കുറഞ്ഞ വാക്സിനേഷനും ഉയർന്ന രോഗ വ്യാപനവും; രാജ്യത്ത് കോവിഡ് പ്രതിരോധം ആശങ്കയിൽ
ആദ്യ 20 ദിവസത്തെ അപേക്ഷിച്ച് ജൂൺ 21 മുതൽ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ ഇടിവ് വ്യക്തമാണ്
ന്യൂഡൽഹി: കോവിഡ് വാക്സിനേഷന്റെ നിലവിലെ വേഗത രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ ആശങ്കയിലാക്കുന്നു. പുതിയ വാക്സിൻ നയത്തിന് പിന്നാലെ കൂടുതൽ വാക്സിൻ വിതരണത്തിന് എത്തിച്ചിട്ടും വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനവില്ലാത്തതാണ് നിലവിലെ ആശങ്കയ്ക്ക് കാരണം. ജൂൺ ഒന്ന് മുതലാണ് രാജ്യത്ത് പുതിയ കോവിഡ് വാക്സിൻ നയം പ്രാവർത്തികമാക്കി തുടങ്ങിയത്. ആദ്യ 20 ദിവസത്തെ അപേക്ഷിച്ച് ജൂൺ 21 മുതൽ വാക്സിൻ സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വലിയ ഇടിവ് വ്യക്തമാണ്.

ബാലതാരത്തിൽ നിന്ന് നായികയിലേക്ക്? അനിഘ സുരേന്ദ്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
ജൂൺ 21 മുതൽ ജൂലൈ 10 വരെ 9,14,64,483 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. അതേസമയം ജൂൺ 1നും 20നും ഇടയിൽ 6,09,06,766 ഡോസുകളാണ് വിതരണം ചെയ്തത്. ആദ്യ ഘട്ടത്തെ അപേക്ഷിച്ച് വിതരണത്തിനെത്തിയ വാക്സിൻ ഡോസുകളുടെ എണ്ണം വെച്ച് നോക്കുമ്പോൾ ഇത് കുറവാണെന്നാണ് പറയുന്നത്. എന്നാൽ വാക്സിനേഷനുകളുടെ അഞ്ച് ദിവസത്തെ ശരാശരി നോക്കുമ്പോൾ സ്ഥിരമായ ഇടിവ് വ്യക്തമാണ്. ഇന്ത്യൻ ജനസംഖ്യ പരിശോധിക്കുമ്പോൾ വലിയ ദൗത്യമാണ് ഇനിയും ആരോഗ്യ സംവിധാനങ്ങൾക്ക് മുന്നിലുള്ളത്.
Recommended Video
വാക്സിനേഷന്റെ വേഗത ജൂൺ 26 മുതൽ 30 വരെ 39 ശതമാനം കുറഞ്ഞു. 1,98,35,946 ഡോസുകൾ ഈ കാലയളവിൽ നൽകി, പ്രതിദിനം ശരാശരി 39,67,189 ഡോസുകൾ. ജൂലൈ ഒന്നിനും ജൂലൈ 5 നും ഇടയിൽ ഇത് 6 ശതമാനം വർദ്ധിച്ചു. 2,11,15,099 ഡോസുകൾ ഒരു ദിവസം ശരാശരി 42,23,019 ഡോസുകൾ നൽകി. ജൂലൈ 6 നും ജൂലൈ 10 നും ഇടയിൽ കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ വേഗത 16 ശതമാനം കുറഞ്ഞു. ആദ്യത്തെ അഞ്ച് ദിവസത്തെ ക്യുമുലേറ്റീവ് കണക്ക് കഴിഞ്ഞ അഞ്ച് ദിവസങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, 45.6 ശതമാനം വൻ ഇടിവ് കാണാം.
അതേസമയം കൊറോണ വൈറസിന്റെ വ്യാപനവും വർധിക്കുകയാണ്. ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് അതിവേഗമാണ് ഇപ്പോൾ വൈറസ് വ്യാപനം നടക്കുന്നത്. നിലവിൽ വ്യാപന തോത് ഒന്നിൽ താഴെയാണെങ്കിലും വരും മാസങ്ങളിൽ ഇത് ഉയരുമെന്നാണ് വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. അതുകൊണ്ട് തന്നെ കോവിഡ് മൂന്നാം തരംഗം ഇന്ത്യയിൽ ദൂരവ്യാപക ആഘാതം സൃഷ്ടിക്കും. ആറ് മുതൽ എട്ട് ആഴ്ച വരെ ഇത് നീണ്ടു നിൽക്കും.
ഇത് നമ്മുടെ മേരിയല്ലേ? അനുപമയുടെ ഫോട്ടോഷൂട്ടിന് കയ്യടിച്ച് ആരാധകർ












Click it and Unblock the Notifications