Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിന് ഈ വര്‍ഷം ലഭിച്ച സംഭാവന 17 കോടി, ബിജെപിക്ക് 6073 കോടി രൂപ! കോണ്‍ഗ്രസിന് ലഭിച്ചത് ഇത്ര

തിരുവനന്തപുരം: പാര്‍ട്ടിക്ക് ലഭിച്ച സാമ്പത്തിക സംഭാവനകളുടെ കണക്ക് പുറത്തുവിട്ട് സിപിഎം. ഈ സാമ്പത്തിക വര്‍ഷം സിപിഎമ്മിന് ഇതുവരെ ലഭിച്ചത് 17 കോടി രൂപയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഓരോ സാമ്പത്തിക വര്‍ഷവും രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന 20,000 രൂപയിലധികം വരുന്ന സംഭാവനകളുടെ കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കേണ്ടതുണ്ട്.

ദേശീയ പാര്‍ട്ടി അംഗീകാരമുള്ള കക്ഷികളാണ് ഇത് സമര്‍പ്പിക്കേണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബിയാണ് കണക്ക് സമര്‍പ്പിച്ചത്. 16,95,79,591 രൂപയാണ് സി പി എമ്മിന് നടപ്പ് സാമ്പത്തിക വര്‍ഷം ലഭിച്ച കൃത്യമായ തുക. തൃശൂരിലെ കല്യാണ്‍ ജ്വല്ലേഴ്‌സ് ആണ് സി പി എമ്മിന് ഏറ്റവും കൂടുതല്‍ തുക സംഭാവന നല്‍കിയിരിക്കുന്നത്, ഒരു കോടി രൂപ.

CPM

മുത്തൂറ്റ് ഫിനാന്‍സ് 50 ലക്ഷം രൂപയും സംഭാവന നല്‍കി. കല്യാണ്‍ സില്‍ക്‌സ് 15 ലക്ഷം, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് 5 ലക്ഷം, മുത്തൂറ്റ് റിസ്‌ക് ഇന്‍ഷൂറന്‍സ് 10 ലക്ഷം, ക്രെഡായി തിരുവനന്തപുരം 22,57,872, ഭീമ ജ്വല്ലേഴ്‌സ് 17,84,000, മിംസ് 14 ലക്ഷം എന്നിങ്ങനെയാണ് സി പി എമ്മിന് സംഭാവന നല്‍കിയത്. കൂടാതെ സി പി എം നേതാക്കളും പാര്‍ട്ടി ഫണ്ടിലേക്ക് സംഭാവന നല്‍കിയിട്ടുണ്ട്.

ജനറല്‍ സെക്രട്ടറി എം എ ബേബി 2.09 ലക്ഷം, ഹനന്‍മൊള്ള 3.90 ലക്ഷം, എളമരം കരീം 4.40 ലക്ഷം, ജോണ്‍ ബ്രിട്ടാസ്, ശിവദാസന്‍ എന്നിവര്‍ 12.10 ലക്ഷം രൂപ വീതം, കെ രാധാകൃഷ്ണന്‍ 7 ലക്ഷം എന്നിങ്ങനെയാണ് പാര്‍ട്ടിക്ക് സംഭാവന നല്‍കിയിരിക്കുന്നത്. ബി ജെ പിയും തങ്ങള്‍ക്ക് ലഭിച്ച സംഭാവനയുടെ കണക്കുകള്‍ പുറത്തുവിട്ടിട്ടുണ്ട്. വിവിധ കേന്ദ്രങ്ങളില്‍ നിന്ന് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 6073 കോടി രൂപയാണ് ബി ജെ പിയുടെ അക്കൗണ്ടിലെത്തിയത്.

ഇതിന് മുന്‍പത്തെ സാമ്പത്തിക വര്‍ഷം ലഭിച്ച 3967 കോടിയേക്കാള്‍ 53 ശതമാനം കൂടുതലാണിത്. ഇതില്‍ 42 ശതമാനവും അന്ന് ഇലക്ടറല്‍ ബോണ്ടുകള്‍ വഴിയാണ് ലഭിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇലക്ടറല്‍ ബോണ്ടുകള്‍ ഇല്ലാതായതോടെ ഇലക്ടറല്‍ ട്രസ്റ്റുകള്‍ വഴിയാണ് രാഷ്ട്രീയ കക്ഷികള്‍ക്ക് സംഭാവന ലഭിക്കുന്ന പ്രധാന മാര്‍ഗം. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് (100 കോടി രൂപ), സണ്‍സ് പ്രൈവറ്റ് ലിമിറ്റഡ് (95 കോടി രൂപ) എന്നിവര്‍ ബി ജെ പിക്ക് ഗണ്യമായ തുക സംഭാവനയായി നല്‍കി.

വേദാന്ത ലിമിറ്റഡ് (67 കോടി രൂപ), മാക്രോടെക് ഡെവലപ്പേഴ്സ് ലിമിറ്റഡ് (65 കോടി രൂപ), ഡെറിവ് ഇന്‍വെസ്റ്റ്മെന്റ്സ് (53 കോടി രൂപ), മോഡേണ്‍ റോഡ് മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് (52 കോടി രൂപ), ലോട്ടസ് ഹോംടെക്സ്‌റ്റൈല്‍സ് ലിമിറ്റഡ് (51 കോടി രൂപ) എന്നിവരാണ് സംഭാവന നല്‍കിയ പ്രധാന കമ്പനികള്‍.

സഫല്‍ ഗോയല്‍ റിയാലിറ്റി എല്‍എല്‍പി, ഐടിസി ലിമിറ്റഡ്, ഗ്ലോബല്‍ ഐവി വെഞ്ച്വേഴ്‌സ് എല്‍എല്‍പി, ഐടിസി ഇന്‍ഫോടെക് ഇന്ത്യ ലിമിറ്റഡ്, ഹീറോ എന്റര്‍പ്രൈസസ് പാര്‍ട്ണര്‍ വെഞ്ച്വേഴ്‌സ്, മാന്‍കൈന്‍ഡ് ഫാര്‍മ ലിമിറ്റഡ്, സുരേഷ് അമൃത്ലാല്‍ കൊട്ടക്, ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് എന്നിവയും ബിജെപിക്ക് വലിയ സംഭാവന നല്‍കി. അതേസമയം കോണ്‍ഗ്രസിന് 5323 കോടി രൂപയാണ് ഇക്കാലയളവില്‍ സംഭാവനയായി ലഭിച്ചത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+