കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാര്യയെയും രണ്ട് മക്കളെയും ഒഴിവാക്കി; 'കുടിയും കിടപ്പും' പശുക്കളോടൊപ്പം, ഭക്ഷണം ചാണകവും ഗോമൂത്രവും!!

  • By Akshay
Google Oneindia Malayalam News

ദില്ലി: പശുക്കളെ ജീവനു തുല്ല്യം സ്നേഹിക്കുന്ന അഹമ്മദാബാദിലെ വിജയ് പർസാനയുടെ ജീവതം ലോകമാധ്യമങ്ങൾ ഏറ്റെടുക്കുകയാണ്. പശുക്കളെ കുളിപ്പിച്ചും തീറ്റിച്ചും അവയ്ക്കൊപ്പം ഉറങ്ങിയും ജീവിതം കഴിച്ചു കൂട്ടുകയാണ് വിജയ്. പലപ്പോഴും ഇയാളുടെ ഭക്ഷണം ഗോമൂത്രവും ചാണകവുമാണെന്നും ഇത് തന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിച്ചെന്നും ഇയാള്‍ അവകാശപ്പെടുന്നു.

എന്നാൽ പശുക്കളെ ഇത്രയേറെ സ്നേഹിക്കുന്ന ഇദ്ദേഹം സ്വന്തം ഭാര്യയെയും ഒഴിവാക്കിയാണ് ഈ സ്നേഹം കാണിക്കുന്നതെന്നാണ് അതിശയം. ഇദ്ദേഹത്തിന്റെ ദിവസവുമുള്ള പ്രഭാത ഭക്ഷണം പശുവിന്റെ ചാണകവും ഗോമൂത്രവുമാണ്. നഗരത്തില്‍ സ്വന്തമായി 22 ജിമ്മുകള്‍ ഉള്ള വ്യക്തിയാണ് വിജയ്. ഗോമൂത്രം മാത്രം കുടിച്ച് 22 ദിവസം താന്‍ ജീവിച്ചെന്നും ഇയാള്‍ അവകാശപ്പെടുന്നു.

പശുവിന്റെ വിവാഹം

പശുവിന്റെ വിവാഹം

ഗുജറാത്തിലെ അഹമ്മദാബാദിലുള്ള വീട്ടില്‍ നിന്നും നാല് മൈല്‍ അകലെയാണ് ഇയാള്‍ താമസിക്കുന്നത്. ഈ വര്‍ഷം ആദ്യം തന്റെ ഏറ്റവും പ്രിയപ്പെട്ട പൂനം എന്ന പശുവിന്റെ വിവാഹം അര്‍ജുന്‍ എന്ന കാളയുമായി ഇദ്ദേഹം നടത്തി.

കല്ല്യാണത്തിന്റെ ചെലവ്!

കല്ല്യാണത്തിന്റെ ചെലവ്!

പതിനെട്ട് ലക്ഷം രൂപയാണ് ഇതിനായി ചെലവഴിച്ചത്. 5000 അതിഥികളെയാണ് അവര്‍ സ്വീകരിച്ചത്.

പിറന്നാൾ ആഘോഷത്തിന് 5 ലക്ഷം

പിറന്നാൾ ആഘോഷത്തിന് 5 ലക്ഷം

ഈ വര്‍ഷം പൂനത്തിനും അര്‍ജുനും ജനിച്ച പശുക്കുട്ടിയുടെ പിറന്നാള്‍ ആഘോഷത്തിനായി അഞ്ച് ലക്ഷത്തോളം രൂപയും മുടക്കി.

പശു ജീവിതം മാറ്റി മറിച്ചു

പശു ജീവിതം മാറ്റി മറിച്ചു

അഹമ്മദാബാദില്‍ ജീവിച്ചിരുന്ന സമയത്ത് ആദ്യകാലങ്ങളില്‍ ചൂതാട്ടമായിരുന്നു ഇയാളുടെ പ്രധാന വിനോദം. പിന്നീട് പശുക്കളുമായി ഇടപെഴുകി തുടങ്ങിയതോടെ തന്റെ ജീവിതം മാറി മറിഞ്ഞതായും അദ്ദേഹം പറയുന്നു.

പശു മാത്രമല്ല...

പശു മാത്രമല്ല...

പശുക്കളെ കൂടാതെ രണ്ട് കാളകളും ആറ് പട്ടികളും മയില്‍, മുയല്‍, പക്ഷികള്‍, പാമ്പ് അടക്കം 2000 മൃഗങ്ങള്‍ ഇയാള്‍ക്ക് ഉണ്ട്.

ലോകത്തെ തന്നെ മറക്കും

ലോകത്തെ തന്നെ മറക്കും

പശുക്കളുമായി കഴിയുമ്പോള്‍ ഞാന്‍ ലോകത്തെ തന്നെ മറക്കുന്നു. ഞങ്ങള്‍ക്കിടയില്‍ ഒരു പ്രത്യേക ബന്ധമാണെന്നും അദ്ദേഹം പറയുന്നു.

പശു എല്ലാം നേടിതന്നു

പശു എല്ലാം നേടിതന്നു

ഇന്ന് കാണുന്ന എല്ലാം നേടി തന്നത് പശുക്കളാണ്. എന്റെ സമ്പാദ്യവും ആരോഗ്യവും വ്യക്തിത്വവും എല്ലാം മെച്ചപ്പെട്ടെന്നും ഇയാള്‍ പറയുന്നു.

ഉറങ്ങുന്നതും ഉണ്ണുന്നതും പശുക്കളോടൊപ്പം

ഉറങ്ങുന്നതും ഉണ്ണുന്നതും പശുക്കളോടൊപ്പം

തന്റെ പശുക്കളുമൊത്ത് രാത്രി മുഴുവന്‍ കഴിയും. സരസ്വതി എന്ന പശുവിനൊപ്പമാണ് ഭക്ഷണം കഴിക്കുന്നതും ടിവി കാണുന്നതും ഉറങ്ങുന്നതും എല്ലാം എന്നും ഇയാള്‍ പറയുന്നു.

ഭാര്യ പോയത് സ്വമനസാലെ

ഭാര്യ പോയത് സ്വമനസാലെ

പശുക്കളോടുള്ള തന്റെ ഇഷ്ടം മനസ്സിലാക്കിയ ഭാര്യ ഗീതയും കുടുംബവും പിന്നീട് തന്റെ ഇഷ്ടത്തിന് വഴിമാറി തന്നതായും ഇയാള്‍ പറയുന്നു.

സോഷ്യൽ മീഡിയയിലെ താരങ്ങൾ

സോഷ്യൽ മീഡിയയിലെ താരങ്ങൾ

ഇപ്പോൾ സോഷ്യല്‍മീഡിയകളിൽ വിജയ് പർസാനയും ഇദ്ദഹത്തിന്റെ പശുക്കളും താരങ്ങളാണ്.

English summary
Meet the cow-obsessed Indian man who abandoned his family to spend his time drinking cow urine, eating cow dung and even letting the beasts sleep in his bed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X