലായിരുന്നു കേന്ദ്ര സര്‍ക്കാറിന് മാര്‍ഗ്ഗ രേഖ പുതുക്കേണ്ടി വന്നത്. പരിശോധന നടത്തി കോവിഡ് സ്ഥിരീകരിച്ച് 25 ദിവസത്തിനുള്ളിൽ മരണം സംഭവിച്ചാൽ മാത്രമേ നേരത്തേയുള്ള മാര്‍ഗ്ഗരേഖ പ്രകാരം കോവിഡ് മരണമായി പരിഗണിച്ചിരുന്നുള്ളു.

ആർടിപിസിആർ, ആന്റിജൻ ടെസ്റ്റുകളിലൂടെ കോവിഡ് സ്ഥിരീകരിക്കണം. വീട്ടിലോ ആശുപത്രിയിലോ മരണമെന്നത് കണക്കാക്കേണ്ടതില്ല. അതേസമയം, കോവിഡ് ബാധിതരുടെ ആത്മഹത്യ, കൊലപാതകം, അപകട മരണം എന്നിവ കൊവിഡ് മരണമായി കണക്കാക്കില്ല എന്നും നിർദ്ദേശത്തിൽ പറയുന്നു. കൊലപാതകം, അപകടം എന്നിവ കോവിഡ് മരണമായി കണക്കില്ല. സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്ന മരണകാരണത്തില്‍ കുടുംബാംഗങ്ങള്‍ സംതൃപ്തരല്ലാത്ത സാഹചര്യത്തില്‍ ജില്ല തലത്തില്‍ കമ്മിറ്റി രൂപീകരിച്ച്‌ പരിശോധിക്കും. 30 ദിവസത്തിനകം ഇത്തരം അപേക്ഷകള്‍ പരിഗണിച്ച്‌ തീര്‍പ്പാക്കണമെന്നും പുതുക്കിയ മാര്‍ഗ്ഗ നിര്‍ദേശം വ്യക്തമാക്കുന്നു.

ഐസിഎംആറും കേന്ദ്ര ആരോഗ്യമന്ത്രാലയവുമാണ് മാർഗ രേഖ പുറത്തിറക്കിയത്. പുതുക്കിയ മാര്‍ഗ്ഗ രേഖ സുപ്രീം കോടതിയിൽ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്. കോവിഡ് മുക്തരായിട്ടും വൈറസ് ബാധയെ തുടര്‍ന്നുള്ള ആരോഗ്യ പ്രശ്നങ്ങളാല്‍ മരണപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തില്‍ കൂടിയായിരുന്നു കോവിഡ് -19 മരണങ്ങളുടെ മാര്‍ഗ്ഗ രേഖ പുതുക്കാന്‍ കേന്ദ്രത്തോട് സുപ്രീം കോടതി നിര്‍ദേശിച്ചത്. കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി നാലു ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുമ്പോഴായിരുന്നു മരണങ്ങളുടെ മാനദണ്ഡങ്ങളില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം തേടിയത്. അഭിഭാഷകരായ ഗൗരവ് കുമാർ ബൻസാൽ, റീപക് കൻസാൽ എന്നിവരായിരുന്നു ഹര്‍ജി സമര്‍പ്പിച്ചത്.

കോവിഡ് ബാധിച്ച് മരിച്ചവര്‍ക്ക് മരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള ഏകീകൃത മാര്‍ഗരേഖ രൂപവത്കരിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് സുപ്രീം കോടതി നേരത്തെ പലവട്ടം സമയം അനുവദിച്ചിരുന്നു. ഒടുവില്‍ കഴിഞ്ഞ ആഴ്ച സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും രൂക്ഷ വിമര്‍ശനം നേരിട്ടതിന് പിന്നാലെയാണ് പുതുക്കിയ മാര്‍ഗ്ഗ നിര്‍ദേശം കേന്ദ്രം കോടതിയില്‍ സമര്‍പ്പിച്ചത്. കേന്ദ്രം മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ രൂപീകരിച്ച് വരുമ്പോഴോക്കും കോവിഡിന്റെ മൂന്നാം തരംഗം അവസാനിക്കുമല്ലോയെന്നും കോടതി അന്ന് കേന്ദ്രത്തോട് ചോദിച്ചിരുന്നു

"നിങ്ങൾ കൂടുതൽ നടപടികൾ കൈക്കൊള്ളുമ്പോഴേക്കും, മൂന്നാമത്തെ തരംഗവും അവസാനിക്കും. മരണ സർട്ടിഫിക്കറ്റ്, നഷ്ടപരിഹാരം മുതലായവ സംബന്ധിച്ച ഉത്തരവ് വളരെക്കാലം മുമ്പ് പാസാക്കിയിരുന്നു," എന്നായിരുന്നു സുപ്രീം കോടതി അന്ന് പറഞ്ഞത്. ജസ്റ്റിസുമാരായ എംആർ ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ചായിരുന്നു കേസ് പരിഗണിച്ചത്. സെപ്റ്റംബര്‍ 11നകം മാര്‍ഗ്ഗരേഖ ഇറക്കണമെന്ന കര്‍ശന നിര്‍ദേശവും കോടതി പുറപ്പെടുവിച്ചു. ഇതേ തുടര്‍ന്നാണ് കേന്ദ്രം ഇന്നലെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.

സൂപ്പര്‍ ഹോട്ട് ലുക്കില്‍ മൃദുല മുരളി; ട്രെന്‍ഡിംഗായി ചിത്രങ്ങള്‍

അതേസമയം രാജ്യത്ത് ഇന്ന് 28591 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 338 കൊവിഡ് രോഗികള്‍ മരിക്കുകയും ചെയ്തിരുന്നു. ഇതിനോടകം 72.01 കോടിയിൽ അധികം വാക്സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയതായും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങൾ നേരിട്ട് സംഭരിച്ചതുമുൾപ്പടെ ഇതുവരെ 72.01 കോടിയിലധികം (72,01,73,325) വാക്‌സിൻ ഡോസുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൈമാറിയത്.

cmsvideo
  What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam
  English summary
  covid's death: Central Government has revised the guidelines and submitted it to the Supreme Court
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X