കശ്മീരില്‍ ചെങ്കൊടി ഉയര്‍ത്തി തരിഗാമി
ശ്രീനഗര്‍: സംഘികളും സഖാക്കളും തമ്മിലുള്ള തര്‍ക്കങ്ങളിലെ പതിവ് പരിഹാസമാണ് സിപിഎമ്മിന്റെ ദേശവ്യാപക സാന്നിധ്യം. പാര്‍ട്ടി ഉണ്ടായിട്ട് കാലം ഇത്രയായിട്ടും പല സംസ്ഥാനങ്ങളിലും ഒരു ജനപ്രതിനിധിയെ പോലും സൃഷ്ടിക്കാന്‍ സിപിഎമ്മിന് കഴിഞ്ഞിട്ടില്ലെന്നാണ് ആക്ഷേപം.
എന്നാല്‍ രാജ്യം ഉറ്റ് നോക്കിയ ജമ്മു കശ്മീര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഒരു ചെങ്കൊടി ഉയര്‍ന്നിട്ടുണ്ട്. ജമ്മു കശ്മീരിലെ സിപിഎം സംസ്ഥാന സെക്രട്ടറിയായ മുഹമ്മദ് യൂസഫ് തരിഗാമിയാണ് ആ കൊടി ഉയര്‍ത്തിയത്.

കശ്മീരിലെ കുല്‍ഗാം മണ്ഡലത്തില്‍ നിന്നാണ് സിപിഎം സ്ഥാനാര്‍ത്ഥിയുടെ വിജയം. വന്‍ വിജയം എന്നൊന്നും അവകാശപ്പെടാനില്ല. 334 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് തരിഗാമിക്കുള്ളത്. പിഡിപിയുടെ നസീര്‍ അഹമ്മദിനെയാണ് തരിഗാമി പരാജയപ്പെടുത്തിയത് .
എന്നാല്‍ അതല്ല ഈ വിജയത്തിന്റെ പ്രാധാന്യം. നാലാം തവണയാണ് തരിഗാമി കശ്മീരില്‍ വിജയപതാക പാറിപ്പിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധേയം.
കശ്മീരില്‍ ഏറെ ജനപിന്തുണയുള്ള സിപിഎം നേതാവാണ് തരിഗാമി . അതുകൊണ്ട് തന്നെ തീവ്ര വാദികള്‍ക്കും വിഘടനവാദികള്‍ക്കും അദ്ദേഹം കണ്ണിലെ കരടാണ്. പല തവണ തരിഗാമിക്ക് നേരെ വധശ്രമങ്ങളുണ്ടായിട്ടുണ്ട് .












Click it and Unblock the Notifications