
കാണുന്നവര്‍ക്കെല്ലാം മെമ്പര്‍ഷിപ്പ് കൊടുക്കുന്നതിന്റെ ഫലമാണ് പാര്‍ട്ടി അനുഭവിക്കുന്നത്; എംവി ഗോവിന്ദന്‍
പാലക്കാട്: പാര്‍ട്ടി മെമ്പര്‍ഷിപ്പ് വിതരണത്തില്‍ വലിയ ജാഗ്രത കാണിക്കണം എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. മതിയായ പരിശോധന ഇല്ലാതെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് നല്‍കുന്നതിനെ ആണ് എം വി ഗോവിന്ദന്‍ വിമര്‍ശിച്ചത്.
സി പി ഐ എം വടക്കഞ്ചേരി ഏരിയ കമ്മിറ്റി തുടങ്ങിയ ഇം എം എസ് പഠനകേന്ദ്രത്തിന്റെ ഉദ്ഘാടന സദസില്‍ വെച്ച് സംസാരിക്കവെ ആയിരുന്നു എം വി ഗോവിന്ദന്‍ സ്വയം വിമര്‍ശനപരമായ പരാമര്‍ശം. പാര്‍ട്ടി മെമ്പര്‍മാര്‍ പൊലീസ് കേസുകളില്‍ പെടുന്നത് സ്ഥിരമായതോടെയാണ് പാര്‍ട്ടി സെക്രട്ടറിയുടെ നിര്‍ദേശം.

കാണുന്നവര്‍ക്കെല്ലാം മെമ്പര്‍ഷിപ്പ് കൊടുക്കുന്നതിന്റെ ദൂഷ്യഫലമാണ് സി പി ഐ എം നേരിടുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സി പി ഐ എമ്മിനെ പ്രതിരോധത്തിലാക്കിയ ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികളിലൊരാളായ ഭഗവല്‍ സിംഗിന്റെ പാര്‍ട്ടി വേദികളിലെ സാന്നിധ്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
സുരേഷ് ഗോപി ബിജെപി കോര്‍ കമ്മിറ്റിയിലേക്ക് വരില്ല: തുറന്ന് പറഞ്ഞ് മേജര്‍ രവി

മാര്‍കിസ്റ്റ് ആവണം എങ്കില്‍ സാമാന്യ പ്രത്യയശാസ്ത്ര ബോധവും വൈരുധ്യാത്മക ഭൗതിക വാദത്തെ കുറിച്ചുള്ള ബോധവും വേണം എന്നാണ് എം വി ഗോവിന്ദന്‍ പറയുന്നത്. ചരിത്രം, പാര്‍ട്ടി പരിപാടി എന്നിവയെ കുറിച്ചും അംഗമാകുന്ന ആളിന് സാമാന്യ ബോധം വേണം എന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.
കഴിവ് കെട്ട നേതാവാണ് സുരേന്ദ്രന്, വാര്യരോ വചസ്പതിയോ കേറി വരും; ആഞ്ഞടിച്ച് മേജര്‍ രവി

ഇത്തരം പ്രാഥമിക ധാരണയോടെ സംഘടനാ പ്രവൃത്തിയില്‍ ഏര്‍പ്പെടുമ്പോഴാണ് ഒരാള്‍ മാര്‍ക്‌സിസ്റ്റ് ആകാന്‍ തുടങ്ങുക എന്നും സി പി ഐ എം സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാട്ടി. സി പി ഐ എം പ്രത്യയശാസ്ത്രത്തിന്റെ ഒരംശം പോലും ചിലര്‍ ജീവിതത്തില്‍ പകര്‍ത്തുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
യുപിയില്‍ ബിഎംഡബ്ല്യു കാറും കണ്ടെയ്നറും കൂട്ടിയിടിച്ചു; നാല് യുവാക്കള്‍ തല്‍ക്ഷണം മരിച്ചു

ശുദ്ധ അംബന്ധത്തിലേക്കും തെറ്റായ നിലപാടിലേക്കും ഇവര്‍ വഴുതി മാറുന്നു എന്നും എന്നിട്ട് കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പറാണ് എന്ന പേരുദോഷം നമ്മള്‍ കേള്‍ക്കാന്‍ ഇടയാകുകയാണ് എന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.