കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് കേസുകൾ കുറയുന്നില്ല: ഇന്നും 3000 കടന്നു; 3,324 പേർക്ക് രോഗം; 40 പേർ മരണപ്പെട്ടു

Google Oneindia Malayalam News

ഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,324 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്.ഇതോടെ രാജ്യത്ത് ആകെ രോഗ ബാധിതർ ആയവരുടെ എണ്ണം 4,30,79,188 ആയി ഉയർന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരമാണിത്.

നിലവിൽ സജീവ കേസുകളുടെ എണ്ണം 19,092 ആണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധിതരായി 40 പേരാണ് ഇന്ത്യയിൽ മരണപ്പെട്ടത്. ഇതോടെ രോഗം ബാധിച്ച് രാജ്യത്ത് മരണപ്പെട്ടവരുടെ ആകെ എണ്ണം 5,23,843 ആയി ഉയർന്നു.

covid

അതേസമയം, തുടർച്ചയായ നാലാം ദിവസവും മൂവായിരത്തിലധികം കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിദിന പോസിറ്റിവിറ്റി 0.71 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി എന്നത് 0.68 ശതമാനവും ആണ്. അതേസമയം, രാജ്യ വ്യാപകമായി കൊവിഡിന് എതിരെ ഉള്ള പ്രതിരോധ വാക്സിനേഷൻ നടന്നു കൊണ്ടിരിക്കുകയാണ്. ആരോഗ്യ മന്ത്രാലയം പുറത്തു വിടുന്ന കണക്കുകൾ പ്രകാരം രാജ്യത്ത് 189.17 കോടി വാക്സിൻ നൽകുവാൻ സാധിച്ചു.

എന്നാൽ, കഴിഞ്ഞ ദിവസവും സമാന രീതിയിൽ ആണ് രാജ്യത്ത് കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. ഇന്നലെ 3,688 പുതിയ കൊവിഡ് കേസുകൾ ആയിരുന്നു ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തിരുന്നത്. 2 ദിവസം മുൻപ് റിപ്പോർട്ട് ചെയ്തതിനേക്കാൾ 311 കേസുകളുടെ കൂടുതലായിരുന്നു ഇത്. ഇന്നലെയും പ്രതിദിന കൊവിഡ് കേസുകൾ 3000 കടക്കുന്ന സാഹചര്യമായിരുന്നു ഉണ്ടായത്.

അതേസമയം, ഇന്നലെ 50 മരണങ്ങളാണ് രാജ്യത്ത് കോവിഡ് ബാധിച്ച് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണങ്ങളുടെ എണ്ണം 5,23,803 ആയി ഉയർന്നിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ആയിരുന്നു ഈ പുതിയ കണക്കുകൾ പുറത്തുവിട്ടത്.

ശനിയാഴ്ച സജീവ കേസുകളുടെ എണ്ണം 0.04 ശതമാനവും രോഗമുക്തി നിരക്ക് 98.74 ശതമാനമാണ്. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 2,755. ഇതോടെ, ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 4,25,33,377 ആയി ഉയർന്നിരുന്നു. അതേസമയം, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.74 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.66 ശതമാനവും റിപ്പോർട്ട് ചെയ്തു.

ഇന്നലെ പുറത്തു വന്ന കണക്കുകൾ പ്രകാരം, ഇന്ത്യയിൽ ഇതുവരെ 83.74 കോടി കോവിഡ് പരിശോധകൾ നടത്തിയിരുന്നു. തലസ്ഥാന നഗരമായി ഡൽഹിയിലും കേസുകൾ ഉയരുന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇന്നലെ 1,607 കോവിഡ് കേസുകളും രണ്ട് മരണങ്ങളും ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ഈ ആഴ്ചയിൽ മാത്രം 18,319 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

'ബിഗ്ബോസിലെ രാഷ്ട്രീയ ശരികളുടെ നീരിക്ഷണമാണോ സാബുമോന്റെ മെയിന്‍: എങ്കില്‍ സംശയങ്ങളുണ്ട്''ബിഗ്ബോസിലെ രാഷ്ട്രീയ ശരികളുടെ നീരിക്ഷണമാണോ സാബുമോന്റെ മെയിന്‍: എങ്കില്‍ സംശയങ്ങളുണ്ട്'

വെള്ളിയാഴ്ച 3,377, വ്യാഴാഴ്ച 3,303, ബുധനാഴ്ച 2,927, ചൊവ്വാഴ്ച 2,483, തിങ്കളാഴ്ച 2,541 എന്നിങ്ങനെ ആണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കേസുകകൾ. എന്നാൽ, വെളളിയാള്ച , രാജ്യത്ത് 3,377 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 60 മരണവും ഇതിനൊപ്പം സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 5,23,753 ആയി മാറി. 17,801 പേരായിരുന്നു ചികിത്സയിൽ കഴിഞ്ഞിരുന്നത്.

അതേസമയം, വെളളിയാഴ്ച 2496 പേരാണ് രോഗമുക്തി നേടിയത്. പുറത്തു വന്ന കണക്കുകൾ കൂടി ഉൾപ്പെടുത്തുമ്പോൾ രാജ്യത്ത് 4,25,30,622 പേർ രോഗമുക്തരായിരുന്നു. 4,73,635 പരിശോധനകൾ നടത്തി. പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് നിലവിൽ 0.63 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.71 ശതമാനവും റിപ്പോർട്ട് ചെയ്തിരുന്നു.

English summary
covid updates india: 3,324 new COVID 19 cases reported in the last 24 hours; read more information
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X