കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികൾക്കുള്ള വാക്സിനേഷൻ ജനുവരി 1 മുതൽ; എങ്ങനെ രജിസ്റ്റർ ചെയ്യാം ?

കുട്ടികൾക്കുള്ള വാക്സിനേഷൻ ജനുവരി 1 മുതൽ; എങ്ങനെ രജിസ്റ്റർ ചെയ്യാം?

Google Oneindia Malayalam News

ഡൽഹി: ജനുവരി 1 മുതൽ, 15 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് വാക്സിനായി രജിസ്റ്റർ ചെയ്യാം. കോവിൻ പ്ലാറ്റ്‌ഫോമിലാണ് വാക്സിനേഷനായി രജിസ്റ്റർ ചെയ്യാൻ കഴിയുന്നത്. കൊവിൻ പ്ലാറ്റ്‌ഫോം മേധാവി ഡോ ആർ. എസ് ശർമ്മയാണ് ഇതു സംബന്ധിക്കുന്ന അറിയിപ്പ് നൽകിയത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ : "15 - 18 വയസ്സിന് ഇടയിലുള്ള കുട്ടികൾക്ക് ജനുവരി 1 മുതൽ കൊവിൻ ആപ്പിൽ വാക്സിനായി രജിസ്റ്റർ ചെയ്യാൻ കഴിയും. രജിസ്ട്രേഷനായി ഞങ്ങൾ ഒരു അധിക ഐ ഡി കാർഡ് ചേർത്തിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് ഐ ഡി കാർഡ് ഉണ്ടാകാം.

എന്നാൽ, ചിലർക്ക് ആധാറോ മറ്റ് തിരിച്ചറിയൽ കാർഡുകളോ ഇല്ലായിരിക്കാം," വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

1

അതേസമയം, 15 നും 18 നും ഇടയിൽ പ്രായ ഉള്ളവർക്കുള്ളവർക്ക് വാക്സിനേഷൻ 2022 ജനുവരി 3 ന് ആരംഭിക്കും എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ശനിയാഴ്ചയാണ് പ്രഖ്യാപനം നടത്തിയത്. ആരോഗ്യ, മുൻകരുതൽ പ്രവർത്തകർക്കും 60 വയസ്സിന് മുകളിലുള്ളവർക്കും "മുൻകരുതൽ ഡോസുകൾ" നൽകും എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ, രോഗാവസ്ഥ ഉള്ളവർക്ക് 2022 ജനുവരി 10 മുതൽ ഡോക്ടറുടെ നിർദ്ദേശ പ്രകാരം ബൂസ്റ്റർ ഡോസ് തിരഞ്ഞെടുക്കാം.

യുഎഇയുടെ വമ്പന്‍ നീക്കം; സമ്പന്ന കുടുംബങ്ങള്‍ക്ക് പൂട്ടിടും!! പുതിയ നിയമം വരുന്നുയുഎഇയുടെ വമ്പന്‍ നീക്കം; സമ്പന്ന കുടുംബങ്ങള്‍ക്ക് പൂട്ടിടും!! പുതിയ നിയമം വരുന്നു

2

അതേസമയം, രാജ്യത്ത് ഉടനീളം ഉള്ള ഡോക്ടർമാർ തീരുമാനത്തെ സ്വാഗതം ചെയ്തിരുന്നു. ഇത് സ്കൂളുകളിലേക്കും കോളേജുകളിലേക്കും പോകുന്ന കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ആശങ്കകൾ കുറയ്ക്കും. പകർച്ച വ്യാധിയ്ക്ക് എതിരായ പോരാട്ടം വർദ്ധിപ്പിക്കുകയും ചെയ്യും. സ്കൂളുകളിലെ അധ്യാപനം സാധാരണ നിലയിലാക്കാൻ ഈ നീക്കം സഹായിക്കുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.

2

എന്നാൽ, ഇന്ത്യയിലെ മുതിർന്ന ജനസംഖ്യയുടെ 61 ശതമാനത്തിലധികം ആളുകൾക്ക് രണ്ട് ഡോസുകളും വാക്സിൻ ലഭിച്ചിട്ടുണ്ട് എന്നും ഏകദേശം 90% പേർക്ക് കുറഞ്ഞത് ഒരു വാക്സിൻ എങ്കിലും ലഭിച്ചിട്ടുണ്ട് എന്നും പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു.

ചണ്ഡീഗഡില്‍ എഎപി തരംഗം, ബിജെപിയുടെ മേയര്‍ തോറ്റു, കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത്, ഞെട്ടിച്ച് ഫലംചണ്ഡീഗഡില്‍ എഎപി തരംഗം, ബിജെപിയുടെ മേയര്‍ തോറ്റു, കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത്, ഞെട്ടിച്ച് ഫലം

2

എന്നാൽ, രാജ്യത്ത് കോവിഡ്, ഒമൈക്രോൺ ആശങ്ക വർധിക്കുകയാണ്. മഹാരാഷ്ട്രയിലും ഡൽഹിയിലുമാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയതിരിക്കുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച ഡൽഹിയിൽ 290 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ജൂൺ 10 - ന് ശേഷം ഉള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്. 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും റിപ്പോർട്ടു ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 0.55 ശതമാനമായി ഉയർന്നു. ജൂൺ 10 - ന് 305 കോവിഡ് കേസുകളും 44 മരണവുമാണ് റിപ്പോർട്ട് ചെയ്തതിരുന്നത്.

Recommended Video

cmsvideo
കൗമാരക്കാര്‍ക്ക് 1-ാം തീയതി മുതല്‍ വാക്‌സിന്‍ രജിസ്‌ട്രേഷന്‍
1

ഡൽഹിയിൽ ആകെ കോവിഡ് കേസുകൾ 14,43,352 ആയി. മരണം 25,105. നിലവിൽ 1103 രോഗികൾ ചികിത്സയിലുണ്ട്. അതിൽ 583 രോഗികൾ ഹോം ഐസലേഷനിലാണ്. 79 ഒമിക്രോൺ കേസുകളാണ് രാജ്യ തലസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ, ഒമൈക്രോൺ വ്യാപനത്തെ തുടർന്ന് ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കർണാടക എന്നീ സംസ്ഥാനങ്ങളും രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. കർണാടകയിലെ പുതുവത്സര ആഘോഷങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായി സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു.

സംസ്ഥാനത്ത് നൈറ്റ് കര്‍ഫ്യൂ, ഡിസംബര്‍ 30 മുതൽ ജനുവരി 1 വരെ, കടകൾ രാത്രി 10 മണി വരെ മാത്രംസംസ്ഥാനത്ത് നൈറ്റ് കര്‍ഫ്യൂ, ഡിസംബര്‍ 30 മുതൽ ജനുവരി 1 വരെ, കടകൾ രാത്രി 10 മണി വരെ മാത്രം

2

എന്നാൽ, കേരളത്തിൽ സ്ഥിതി രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഇന്ന് ഏർപ്പെടുത്തി തുടങ്ങി. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക. ഈ മാസം 30 മുതൽ ജനുവരി 2 വരെയാണ് നിയന്ത്രണം. പുതുവർഷാഘോഷങ്ങളുടെ സാഹചര്യം കൂടി കണക്കിലെടുത്താണ് തീരുമാനം. കടകൾ രാത്രി 10 മണിയ്ക്ക് അടയ്ക്കണം. അനാവശ്യ യാത്രകൾ പാടില്ല എന്നും നിർദ്ദേശമുണ്ട്.

English summary
covid Vaccination of children from January 1 2022; read it; How to register ?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X