Get Updates
Get notified of breaking news, exclusive insights, and must-see stories!

എക്സ് ഇ കൊവിഡ് വകഭേദം അപകടകാരിയോ? അറിയാം ലക്ഷണങ്ങൾ

ദില്ലി;കൊവിഡ് കേസുകൾ കുത്തനെ കുറയുന്നതിനിടെ രാജ്യത്ത് ആശങ്ക തീർക്കുകയാണ് എക് ഇ വകഭേദം. ദിവസങ്ങൾക്ക് മുൻപ് മുംബൈയിലാണ് എക്സ് ഇ വകഭേദം ആദ്യമായി സ്ഥിരീകരിച്ചത്. സൗത്ത് ആഫ്രിക്കയിൽ നിന്നും എത്തിയ 50 കാരിയിലായിരുന്നു രോഗം സ്ഥിരീകരിച്ചത്. ഇന്ന് ഗുജറാത്തിലും എക്സ് ഇ വകഭേദം സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

coronavirus32-1593075132-1618231113-16220381361-1649479657.jpg -Properties

കൊവിഡ് വൈറസിന്റെ ഏത് വകഭേദത്തേക്കാളും വ്യാപന ശേഷി കൂടിയതാണ് എക്സ് ഇ എന്ന മുന്നറിയിപ്പാണ് ലോകാരോഗ്യ സംഘടന നൽകുന്നത്. ബിഎ 1 , ബിഎ 2 ഒമൈക്രോൺ വകഭേദത്തിന്റെ ഉപവകഭേദമാണ് 'എക്സ് ഇ'. ജനുവരി 19 ന് യുകെയിൽ നിന്നാണ് ഇത് ആദ്യമായി കണ്ടെത്തിയത്, അതിനുശേഷം നൂറുകണക്കിന് കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

ബിഎ.2 വകഭേദത്തേക്കാൾ എക്സ് ഇ വകഭേദത്തിന് 10 ശതമാനം വ്യാപന നിരക്ക് കൂടുതലാണെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. അതേസമയം മൂന്ന് മാസം മുൻപ് സ്ഥിരീകരിച്ചിട്ടും കൂടുതൽ പേരിൽ ലോകത്ത് രോഗം സ്ഥിരീകരിക്കാത്തതിനാൽ പുതിയ വകഭേദത്തെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്.

ക്ഷീണം, തലകറക്കം, തലവേദന, തൊണ്ടവേദന, പനി, ഹൃദയസംബന്ധമായ ബുദ്ധിമുട്ടികൾ, ദേഹവേദന, തൊണ്ടയിലെ കരകരപ്പ്, മൂക്കൊലിപ്പ് എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. അതേസമയം ചില സമയങ്ങളിൽ രോഗികൾക്ക് മണവും രുചിയും നഷ്ടപ്പെടാനുള്ള സാധ്യതയും ഉണ്ടെന്നാണ് ആരോഗ്യ വിദഗ്ദർ പറയുന്നത്.

Recommended Video

cmsvideo
    18 വയസിന് മുകളിലുള്ളവർക്ക് ഏപ്രിൽ 10 മുതൽ ബൂസ്റ്റർ വാക്‌സിൻ | Oneindia Malayalam

    രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും കുറഞ്ഞു; 24 മണിക്കൂറിനിടെ 1150 രോഗികൾ

    രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം വീണ്ടും കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1150 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.11,365 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇത് രാജ്യത്തെ മൊത്തം സജീവ കേസുകളുടെ 0.03% ആണ്. ദേശീയ രോഗമുക്തി നിരക്ക് 98.76 % ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,194 പേര്‍ സുഖം പ്രാപിച്ചതോടെ രാജ്യത്താകെ ഇതുവരെ കോവിഡ് മുക്തരായവരുടെ എണ്ണം 4,25,01,196. ആയി.

    രാജ്യത്തെ പരിശോധനാശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,66,36 പരിശോധനകള്‍ നടത്തി. ആകെ 79.34 കോടിയിലേറെ (79,34,29,395) പരിശോധനകളാണ് ഇന്ത്യ ഇതുവരെ നടത്തിയത്.

    രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോഴും പ്രതിവാര രോഗസ്ഥിരീകരണ നിരക്ക് 0.23 ശതമാനമാണ്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 0.25 ശതമാനമാണ്.ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 185.55 കോടി (1,85,55,07,496) പിന്നിട്ടു. 2,24,25,493 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്.

    കേന്ദ്ര ഗവണ്മെന്റ് സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 188.47 കോടിയോടടുത്ത്‌ (1,88,47,90,495) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. ഉപയോഗിക്കാത്ത 17.54 കോടിയിലധികം (17,54,52,896) വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെ/കേന്ദ്രഭരണപ്രദേശങ്ങളുടെ പക്കല്‍ ഇനിയും ബാക്കിയുണ്ടെന്നും കേന്ദ്രസർക്കാർ പത്രകുറിപ്പിൽ അറിയിച്ചു.

    അതേസമയം ഏപ്രിൽ 10 മുതൽ 18 വയസ്സിന് മേൽ പ്രായമുള്ളവർക്ക് സ്വകാര്യ പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളിൽ കോവിഡ് മുൻകരുതൽ ഡോസ് ലഭ്യമാക്കുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. രണ്ടാം ഡോസ് എടുത്ത് 9 മാസം പൂർത്തിയാക്കിയ 18 വയസ്സിനു മേൽ പ്രായമുള്ള എല്ലാവർക്കും മുൻകരുതൽ ഡോസിന് അർഹതയുണ്ട്.

    രാജ്യത്തിതുവരെ 15 വയസ്സിന് മേൽ പ്രായമുള്ളവരിൽ ഏകദേശം 96% പേർക്ക് ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 15 വയസ്സിന് മേൽ പ്രായമുള്ളവരിൽ ഏകദേശം 83% പേർക്ക് രണ്ട് ഡോസും ലഭിച്ചുണ്ടെന്നാണ് സർക്കാർ കണക്കുകൾ.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+