ഭീമ കൊറേഗാവ് കേസ്: എല്ലാ കുറ്റാരോപിതരേയും ഉടൻ മോചിപ്പിക്കണമെന്ന് സിപിഎം
ദില്ലി: മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമിയെ ഭീമ കൊറേഗാവ് കേസിൽ കൃത്രിമ തെളിവുണ്ടാക്കി കുടുക്കിയതാണ് എന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. അമേരിക്കൻ ഫോറൻസിക് സ്ഥാപനമാണ് സ്റ്റാൻ സ്വാമിയുടെ ലാപ്ടോപിൽ ഹാക്കിംഗിലൂടെ രേഖകൾ സ്ഥാപിച്ചതായി കണ്ടെത്തിയത്. കേസിൽ പ്രതിയായിരിക്കെയാണ് സ്റ്റാൻ സ്വാമി കഴിഞ്ഞ വർഷം മരണത്തിന് കീഴടങ്ങിയത്. സ്റ്റാൻ സ്വാമി അടക്കമുളളവരുടെ അറസ്റ്റിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.
ഭീമ കൊറേഗാവ് കേസിൽ തെളിവുകൾ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന് രാജ്യാന്തര ഡിജിറ്റൽ ഫോറൻസിക് വിശകലന സ്ഥാപനം കണ്ടെത്തിയ സാഹചര്യത്തില്‍ കേസിലെ എല്ലാ കുറ്റാരോപിതരേയും ഉടൻ മോചിപ്പിക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടു. പ്രതികളുടെ ജാമ്യാപേക്ഷകളെയോ കുറ്റവിമുക്തരാക്കണമെന്ന ഹർജികളെയോ എൻഐഎ എതിർക്കരുത്. പ്രോസിക്യൂഷൻ ഹാജരാക്കിയ ഫോറൻസിക് തെളിവുകൾ സമയബന്ധിതമായി നീതിപൂർവമായ പുനഃപരിശോധനയ്‌ക്ക് വിധേയമാക്കണം എന്നും സിപിഎം പൊളിറ്റ് ബ്യൂറോ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ കേസിൽ കുടുങ്ങിയാണ് ഫാ. സ്റ്റാൻ സ്വാമി മരിച്ചത്. അദ്ദേഹത്തിന്റെ കസ്റ്റഡി മരണം കൊലപാതകമാണ്. ഹാക്കിങ് വഴി 2017-19 കാലത്ത് ഫാ. സ്റ്റാൻ സ്വാമിയുടെ കംപ്യൂട്ടറിൽ നുഴഞ്ഞുകയറി നിക്ഷേപിച്ച വ്യാജരേഖകളാണ് "തെളിവുകൾ' എന്ന പേരിൽ കണ്ടെടുത്തതെന്നാണ് അമേരിക്കയിലെ ആർസനൽ കൺസൾട്ടിങ് റിപ്പോർട്ടിൽ വ്യക്തമാക്കിയത്. 2014 മുതൽ അദ്ദേഹത്തിന്റെ കംപ്യൂട്ടർ നിരീക്ഷണത്തിലായിരുന്നു. ഫാ. സ്റ്റാൻ ഈ രേഖകൾ ഒരിക്കൽപ്പോലും കണ്ടിട്ടില്ലെന്ന് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായി, ജാമ്യം നിഷേധിക്കപ്പെട്ട അദ്ദേഹത്തിന് പരിമിതമായ സൗകര്യം പോലും അനുവദിച്ചില്ലെന്ന് സിപിഎം കുറ്റപ്പെടുത്തി.
ഭീമ കൊറേഗാവ് കേസിൽ കുറ്റാരോപിതരായവർക്ക് എതിരായ തെളിവുകൾ എന്ന പേരിൽ ഹാജരാക്കിയ രേഖകളുമായി ബന്ധപ്പെട്ട് ഒരേ രീതിയിലുള്ള അഞ്ചാമത്തെ റിപ്പോർട്ടാണ് പുറത്തുവന്നത്. ഇത്തരം തെളിവുകളുടെ പേരിലാണ് ഇവരെ യുഎപിഎ പ്രകാരം ജയിലിൽ അടച്ചിരിക്കുന്നത്. പുറത്തുവന്ന വസ്‌തുത അംഗീകരിക്കാൻ എൻഐഎയോ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ കേന്ദ്രസർക്കാരോ തയ്യാറാകാത്തത് അപലപനീയമാണ്. എതിർക്കുന്നവരെ കുടുക്കാനും ജയിലിൽ അടയ്‌ക്കാനും തെളിവുകൾ കെട്ടിച്ചമച്ചും എൻഐഎയെ ഉപയോഗപ്പെടുത്തിയും കേന്ദ്ര സർക്കാർ നടത്തുന്ന ശ്രമമാണ് വെളിച്ചത്തായത്. ഈ സർക്കാരിനെ വിമർശിക്കുന്ന ആർക്കും നാളെ സമാനമായ അനുഭവം ഉണ്ടാകാം എന്നും സിപിഎം ചൂണ്ടിക്കാട്ടുന്നു.
2020ലാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭീമ കൊറേഗാവില്‍ കലാപമുണ്ടാക്കാന്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയെന്നും അടക്കമുളള കുറ്റങ്ങളാണ് 82കാരനായ സ്റ്റാന്‍ സ്വാമിക്ക് മേല്‍ ചുമത്തിയത്. മാവോയിസ്റ്റ് ബന്ധങ്ങള്‍ക്കും ഗൂഢാലോചനയ്ക്കും ഉളള തെളിവുകള്‍ സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പില്‍ നിന്ന് കണ്ടെത്തി എന്നായിരുന്നു എന്‍ഐഎ വാദം. എന്നാല്‍ നാല്‍പ്പതോളം രേഖകള്‍ 2014 മുതല്‍ 2019 വരെ പല സമയത്തായി അദ്ദേഹത്തിന്റെ ലാപ്‌ടോപ്പ് ഹാക്ക് ചെയ്ത് സ്ഥാപിച്ചതാണെന്നാണ് ആര്‍സെനല്‍ കണ്‍സള്‍ട്ടിംഗ് എന്ന ഫോറന്‍സിക് സ്ഥാപനത്തിന്‌റെ കണ്ടെത്തല്‍. സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകരാണ് ഈ സ്ഥാപനത്തെ അന്വേഷണം ഏല്‍പ്പിച്ചത്.
2020ലാണ് ഫാദര്‍ സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭീമ കൊറേഗാവില്‍ കലാപമുണ്ടാക്കാന്‍ മാവോയിസ്റ്റുകള്‍ക്കൊപ്പം ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയെന്നും അടക്കമുളള കുറ്റങ്ങളാണ് 82കാരനായ സ്റ്റാന്‍ സ്വാമിക്ക് മേല്‍ ചുമത്തിയത്. മാവോയിസ്റ്റ് ബന്ധങ്ങള്‍ക്കും ഗൂഢാലോചനയ്ക്കും ഉളള തെളിവുകള്‍ സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പില്‍ നിന്ന് കണ്ടെത്തി എന്നായിരുന്നു എന്‍ഐഎ വാദം. എന്നാല്‍ രേഖകള്‍ 2014 മുതല്‍ 2019 വരെ പല സമയത്തായി അദ്ദേഹത്തിന്റെ ലാപ്‌ടോപ്പ് ഹാക്ക് ചെയ്ത് സ്ഥാപിച്ചതാണെന്നാണ് ആര്‍സെനല്‍ കണ്‍സള്‍ട്ടിംഗ് എന്ന ഫോറന്‍സിക് സ്ഥാപനത്തിന്‌റെ കണ്ടെത്തല്‍. നാൽപ്പതിന് മുകളിൽ രേഖകൾ ഇത്തരത്തിൽ ലാപ്ടോപിലേക്ക് കയറ്റുകയുണ്ടായി. മാവോയിസ്റ്റ് നേതാക്കൾക്ക് സ്റ്റാൻ സ്വാമി അയച്ചുവെന്ന് പറയപ്പെടുന്ന കത്തുകൾ അടക്കം ഇക്കൂട്ടത്തിലുണ്ടായിരുന്നു. സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകരാണ് ഈ സ്ഥാപനത്തെ അന്വേഷണം ഏല്‍പ്പിച്ചത്.
മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവിൽ 2018ൽ നടന്ന ഭീമ കൊറേഗാവ് വാര്‍ഷികത്തോട് അനുബന്ധിച്ച് സംഘർഷങ്ങളുണ്ടായിരുന്നു.. മാത്രമല്ല അതിന് മുൻപ് നടന്ന എൽഗാർ പരിഷത്ത് സംഗമത്തിലും സ്റ്റാൻ സ്വാമിക്ക് ബന്ധമുണ്ടെന്നാണ് അന്വേഷണ സംഘം ആരോപിച്ചത്. കേസില്‍ പ്രതികളാക്കപ്പെട്ട സുരേന്ദ്ര ഗാഡ്‌ലിംഗ്, റോണ വില്‍സണ്‍ എന്നിവരുടെ ലാപ് ടോപ്പുകളും സ്റ്റാൻ സ്വാമിയുടേതിന് സമാനമായി ഹാക്ക് ചെയ്യപ്പെട്ടിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്.












Click it and Unblock the Notifications