കോൺഗ്രസിന്റെ ലക്ഷ്യം അധികാരം മാത്രം; സഖ്യം വേണ്ടെന്ന് ശക്തമായി വാദിച്ച് കേരള ഘടകം
തിരുവനന്തപുരം; സി പി എം കേന്ദ്ര കമ്മിറ്റിയിൽ കോൺഗ്രസ് സഹകരണത്തെ ശക്തമായി എതിർത്ത് കേരള ഘടകം. ബി ജെ പിക്കെതിരായ പോരാട്ടം നയിക്കാനുള്ള കരുത്ത് കോൺഗ്രസിന് ഇല്ലെന്ന ആക്ഷേപമാണ് കേരള ഘടകം ഉയർത്തിയത്. കോൺഗ്രസിന്റെ വർഗീയതയ്ക്ക് എതിരായ നിലപാടിൽ ആത്മാർത്ഥതയില്ലെന്നും കേരളത്തിൽ നിന്നുള്ള നേതാക്കൾ കേന്ദ്ര കമ്മിറ്റിയിൽ പറഞ്ഞു.

2024 ൽ ബി ജെ പിക്കെതിരെ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള ചർച്ചകൾ അണിയറയിൽ നടക്കുന്നതിനിടെയാണ് കോൺഗ്രസ് സഹകരണത്തിനെതിരായ നിലപാട് കേരള ഘടകം കടുപ്പിച്ചത്.കോൺഗ്രസിനെ പ്രതിപക്ഷ ഐക്യത്തിന്റെ മുന്നിൽ നിർത്തുന്നത് തിരിച്ചടിയാകുമെന്നാണ് കേരളത്തിൽ നിന്നുള്ള നേതാക്കൾ യോഗത്തിൽ ചൂണ്ടിക്കാട്ടിയത്. കോൺഗ്രസിനെ മാത്രം ആശ്രയിച്ച് സഖ്യം ഉണ്ടാക്കരുതെന്നും പ്രാദേശിക മതേതര കക്ഷികളുമായാണ് സഖ്യം ഉണ്ടാക്കേണ്ടതെന്നും കേരള ഘടകം ചൂണ്ടിക്കാട്ടി.

അധികാരം മാത്രമാണ് കോൺഗ്രിന്റെ ലക്ഷ്യമെന്നും കേരള ഘടകം പറഞ്ഞു. കോൺഗ്രസ് ദേശീയ തലത്തിൽ നാൾക്ക് നാൾ തിരിച്ചടി നേരിടുകയാണ്. മാത്രമല്ല കോൺഗ്രസിനെ ബിജെപി വിരുദ്ധ ചേരിയിൽ ചേർക്കാനാകില്ലെന്നും നേതാക്കൾ വാദിച്ചു.മൃദുഹിന്ദുത്വ സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും നേതാക്കൾ പറഞ്ഞു.

കോണ്‍ഗ്രസ് ഒരിക്കലും ബിജെപിക്ക് ബദല്‍ അല്ലെന്നും നിലവില്‍ കോണ്‍ഗ്രസ് നശിച്ച് നാമാവിശേഷമാകുകയാണെന്നും കേന്ദ്രകമ്മിറ്റിയിൽ പിണറായി കഴിഞ്ഞ ദിവസം നിലപാട് വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യസമര കാലം മുതല്‍ ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഇപ്പോള്‍ സ്വയം നശിക്കാന്‍ അവര്‍ തീരുമാനിച്ച സ്ഥിതിയാണ് എന്നായിരുന്നു പിണറായി പറഞ്ഞത്. കേരളത്തിലടക്കം പ്രാദേശിക തലത്തില്‍ ബിജെപിയെ പോലെ തന്നെ സിപിഎമ്മിന്റെ മുഖ്യ ശത്രു കോണ്‍ഗ്രസ് ആണ്. ഈ സാഹചര്യത്തിലാണ് കേരളത്തിന്റെ എതിർപ്പ്.

കോൺഗ്രസ് സഹകരണത്തിൽ ഹൈദരാബാദ് പാർട്ടി കോൺഗ്രസിലെ അടവുനയം മറ്റാണമെന്ന ആവശ്യവും നേതാക്കൾ ഉയർത്തി. ഹൈദരാബാദ് പാർട്ടി കോൺഗ്രസിലായിരുന്നു കോൺഗ്രസുമായി രാഷ്ട്രൂയ ധാരണ ആകാമെന്ന് സിപിഎം നിലപാട് സ്വീകരിച്ചത്. അതേസമയം കോൺഗ്രസുമായി സഹകരണം വേണ്ടെന്ന കേരള ഘടകത്തിന്റെ ആവശ്യത്തെ പിന്തുണയ്ക്കുന്ന നിലപാടാണ് മുൻ സിപിഎം ജനറൽ സെക്കട്ടറി പ്രകാശ് കാരാട്ടും ആന്ധ്രാപ്രദേശ്, തെലങ്കാന, ദില്ലി സംസ്ഥാനങ്ങളിൽ നിന്നുള്ള നേതാക്കളും കേന്ദ്ര കമ്മിറ്റിയിൽ സ്വീകരിച്ചത്. എന്നാൽ മറിച്ചുള്ള നിലപാടാണ് ബംഗാൾ ഘടകത്തിന്റേത്.

കോൺഗ്രസുമായുള്ള സഖ്യം ബിജെപിയെ നേരിടുന്ന മതേതര ചേരിയെ ശക്തിപ്പെടുത്തുമെന്ന് നേതാക്കൾ വാദിച്ചു. ഇത്തവണ ബംഗാൾ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സഖ്യത്തിലായിരുന്നു സി പി എം മത്സരിച്ചത്. സിപിഎമ്മും സി പി ഐയും കോൺഗ്രസും ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായിരുന്നു ബംഗാളിലെ സംയുക്ത മുന്നണി. ഇക്കഴിഞ്ഞ അസം നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിച്ച മുന്നണിയുടെയും തമിഴ്നാട്ടിൽ ഡി എം കെ മുന്നണിയുടെയും ഭാഗമായിരുന്നു ഇടത് പാർട്ടികൾ.

അതേസമയം നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഹൈദരാബാദ് പാരട്ടി കോൺഗ്രസ് അംഗീകരിച്ച അടവുനയത്തിൽ പുനഃരാലോചന വേണ്ടതില്ലെന്ന നിലപാടായിരുന്നു കേന്ദ്ര കമ്മിറ്റി യോഗത്തിൽ യെച്ചൂരി വ്യക്തമാക്കിയത്. ബിജെപിയെ ചെറുത്ത് തോൽപ്പിക്കുന്നതിന് ആവശ്യമാണ് കരുത്തരായ ഐക്യനിരയാണ് ഇപ്പോൾ വേണ്ടത്. മഹാരാഷ്ട്ര , തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളും ഇതിനെ പിന്തുണച്ചു.
'സൺ കിസ്ഡ്'.....'ഹേയ് ബ്യൂട്ടി'യെന്ന് ആരാധകർ..കറുപ്പ് ഫ്ളോറൽ സാരിയിൽ ശാലിൻ സോയയുടെ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications