സ്ഥാനാർത്ഥിക്ക് മണ്ഡലത്തിൽ കാലുകുത്താനാകുന്നില്ല, ഉപതിരഞ്ഞെടുപ്പിൽ നിന്ന് സിപിഎം പിന്മാറി!

Subscribe to Oneindia Malayalam

അഗർത്തല: ഇരുപത്തഞ്ച് വർഷത്തെ ഇടുപക്ഷ ഭരണമം ബിജെപി പിടിച്ചെടുത്തതോടെ ത്രിപുരയിൽ ആക്രമം നടമാടുകയാണ്. ലെനിന്റെ പ്രതിമകൾ തകർത്തും സിപിഎം പ്രവർത്തകരെ കൈയ്യേറ്റം ചെയ്തും ബിജെപി തങ്ങളുടെ വിജയം ആഘോഷിക്കുകയാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് തന്നെ സിപിഎം സ്ഥാനാർത്ഥിയായിരുന്ന രമേന്ദ്ര നാരായണൻ അസുഖത്തെ തുടർന്ന് മരണപ്പെട്ടിരുന്നു.

തുടർന്ന് ഇലക്ഷൻ കമ്മീഷൻ ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ ഉപതിരഞ്ഞെടുപ്പിൽ നിന്ന് ഇടതുപക്ഷം പിന്മാറി എന്ന വാർത്തയാണ് പുറത്തു വരുന്നത്. മണ്ഡലത്തിലെ സിപിഎം പ്രവർത്തകർക്കും ഓഫീസുകൾക്കും നേരെ അക്രമം നടന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളുകയായിരുന്നു.

നേതാക്കൾക്ക് നേരെ ആക്രമണം

നേതാക്കൾക്ക് നേരെ ആക്രമണം

ഇടതുമുന്നണി സംസ്ഥാന നേതൃത്വം ഐക്യകണ്ഠേനയാണ്സ്ഥാനാർത്ഥിയെ പിൻവലിക്കാൻ തീരുമാനിച്ചത്. മണ്ഡലത്തിൽ സിപിഎമ്മിന്റെയും അർഎസ്പിയുടെയും പതിനൊന്ന് ഓഫീസുകൾ തകർക്കപ്പെടുകയും തീവെക്കുകയും ചെയ്തിട്ടുണ്ട്. ഇടതുമുന്നണിയിലെ 19 നേതാക്കളാണ് ആക്രമിക്കപ്പെട്ടത്. മോട്ടോർ തൊഴിലാളി യൂമിയന്റെ രണ്ട് ഓഫീസുകൾ ബിജെപി കൈയ്യേറുകയും ചെയ്തിട്ടുണ്ട്.

പോലീസ് സുരക്ഷകൊണ്ടും കാര്യമില്ല

പോലീസ് സുരക്ഷകൊണ്ടും കാര്യമില്ല


ബിജെപിയുടെ അക്രമങ്ങൾക്ക് അറുതിയില്ലെന്നാണ് ലഭിക്കുന്ന വിവരം. സ്ഥാനാർത്ഥിക്ക് മണ്ഡലത്തിൽ പ്രവേശിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് ഇപ്പോൾ നിലവിലുള്ളത്. പോലീസ് സുരക്ഷ ഒരുക്കിയിട്ടും രക്ഷയില്ല. അത്രയ്ക്ക് രൂക്ഷമാണ് ത്രിപ‍ുരയിലെ അക്രമങ്ങളെന്നാണ് റിപ്പോർട്ടുകൾ.

ജിഷ്ണു ദേബ് ബർമ്മ ബിജെപി സ്ഥാനാർത്ഥി

ജിഷ്ണു ദേബ് ബർമ്മ ബിജെപി സ്ഥാനാർത്ഥി

ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ ജിഷ്ണു ദേബ്ബർമ്മനാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചാരിലാൻ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി. ആ പ്രദേശത്തെ ആദിവാസി മേഖലയിലെ രാജകുടുംബമാണ് അദ്ദേഹം. പലാഷ് ദേബ് ബർമ്മയായിരുന്നു മണ്ഡലത്തിലെ സിപിഎം സ്ഥാനാർത്ഥി. പ്രചാരണ പരിപാടിക്കിലെ ദേഹാസ്വാസ്ഥ്യം അനുഭപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം വോട്ടെണ്ണലിന് തൊട്ടു തലേദിവസമാണ് മരണപ്പെട്ടത്. ഐപിഎഫ്ടി നേതാക്കളെയും പ്രവർത്തകരെയുമാണ് സംസ്ഥാനത്ത് ബിജെപി തങ്ങളുടെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചത്.

യെച്ചൂരി സന്ദർശിച്ചു

യെച്ചൂരി സന്ദർശിച്ചു

ത്രിപുരയില്‍ ബിജെപി അധികാരത്തില്‍ എത്തിയതിന് പിന്നാലെ ഇടതുപക്ഷ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്ന സാഹചര്യത്തി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ത്രിപുര സന്ദർശിച്ചിരുന്നു. തെരഞ്ഞെടുപ്പുഫലം വന്നശേഷം വ്യാപക ആക്രമണമാണ് ബിജെപി ത്രിപുരയില്‍ അഴിച്ചുവിടുന്നത്. മൂന്നുപേര്‍ ഇതിനകം കൊല്ലപ്പെട്ടു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇരുനൂറോളം വീടുകള്‍ക്ക് അക്രമികള്‍ തീയിട്ടു. 135 പാര്‍ടി ഓഫീസുകള്‍ തകര്‍ത്തു. 200ല്‍പരം പാര്‍ടി ഓഫീസുകള്‍ കൈയേറി. വര്‍ഗബഹുജനസംഘടനകളുടെ ഓഫീസുകളും ആക്രമിക്കുകയോ കൈയേറുകയോ ചെയ്തു ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു യെച്ചൂരിയുടെ സന്ദർശനം.

പുരുഷന് പ്രണയമെങ്കില്‍ ശരീര ഭാഷയിലറിയാം! മേടം രാശിക്കാര്‍ പ്രണയമറിയിക്കാന്‍ വ്യത്യസ്തത കണ്ടെത്തും!

വെട്ടിമാറ്റിയ നിലയിൽ 54 കൈപ്പത്തികൾ! നദീതീരത്തെ ഞെട്ടിപ്പിക്കുന്ന കാഴ്ച... ഭീതിയിൽ ഒരു നഗരം...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The CPM on Saturday decided to withdraw from the election in Charilam assembly constituency in Tripura in the wake of the ongoing violence allegedly by the ruling BJP.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്