കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മധുരയില്‍ ചെങ്കൊടി പാറിക്കാന്‍ സിപിഎം.... 15 വര്‍ഷത്തിന്ശേഷം സിപിഎം മത്സര രംഗത്ത്

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ ഇത്തവണ നല്ലൊരു നേട്ടത്തിനാണ് സിപിഎം ഒരുങ്ങുന്നത്. പ്രധാനമായും മധുരയിലാണ് സിപിഎമ്മിന്റെ പോരാട്ടം. അതിലുപരി ഡിഎംകെ സഖ്യത്തിനൊപ്പം മത്സരിക്കാന്‍ സാധിക്കുന്നതാണ് സിപിഎമ്മിന് ഗുണം നല്‍കുന്നത്. ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിന്‍ സഖ്യത്തിന്റെ പേരില്‍ സീതാറാം യെച്ചൂരിയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

സംസ്ഥാനത്തെ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെയാണ് സിപിഎം ഇവിടെ മത്സരിപ്പിക്കുന്നത്. തൊഴിലാളി മേഖലയായിരുന്ന മധുരയില്‍ മുമ്പ് സിപിഎമ്മിന് വന്‍ ആധിപത്യമുണ്ടായിരുന്നു. എന്നാല്‍ ഇത്രയും കാലം ഒറ്റയ്ക്കുള്ള പോരാട്ടത്തില്‍ സിപിഎമ്മിന്റെ വോട്ടുബാങ്ക് ഇടിയുകയായിരുന്നു. എന്നാല്‍ ഇത്തവണ ഡിഎംകെ ഈ സീറ്റ് വിട്ടുകൊടുക്കാന്‍ തയ്യാറാവുകയായിരുന്നു.

മധുരയിലെ പോരാട്ടം

മധുരയിലെ പോരാട്ടം

മധുര തമിഴ്‌നാട്ടില്‍ സിപിഎമ്മിന് ഏറ്റവും ജയപ്രതീക്ഷയുള്ള മണ്ഡലമാണ്. 15 വര്‍ഷത്തിന് ശേഷമാണ് ഈ മണ്ഡലത്തില്‍ സിപിഎം മത്സരിക്കുന്നത്. അതുകൊണ്ട് തന്നെ വന്‍ തിരിച്ചുവരവിനാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്. ഡിഎംകെയുടെ പിന്തുണയാണ് അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്. കഴിഞ്ഞ 15 വര്‍ഷമായി ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ എത്താറുണ്ട് സിപിഎം. അതുകൊണ്ട് തന്നെ മണ്ഡലം വിട്ടുനല്‍കാന്‍ ഡിഎംകെ രണ്ടാമെതാന്ന് ആലോചിച്ചില്ല.

മികച്ച സ്ഥാനാര്‍ത്ഥി

മികച്ച സ്ഥാനാര്‍ത്ഥി

സിപിഎം ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെയാണ് ഇവിടെ നിര്‍ത്തിയത്. എഴുത്തുകാരന്‍ എസ് വെങ്കടേശനാണ് സ്ഥാനാര്‍ത്ഥി. തമിഴ്‌നാട്ടില്‍ ഏറ്റവും അറിയപ്പെടുന്ന സാംസ്‌കാരിക പ്രവര്‍ത്തകനാണ് അദ്ദേഹം. കേന്ദ്ര സാഹിത്യ അക്കാദമി ജേതാവ് കൂടിയാണ്് അദ്ദേഹം. തമിഴ്‌നാട് പുരോഗമന എഴുത്തുകാരുടെ സംഘടനയുടെ പ്രസിഡന്റാണ് അദ്ദേഹം. ദീര്‍ഘകാലമായി സിപിഎമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നേതാവാണ് വെങ്കടേശന്‍.

നേട്ടം ഉണ്ടാകുമോ

നേട്ടം ഉണ്ടാകുമോ

മധുര സിപിഎമ്മിന്റെ കോട്ടയായിരുന്നു. മികച്ച തൊഴിലാളി പ്രവര്‍ത്തനങ്ങളിലൂടെയാണ് സിപിഎം ഇവിടെ സ്വന്തമായി വോട്ടുബാങ്ക് ഉണ്ടാക്കിയത്. എന്നാല്‍ ഇത്രയും കാലമായിട്ടും ആ വോട്ടുബാങ്ക് ഇടിഞ്ഞിട്ടില്ല. അതാണ് സിപിഎം ഇവിടെ മത്സരിക്കാനുള്ള പ്രധാന കാരണം. സിപിഎം കഴിഞ്ഞാല്‍ ഇവിടെ ഏറ്റവും ശക്തമായ പാര്‍ട്ടിയാണ് ഡിഎംകെ. സഖ്യമാവുമ്പോള്‍ ഭൂരിപക്ഷം കൂടാനുള്ള സാധ്യതയാണ് ഉള്ളത്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

2004ലാണ് അവസാനമായി സിപിഎം സ്ഥാനാര്‍ത്ഥി ഇവിടെ ജയിച്ചത്. ഇത്തവണ ഡിഎംകെ സഖ്യമുള്ളത് കൊണ്ട് മണ്ഡലം തിരിച്ചുപിടിക്കാനുള്ള എല്ലാ സാധ്യതയും സിപിഎമ്മിനുണ്ട്. സഖ്യവും സ്ഥാനാര്‍ത്ഥിയുടെ പൊതുസ്വീകാര്യതയിലുമാണ് സിപിഎമ്മിന്റെ പ്രതീക്ഷ. ടിടിവി ദിനകരന്റെ അമ്മ മക്കള്‍ മുന്നേറ്റ്ര കഴകം അണ്ണാ ഡിഎംകെ വോട്ടില്‍ വിള്ളലുണ്ടാക്കാന്‍ സാധ്യതയുണ്ട്. ഇതും സിപിഎം സഖ്യത്തിന് അനുകൂലമാണ്.

സിനിമാ താരങ്ങള്‍

സിനിമാ താരങ്ങള്‍

മണ്ഡലം ഇളക്കിമറിച്ചുള്ള പ്രചാരണമാണ് സിപിഎം നടത്തുന്നത്. വെങ്കടേശന് വേണ്ടി തമിഴിലെ പ്രമുഖ സിനിമാ താരങ്ങള്‍ വരെ പ്രചാരണത്തിനിറങ്ങുന്നുണ്ട്. ഇഞ്ചോടിഞ്ച് പോരാട്ടം തന്നെയാണ് നടക്കുന്നതെന്നാണ് വിലയിരുത്തല്‍. നടന്‍ സമുദ്രകനിയടക്കമുള്ള താരങ്ങള്‍ കഴിഞ്ഞ ദിവസം വെങ്കടേശന് വേണ്ടി പ്രചാരണത്തിനെത്തിയിരുന്നു. മധുരയില്‍ ആഴത്തില്‍ അറിയാമെന്നും അതുകൊണ്ട് തന്നെ ജയം ഉറപ്പാണെന്നും സ്ഥാനാര്‍ത്ഥി പറയുന്നു.

രാഹുലും സ്റ്റാലിനും

രാഹുലും സ്റ്റാലിനും

വെങ്കടേശന് വേണ്ടി കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ പ്രചാരണത്തിനെത്തിയിരുന്നു. ഇത് ദേശീയ തലത്തില്‍ വരെ അമ്പരിപ്പിക്കുന്ന നീക്കമായിരുന്നു. തമിഴ്‌നാട്ടില്‍ രാഹുലിന് വലിയ സ്വീകാര്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത് ഇടത് സ്ഥാനാര്‍ത്ഥിക്ക് ഗുണകരമാകുമെന്നാണ് സൂചന. അതേസമയം ഭാവി മുഖ്യമന്ത്രിയെന്ന് അറിയപ്പെടുന്ന സ്റ്റാലിന്‍ മണ്ഡലത്തില്‍ വന്‍ പ്രചാരണമാണ് നടത്തിയത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിന് കുറച്ച് സീറ്റുകള്‍ നല്‍കാന്‍ അദ്ദേഹത്തിന് താല്‍പര്യമുണ്ട്.

അഴഗിരിയുടെ ഭീഷണി

അഴഗിരിയുടെ ഭീഷണി

ഡിഎംകെ വിമതന്‍ അഴഗിരി ഉയര്‍ത്തുന്ന ഭീഷണിയാണ് സിപിഎമ്മിന് മുന്നിലുള്ളത്. അദ്ദേഹത്തിന് മധുരയില്‍ കാര്യമായ സ്വാധീനമുണ്ട്. എന്നാല്‍ ഡിഎംകെയ്‌ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് തല്‍ക്കാലം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. പക്ഷേ അദ്ദേഹത്തെ ഒതുക്കി നിര്‍ത്തണമെന്ന് സീതാറാം യെച്ചൂരി ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ദിനകരന്റെ വിമത ഭീഷണി അപ്പുറത്ത് ഉള്ളത് കൊണ്ട് നേട്ടം സിപിഎമ്മിനും ഡിഎംകെയ്ക്കും തന്നെ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

തമിഴ് നാട് ലോക്സഭ തിരഞ്ഞെടുപ്പ് 2019

പ്രിയങ്ക ഗാന്ധിയുടെ പിഎ മത്സരരംഗത്തേക്ക്.... അലഹബാദ് പിടിക്കാന്‍ രാഹുലിന്റെ തന്ത്രംപ്രിയങ്ക ഗാന്ധിയുടെ പിഎ മത്സരരംഗത്തേക്ക്.... അലഹബാദ് പിടിക്കാന്‍ രാഹുലിന്റെ തന്ത്രം

English summary
cpm set to capture madhura strong candidate and dmk alliance may help
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X