കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭാ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ സിപിഎം-ഡിഎംകെ സഖ്യം; യെച്ചൂരി സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി

  • By Goury Viswanathan
Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിയെ പൂട്ടാൻ സിപിഎം-ഡിഎംകെ സഖ്യം | Oneindia Malayalam

ചെന്നൈ: 2019 തിരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ പ്രതിപക്ഷ പാർട്ടികളുടെ സഖ്യനീക്കം സജീവമാവുകയാണ്. വിശാല സഖ്യവുമായി അകന്ന് നിന്നിരുന്ന പാർട്ടികൾ സഖ്യവുമായി അടുക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർ‌ട്ടുകൾ വ്യക്തമാക്കുന്നത്. ബിജെപി വിരുദ്ധ ചേരിയ്ക്ക് ശക്തി പകർന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഡിഎംകെ നേതാവ് സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി.

2019 ലോക്സഭാ തിരഞ്ഞെടുപ്പിവെ ഡിഎംകെയും സിപിഎമ്മും ഒന്നിച്ച് നേരിടുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം യെച്ചൂരി പ്രതികരിച്ചു. രാജ്യത്ത് സമത്വവും, സമാധാനവും, ഐക്യവും നിലനിര്‍ത്താന്‍ ഞങ്ങള്‍ ഒന്നിച്ച് നില്‍ക്കും. ചെന്നൈ അൽവാർപേട്ടിലെ സ്റ്റാലിന്‍റെ വസതിയിലായിരുന്നു കൂടിക്കാഴ്ച.

dmk

രാഷ്ട്രീയപാർട്ടികൾ തമ്മിൽ ആശയപരമായ വ്യത്യാസങ്ങൾ കാണും. പക്ഷേ പൊതുവായ ലക്ഷ്യത്തിന് വേണ്ടി ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കും. രാജ്യത്തിന്റ നന്മയ്ക്ക് വേണ്ടിയുള്ള ജനങ്ങളുടെ വികാരമാണ് പാർട്ടികളെ ഒന്നിച്ച് നിർത്തുന്നത്. ദേശീയ തലത്തിൽ ബിജെപിക്കെതിരെ വിശാല സഖ്യം സാധ്യമാകുമോയെന്ന് ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി.

പ്രതിപക്ഷ കക്ഷികളുടെ സഖ്യത്തെക്കാൾ ശക്തനാണ് മോദിയെന്ന രജനികാന്തിന്റെ പരാമർശത്തെ യെച്ചൂരി രൂക്ഷമായി വിമർശിച്ചു. 2004ലെ ചരിത്രം രജനീകാന്ത് ഓർക്കണമെന്നായിരുന്നു യെച്ചൂരി പരാമർശങ്ങൾക്ക് മറുപടി നൽകിയത്.

2011 ലെ തിരഞ്ഞെടുപ്പിൽ സിപിഎമ്മും ഡിഎംകെയും സഖ്യമുണ്ടാക്കിയിരുന്നു. 2014ലും സഖ്യസാധ്യതകൾ തേടിയിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ആന്ധ്രാമുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മോദിയേക്കാൾ ശക്തനായ നേതാവാണ് സ്റ്റാലിനെന്നായിരുന്നു ചന്ദ്രബാബു നായിഡു പ്രതികരിച്ചത്.

English summary
We're With DMK For 2019 Polls": Sitaram Yechury After Meeting MK Stalin
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X