കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബംഗാള്‍ സിപിഎമ്മില്‍ പിളര്‍പ്പ്

Google Oneindia Malayalam News

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ സിപിഎമ്മിന് കഷ്ടകാലം തുടരുന്നു. പാര്‍ട്ടിയുടെ പ്രമുഖ നേതാവും മുന്‍ എംപിയും മന്ത്രിയുമായ അബ്ദുര്‍ റസാഖ് മൊല്ല സോഷ്യല്‍ ജസ്റ്റീസ് ഫോറം എന്ന പേരില്‍ പുതിയ സംഘടനയുണ്ടാക്കി.

ജനാധിപത്യ വിരുദ്ധമായാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നതെന്നും സവര്‍ണരായ ചിലര്‍ സ്ഥാനമാനങ്ങള്‍ കുത്തകയാക്കി വെച്ചിരിക്കുകയാണെന്നും പുതിയ സംഘടന രൂപീകരണത്തിനു ശേഷം മൊല്ല ആരോപിച്ചു.

CPM-West Bengal

ദളിതര്‍ക്കും മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 185 സീറ്റുകളിലും മത്സരിക്കാനാണ് പദ്ധതി. സംസ്ഥാനത്തെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയെയും മുസ്ലീം ഉപമുഖ്യമന്ത്രിയെയും പാര്‍ട്ടി സമ്മാനിക്കുമെന്ന് ഉറപ്പു നല്‍കുന്നു.

പാര്‍ട്ടി സംഘടിപ്പിച്ച ആദ്യ കണ്‍വെന്‍ഷനില്‍ ഒട്ടേറെ മതന്യൂനപക്ഷ നേതാക്കള്‍ പങ്കെടുത്തിരുന്നു. വിമത നേതാവായ ലക്ഷ്മണ്‍ സേത്തിനെയും പാര്‍ട്ടിയിലെത്തിക്കാന്‍ മൊല്ലയ്ക്ക് സാധിച്ചിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ ബുദ്ധദേബ് ഭട്ടാചാര്യയുടെ കടുത്ത വിമര്‍ശകന്‍ എന്ന നിലയിലാണ് മൊല്ല പ്രശസ്തനായത്.

പോളിറ്റ് ബ്യൂറോ മുതല്‍ സംസ്ഥാന കമ്മിറ്റി വരെ മലിനീകരിക്കപ്പെട്ടു കഴിഞ്ഞു. രണ്ടു പാര്‍ട്ടിയില്‍ പ്രഖ്യാപിക്കുക ബുദ്ധിമുട്ടാണെങ്കിലും പാര്‍ട്ടി തന്നെ പുറത്താക്കണമെന്നാണ് മൊല്ലയുടെ ആവശ്യം. ലക്ഷ്മണിനും മൊല്ലയ്ക്കുമെതിരേ പാര്‍ട്ടി ഉടന്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

English summary
Deriding the “upper class hegemony” in governments and political parties, rebel CPI-M leader Abdur Rezzak Mollah Sunday floated a pro-Dalit and minority outfit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X