മമതയുടെ മെഗാ പ്രതിപക്ഷം, സിപിഎമ്മും ചേരും, ആദ്യ ചുവടുവെപ്പ് മൂന്നിടങ്ങളില്‍
ദില്ലി: മമത ബാനര്‍ജിയുടെ പ്രതിപക്ഷ മെഗാ സഖ്യം അണിയറയില്‍ അതിശക്തമായി ഒരുങ്ങുന്നു. കോണ്‍ഗ്രസും ഇതേ രീതിയില്‍ സഖ്യത്തിന് ശ്രമിക്കുന്നുണ്ട്. എന്നാല്‍ നിത്യ ശത്രുക്കളായ സിപിഎമ്മും തൃണമൂല്‍ ഒന്നിക്കുന്നു എന്നതാണ് മമതയുടെ സഖ്യത്തിന്റെ പ്രത്യേകത. 2004ല്‍ യുപിഎ സര്‍ക്കാരില്‍ ഇടതുപക്ഷം എത്രത്തോളം ശക്തമായിരുന്നു അതേ രീതിയിലുള്ള പടയൊരുക്കമാണ് ഇടത് ലക്ഷ്യമിടുന്നത്.
മൂന്നിടത്ത് ആദ്യം ഒരുക്കങ്ങള്‍ ആരംഭിക്കും. എന്നാല്‍ ഇത് ഏതൊക്കെ സംസ്ഥാനങ്ങളിലായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല. ഇടതുപക്ഷം ഔദ്യോഗികമായിട്ടാണ് ദേശീയ തലത്തില്‍ തൃണമൂലിനൊപ്പം ചേരുന്നത്.
സാരിയിൽ ഗ്ലാമറസ് ലുക്കിൽ റിതു മന്ത്ര; ബിഗ് ബോസ് താരത്തിന്റെ ഫോട്ടോഷൂട്ട് വൈറൽ

മമത പാര്‍ട്ടി വളര്‍ത്തുന്നതിനുള്ള നീക്കങ്ങളാണ് ആരംഭിച്ചത്. ത്രിപുര, അസം, ഉത്തര്‍പ്രദേശ് എന്നിവയാണ് ടാര്‍ഗറ്റ്. ബംഗാളിന് പുറമേ ഈ സംസ്ഥാനങ്ങളില്‍ കൂടി സീറ്റ് വര്‍ധിപ്പിച്ചാല്‍ ദേശീയ പാര്‍ട്ടിയെന്ന ഇമേജും തൃണമൂല്‍ കൈവിടില്ല. ഇതിന്റെ ഭാഗമായി സിപിഎമ്മിനോടുള്ള വിദ്വേഷമെല്ലാം മമത കൈവെടിഞ്ഞതാണ്. ബിജെപിയാണ് മുഖ്യശത്രുവെന്ന തിരിച്ചറിവിലാണ് ഈ നീക്കം. നേരത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ സിപിഎമ്മിനോട് മൃദുസമീപനമായിരുന്നു മമതയ്ക്കുള്ളത്. മൂന്ന് ദിവസത്തെ പുനരാലോചനകള്‍ക്ക് ശേഷം സിപിഎം കേന്ദ്ര കമ്മിറ്റി മമതയ്ക്ക് കൈകൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കേരളം, ത്രിപുര, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ തൃണമൂലുമായി സഖ്യത്തിന് സിപിഎം തയ്യാറല്ല. ബംഗാളില്‍ പക്ഷേ മൃദുസമീപനത്തിലേക്ക് സിപിഎം മാറും. ഇവിടെ ദുര്‍ബലാവസ്ഥയിലാണ് പാര്‍ട്ടി. തൃണമൂലുമായി സഖ്യം വരാനും സാധ്യതയുണ്ട്. ബംഗാള്‍ തിരഞ്ഞെടുപ്പിലെ തോല്‍വിയാണ് സിപിഎമ്മിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. തൃണമൂലിനെ ബിജെപിയുമായി താരതമ്യം ചെയ്തത് രാഷ്ട്രീയ അബദ്ധമായിട്ട് സിപിഎം അംഗീകരിക്കുകയും ചെയ്തു. മുസ്ലീങ്ങളെ ഇത് അകറ്റിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇടതുപക്ഷത്തിന്റെ കരുത്തുറ്റ വോട്ടുബാങ്കായിരുന്നു മുസ്ലീങ്ങള്‍. ഇതോടൊപ്പം ആ പ്രസ്താവന കാരണം ഇടതിന്റെ വോട്ട് കൂടി ചോര്‍ന്നുവെന്നാണ് കണ്ടെത്തല്‍.

1964ന് ശേഷം ബംഗാളില്‍ ഇടതുപാര്‍ട്ടികള്‍ക്ക് ഒറ്റ സീറ്റ് പോലുമില്ലാത്ത അവസ്ഥയാണ്. 2016ല്‍ 19.75 ശതമാനമായിരുന്നു വോട്ടു. ഇത്തവണ അത് 5.47 ശതമാനത്തിലേക്ക് വീണു. ബിജെമൂല്‍ എന്ന പ്രചാരണ വാക്യം സിപിഎമ്മിന്റെ നട്ടെല്ല് തന്നെ തകര്‍ത്തിരിക്കുകയാണ്. ബിജെപിയും തൃണമൂല്‍ ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന പ്രചാരണമാണ് വലിയ തിരിച്ചടിയായത്. ഇടതുപക്ഷം മതേതര വോട്ടുകളെ ഭിന്നിക്കാന്‍ ശ്രമിച്ചുവെന്ന തോന്നലാണ് ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയതെന്നാണ് സിപിഎം വിലയിരുത്തല്‍. ബിജെപിയെ പരാജയപ്പെടുത്താന്‍ ആരുമായും സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് വെറ്ററന്‍ നേതാവ് ബിമന്‍ ബോസ് പറഞ്ഞു.

അതേസമയം പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി മമത ആയാല്‍ പോലും ഒപ്പം നില്‍ക്കുമെന്ന് സിപിഎം പറയുന്നു. എന്നാല്‍ ബംഗാളില്‍ സഖ്യമില്ലെന്ന് പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഓരോ സംസ്ഥാനത്തും പ്രതിപക്ഷ ഐക്യം എന്ന സാഹചര്യം ഇതോടെ സാധ്യമാകില്ല. ബംഗാളില്‍ തൃണമൂലിനെതിരെ സിപിഎം മത്സരിച്ചാല്‍ തന്നെ ഐക്യം പൊളിയും. എന്നാല്‍ മമത തന്ത്രശാലിയാണ്. സീതാറാം യെച്ചൂരിയുമായി നേരിട്ട് ചര്‍ച്ചയ്ക്ക് അവര്‍ തയ്യാറായേക്കും. ഒപ്പം രാഹുലിനെയും കണ്ട് ബംഗാളില്‍ ഒറ്റക്കെട്ടാവും. കോണ്‍ഗ്രസ് കൈവിട്ടാല്‍ തന്നെ സിപിഎം ഒറ്റയ്ക്ക് മത്സരിക്കാന്‍ തയ്യാറാവില്ല. ഓരോ സംസ്ഥാനത്തും ആധിപത്യമുള്ള പാര്‍ട്ടികള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന ഫോര്‍മുല മമത മുന്നോട്ട് വെച്ചിട്ടുണ്ട്.

കേരളത്തില്‍ സഖ്യമുണ്ടാവാനുള്ള സാധ്യത കുറവാണ്. മത്സരം കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണ്. ഈ സാഹചര്യത്തില്‍ 20 സീറ്റും തൂത്തുവാരുക രണ്ട് പാര്‍ട്ടികള്‍ക്കും നിര്‍ണായകമാണ്. കേരളത്തില്‍ 19 സീറ്റും നേടിയത് കൊണ്ടാണ് ദേശീയ തലത്തില്‍ 52 സീറ്റെങ്കിലും എത്താന്‍ കോണ്‍ഗ്രസിനായത്. അതല്ലെങ്കില്‍ 2014ലെ 44 സീറ്റിലും താഴെയെത്തുമായിരുന്നു. ഇത്തവണയും അത്രയും സീറ്റുകള്‍ കോണ്‍ഗ്രസിന് ആവശ്യമാണ്. പ്രത്യേകിച്ച് ദേശീയ തലത്തില്‍ സഖ്യത്തെ നയിക്കണമെങ്കില്‍. സിപിഎമ്മിന് സീറ്റ് നഷ്ടമായാലും പ്രശ്‌നമില്ല. എന്നാല്‍ കേരളത്തില്‍ ഭരണവും ഇല്ലാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് ലോക്‌സഭയിലേക്കും തോറ്റാല്‍ അതോടെ പാര്‍ട്ടിയുടെ അന്ത്യം കേരളത്തിലും സംഭവിക്കും.

ബംഗാളില്‍ ഇടതുപക്ഷത്തിന്റെ സോഷ്യലിസ്റ്റ് പദ്ധതികളൊക്കെ ഇപ്പോള്‍ മമത ഏറ്റെടുത്തിരിക്കുകയാണ്. അതോടെ സിപിഎമ്മിന്റെ ആവശ്യകത ജനങ്ങള്‍ക്കറിയുന്നില്ല. മമതയുടെ ക്ഷേമ പദ്ധതികളെ ധാനം ചെയ്യുന് നരാഷ്ട്രീയമെന്ന് പരിഹസിച്ചിരുന്നു. ജനങ്ങളെ പൂര്‍ണമായും ഇടതിനെ തിരസ്‌കരിച്ചത് ഈ പരാമര്‍ശങ്ങള്‍ കൊണ്ടാണ്. അതേസമയം ബംഗാളില്‍ മമതയ്‌ക്കൊപ്പം ചേര്‍ന്നാല്‍ ഇടതിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാവും അതെന്ന് ഉറപ്പാണ്. എന്നാല്‍ ത്രിപുരയില്‍ മണിക്ക് സര്‍ക്കാരിന് തീരുമാനിക്കാമെന്നാണ് സിപിഎം അറിയിച്ചിരിക്കുന്നത്. എന്നാല്‍ സിപിഎമ്മില്‍ നിന്നടക്കം എംഎല്‍എമാരെ ചാടിച്ച് പാര്‍ട്ടി വളര്‍ത്താനാണ് മമത ത്രിപുരയില്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇവിടെ സിപിഎമ്മും ഇപ്പോഴും കരുത്തുള്ള പാര്‍ട്ടി തന്നെയാണ്.

ഇടതുമായി ചേരുമ്പോള്‍ വെല്ലുവിളികള്‍ മമതയ്ക്ക് മുന്നിലുള്ളത്. പക്ഷേ നിലവില്‍ ബംഗാളില്‍ സിപിഎം ഒരു വെല്ലുവിളിയേ അല്ല. ദേശീയ തലത്തില്‍ മമതയുമായി മുട്ടാനും അവര്‍ക്കാവില്ല. ബംഗാള്‍ ഉണ്ടെങ്കില്‍ 2004ന് സമാനമായ സാഹചര്യം ഉണ്ടാവും. അന്ന് 60 സീറ്റിനടുത്ത് സിപിഎമ്മിനുണ്ടായിരുന്നു. യുപിഎ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതും സിപിഎമ്മാണ്. എന്നാല്‍ 2009 മുതല്‍ അത് ആവര്‍ത്തിക്കാന്‍ സിപിഎമ്മിന് സാധിച്ചിട്ടില്ല. നിലവില്‍ കേരളം മാത്രമാണ് പ്രതീക്ഷ വെക്കുന്ന സംസ്ഥാനം. അത് തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ശതമാനം 2006ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് കൂടിയിട്ടില്ല. അതുകൊണ്ട് സിപിഎം കേരളത്തില്‍ തരംഗമുണ്ടാക്കുമെന്ന് ഉറപ്പിക്കാനാവില്ല.
Recommended Video

അതേസമയം മമത പ്രധാനമന്ത്രി പദത്തിനല്ല തല്‍ക്കാലം ലക്ഷ്യമിടുന്നത്. അത് കോണ്‍ഗ്രസിന് മുന്നില്‍ സേഫാണ്. കൂടുതല്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പക്ഷേ ശക്തമാവാനുള്ള ഒരുക്കത്തിലാണ്. ബിജെപിയുമായി നേര്‍ക്കുനേര്‍ മുട്ടുന്ന സംസ്ഥാനങ്ങളിലാണ് ശ്രദ്ധ മുഴുവന്‍. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കരുത്ത് ചോരുന്നുവെന്ന് രാഹുല്‍ ഗാന്ധി തിരിച്ചറിഞ്ഞിട്ടുണ്ട്. കര്‍ണാടകത്തിലും യുപിയിലും സംസ്ഥാന നേതാക്കളുടെ ഭീഷണിക്ക് വഴങ്ങിയാണ് മാറ്റങ്ങള്‍ കൊണ്ടുവരുന്നത്. സംസ്ഥാനങ്ങളിലെ ദുര്‍ബലാവസ്ഥ മുതലെടുക്കാനാണ് രാഹുലിന്റെ തീരുമാനം. ഇതോടൊപ്പം തൃണമൂലുമായി കൂടുതല്‍ ചര്‍ച്ചകളും നടക്കുന്നുണ്ട്. പ്രശാന്ത് കിഷോറാണ് എല്ലാവരുമായും സഖ്യത്തിനുള്ള സാഹചര്യമൊരുക്കുന്നത്.












Click it and Unblock the Notifications