Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജസ്ഥാനില്‍ സിപിഎം ഓള്‍ ഔട്ട്

ജയ്പൂര്‍: കേരളത്തിലും പശ്ചിമ ബംഗാളിലും ത്രിപുരയിലും മാത്രമല്ല സിപിഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്താറുള്ളത്. പഞ്ചാബിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലും ഒക്കെ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കാറുണ്ട്. ഈ സംസ്ഥാനങ്ങളില്‍ പലതിലും പാര്‍ട്ടിക്ക് നല്ല സ്വാധീനവും പണ്ടൊക്കെ ഉണ്ടായിരുന്നു.

പക്ഷേ ഇപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ല. അച്ഛന്‍ ആനപ്പുറത്തിരുന്നാല്‍ മകന് തഴമ്പുണ്ടാകില്ലല്ലോ. രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് ഫലവും സൂചിപ്പിക്കുന്നത് ഇത് തന്നെയാണ്.

CPM Flag

34 സീറ്റുകളിലാണ് രാജസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ സിപിഎം മത്സരിച്ചത്. കഴിഞ്ഞ തവണ തവണ മൂന്ന് മണ്ഡലങ്ങളില്‍ വിജയിക്കാനായതിന്റെ ആത്മവിശ്വാസം ഉണ്ടായിരുന്നു. പക്ഷേ പറഞ്ഞിട്ടെന്ത്കാര്യം. ഒറ്റ മണ്ഡലത്തില്‍ പോലും ഇത്തവണ വിജയിക്കാന്‍ ആയില്ല.

സിറ്റിങ് സീറ്റുകളില്‍ പോലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവക്കാന്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞില്ല. ദന്താരാംഘര്‍, അനൂപ് ഘട്ട് എന്നീ സിറ്റിങ് സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ധൗഡി മണ്ഡലത്തില്‍ മാത്രമാണ് അല്‍പമെങ്കിലും പൊരുതാനായത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ച മണ്ഡലങ്ങള്‍ തന്നെയായിരുന്നു തോറ്റമ്പിയ മൂന്നെണ്ണവും. പക്ഷേ വസുന്ധര രാജ സിന്ധ്യയുടേയും മോഡിയുടേയും പ്രഭാവത്തില്‍ നിന്ന് പാര്‍ട്ടിയെ രക്ഷിക്കാന്‍ മൂന്നിടത്തേും സ്ഥാനാര്‍ത്ഥികള്‍ക്ക് കഴിഞ്ഞില്ലെന്നതാണ് സത്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+