മുസ്ലിം ലീഗിന് വോട്ട് ചോദിച്ച് സിപിഎമ്മുകാര്‍; വീഡിയോ വൈറല്‍... മുതലെടുത്ത് ബിജെപി
ചെന്നൈ: കേരളത്തില്‍ മുസ്ലിം ലീഗും സിപിഎമ്മും രണ്ടുതട്ടിലാണ്. എന്നാല്‍ കേരളം വിട്ടാല്‍ ചിത്രം മറ്റൊന്ന്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലേക്ക് കടന്നു. ഇവിടെ ഡിഎംകെ നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യത്തിലാണ് കോണ്‍ഗ്രസും മുസ്ലിം ലീഗും സിപിഎമ്മും. ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗിന്റെ കോണി ചിഹ്നത്തില്‍ വോട്ട് ചോദിച്ച് സിപിഎമ്മുകാര്‍ പ്രകടനം നടത്തിയത്.
പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം, ചിത്രങ്ങള്‍ കാണാം
ഈ പ്രകടനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കോണി ചിഹ്നത്തില്‍ വോട്ട് ചെയ്യണമെന്നാണ് മുദ്രാവാക്യം. പ്രകടനത്തില്‍ പങ്കെടുക്കുന്നവരുടെ കൈവശമുള്ളതാകട്ടെ ചെങ്കൊടിയും. ചെങ്കൊടി പിടിച്ച് മുസ്ലിം ലീഗിന് വോട്ട് ചോദിക്കുന്ന വീഡിയോ ആദ്യം കാണുന്നവരെ ആശ്ചര്യപ്പെടുത്തും. രാഷ്ട്രീയ സഖ്യ മാറ്റങ്ങള്‍ അറിഞ്ഞാലേ കാര്യങ്ങള്‍ വ്യക്തമാകൂ. 10 വര്‍ഷമായി തമിഴ്‌നാട് ഭരിക്കുന്ന എഐഎഡിഎംകെയെ താഴെയിറക്കാനാണ് ഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യം ശ്രമിക്കുന്നത്. അഭിപ്രായ സര്‍വ്വെകളെല്ലാം ഡിഎംകെയ്ക്ക് അനുകൂലമാണ്.
എന്നാല്‍ ഈ വീഡിയോ ബിജെപി ഗ്രൂപ്പുകളിലും വ്യാകമായി പ്രചരിക്കുന്നുണ്ട്. കേരളം വിട്ടാല്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും കോണ്‍ഗ്രസും ഒന്നാണ് എന്ന് ബിജെപി നേതാക്കല്‍ പലപ്പോഴും ആവര്‍ത്തിച്ചിട്ടുള്ളതാണ്. അതിനുള്ള തെളിവായി മാറി ഈ വീഡിയോ. അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് പുറമെ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കേരളത്തിലും തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഏപ്രില്‍ ആറിനാണ് പോളിങ്. അഞ്ചിടത്തും ഫലപ്രഖ്യാപനം മെയ് രണ്ടിനാണ്.
നിക്കി ടമ്പോലിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം