കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തോട് അടുക്കുന്നു! ഇതുവരെ മരിച്ചത് 19 പേർ

Google Oneindia Malayalam News

ദില്ലി: കൊവിഡ് 19 മഹാമാരിയുടെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ് ലോകം. സമൂഹ വ്യാപനം നടന്ന പല രാജ്യങ്ങളിലും കാര്യങ്ങള്‍ കൈ വിട്ട നിലയിലാണ്. സമൂഹ വ്യാപനം എന്ന ഭീതിയുടെ മുള്‍മുനയിലാണ് ഇന്ത്യയുളളത്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തോട് അടുക്കുകയാണ് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍.

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുളളത്. തൊട്ട് പിറകില്‍ കേരളമുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇതുവരെ 19 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് മരണപ്പെട്ടിരിക്കുന്നത്. വിശദാംശങ്ങളിങ്ങനെ...

ആയിരത്തോട് അടുക്കുന്നു

ആയിരത്തോട് അടുക്കുന്നു

വെള്ളിയാഴ്ച 724 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നത്. എന്നാല്‍ 24 മണിക്കൂറിനകം 200നടുത്ത് ആളുകളിലേക്ക് കൂടി കൊവിഡ് പടര്‍ന്നു. ശനിയാഴ്ചത്തെ കണക്കുകള്‍ പ്രകാരം രാജ്യത്തിപ്പോള്‍ 918 കൊവിഡ് രോഗികളാണ് ഉളളത്. കൊവിഡ് ബാധിതരുടെ എണ്ണം ആയിരത്തിലേക്ക് കടക്കുകയാണ്.

മുന്നിൽ മഹാരാഷ്ട്ര

മുന്നിൽ മഹാരാഷ്ട്ര

മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ 181 കൊവിഡ് പേര്‍ക്ക് കൊവിഡ് കണ്ടെത്തി. ഇന്ന് മഹാരാഷ്ട്രയില്‍ 28 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. മഹാരാഷ്ട്രയില്‍ ഇതുവരെ 26 പേര്‍ക്ക് കൊവിഡ് ഭേദമായി. ഇന്ന് 104 പരിശോധനകളുടെ ഫലം നെഗറ്റീവ് ആണെന്നും സര്‍ക്കാര്‍ അറിയിച്ചു

രണ്ടാമത് കേരളം

രണ്ടാമത് കേരളം

തൊട്ട് പിറകെ കേരളമാണ് ഉളളത്. സംസ്ഥാനത്ത് ഇന്ന് 6 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് തിരുവനന്തപുരത്ത് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.കൊല്ലം, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് 19 രോഗികളുടെ എണ്ണം 165 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ഇതുവരെ 134370 പേരാണ് കൊവിഡ് നിരീക്ഷണത്തിലുളളത്. 148 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ആദ്യത്തെ കൊവിഡ് മരണം

ആദ്യത്തെ കൊവിഡ് മരണം

കേരളത്തില്‍ ആദ്യത്തെ കൊവിഡ് മരണവും ഇന്ന് നടന്നു. 69 വയസ്സുകാരനായ കൊവിഡ് രോഗിയാണ് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. ദുബായില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷം മാര്‍ച്ച് 22 മുതല്‍ ഇദ്ദേഹം ഐസൊലേഷനിലായിരുന്നു. ന്യൂമോണിയയും ഹൃദ്രോഗവും അടക്കമുളള പ്രശ്‌നങ്ങള്‍ ഇദ്ദേഹത്തിനുണ്ടായിരുന്നു.

തെലങ്കാനയിലും ഗുജറാത്തിലും

തെലങ്കാനയിലും ഗുജറാത്തിലും

തെലങ്കാനയിലും ഗുജറാത്തിലും ഇന്ന് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. 46കാരിയാണ് ഗുജറാത്തില്‍ മരിച്ചത്. ഇവര്‍ക്ക് വിദേശ യാത്രാ ചരിത്രമില്ല. അതുകൊണ്ട് തന്നെ വൈറസ് എങ്ങനെ ശരീരത്തിലെത്തി എന്നതിനെക്കുറിച്ച് അധികൃതര്‍ക്ക് വ്യക്തതയുമില്ല. ഗുജറാത്തില്‍ ഇതുവരെ 45 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

കടുത്ത ന്യൂമോണിയ

കടുത്ത ന്യൂമോണിയ

തെലങ്കാനയില്‍ ആദ്യത്തെ കൊവിഡ് മരണമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ഹൈദരാബാദ് സ്വദേശിയായ 74കാരന്‍ മരിച്ചു. ദില്ലിയില്‍ നിന്ന് തിരിച്ചെത്തിയതിന് ശേഷമാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. ഇദ്ദേഹത്തിന് കടുത്ത ന്യൂമോണിയയും ഉണ്ടായിരുന്നു.

English summary
Covid19: total cases in India now at 918, deaths 19
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X