കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്‌നാഥ് സിങിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് മുഹമ്മദ് സലിം

  • By Akhila
Google Oneindia Malayalam News

ദില്ലി: ആഭ്യന്തര മന്ത്രി രജ്‌നാഥ് സിങിന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം എംപി മുഹമ്മദ് സലിം രംഗത്ത്. 800 വര്‍ഷത്തിനു ശേഷം വന്ന ശക്തനായ ഒരു നേതാവാണ് നരേന്ദ്ര മോദി എന്ന രാജ്‌നാഥിന്റെ പ്രസ്താവനയാണ് മുഹമ്മദ് സലിം വിമര്‍ശിച്ചത്. ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയ മന്ത്രിയ്ക്ക് സ്ഥാനത്ത് തുടരാനുള്ള യോഗ്യതയില്ലെന്നും മുഹമ്മദ് സലിം പറഞ്ഞു.

രാജ്‌നാഥ് സിങിന്റെ പ്രസ്താവനയെ തുടര്‍ന്ന് ലോക് സഭയില്‍ നേതാക്കള്‍ പ്രതിഷേധിച്ചു. ബഹളത്തെ തുടര്‍ന്ന് ലോക് സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ സഭ നിര്‍ത്തി വയ്ക്കുകയായിരുന്നു. താന്‍ ഇങ്ങനൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് രാജ്‌നാഥ് സിങ് വ്യക്തമാക്കി. താന്‍ ഇത്തരമൊരു പ്രസ്താവന നടത്തുകയില്ലെന്ന് രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് പോലും അറിയാമെന്നും അദ്ദേഹം പറഞ്ഞു.

rajnath-singh

ഇങ്ങനെ ഒരു പ്രസ്താവന ഉണ്ടായിട്ടുണ്ടെങ്കില്‍ ഇതിന് വ്യക്തമായ തെളിവ് ലഭിക്കണം. അല്ലാത്ത പക്ഷം മുഹമ്മദ് സലിം മാപ്പ് പറയണമെന്നും രാജ്‌നാഥ് ആവശ്യപ്പെട്ടു. മാസികയില്‍ വന്നതനുസരിച്ചാണ് താന്‍ ഇത് പറഞ്ഞതെന്നും മുഹമ്മദ് സലിം പറഞ്ഞു. തെറ്റാണെങ്കില്‍ മാഗസിനെതിരേ താങ്കള്‍ക്ക് പരാതി നല്‍കാമെന്നും മുഹമ്മദ് സലിം പറഞ്ഞു.

അസഹിഷ്ണുത പ്രശ്‌നത്തെ ചൊല്ലിയുള്ള ചര്‍ച്ചയ്ക്കിടയിലായിരുന്നു രാജ്‌നഥിനെതിരെ ഇങ്ങനെ ഒരു പരമാര്‍ശം നടത്തിയത്. എന്നാല്‍ ഇത്തരമൊരു പ്രസ്താവന താന്‍ ഒരു മാഗസിനും നല്‍കിയിട്ടില്ലെന്നും രാജ്‌നാഥ് സിങ് പറയുന്നു. പ്രശ്‌നം അവസാനിച്ച് 2 30ന് ശേഷം വീണ്ടും സഭ ആരംഭിച്ചു.

English summary
CPM's Mohammad Salim accuses Rajnath Singh of saying India has got a 'Hindu ruler', HM denies charges.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X