കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരാധകര്‍ പേടിക്കേണ്ട മരിച്ചത് അസ്ഹറല്ല!

Google Oneindia Malayalam News

ദില്ലി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന് എന്തുപറ്റി - വാര്‍ത്ത കേട്ട ആരാധാകര്‍ ഞെട്ടലോടെ ചോദിച്ചു. ഇല്ല, ഒന്നും പറ്റിയിട്ടില്ല. ഉത്തര്‍പ്രദേശില്‍ ഓടുന്ന ട്രെയിനില്‍ സ്‌പോര്‍ട്‌സ് താരം വെളളം കിട്ടാതെ മരിച്ചു എന്ന വാര്‍ത്തയാണ് സത്യത്തില്‍ അസ്ഹറിന്റെ ആരാധകരെ ഞെട്ടിച്ചത്. മരിച്ച വെയ്റ്റ് ലിഫ്റ്ററുടെ പേരും മുഹമ്മദ് അസ്ഹറുദ്ദീന്‍ എന്ന് തന്നെയായതാണ് കാരണം.

ജമ്മു - ടാറ്റ നഗര്‍ മുരി എക്‌സ്പ്രസില്‍ വെച്ചാണ് മുഹമ്മദ് അസ്ഹറുദ്ദീന്‍ ദാഹിച്ച് മരിച്ചത്. അംബാല സിറ്റിയില്‍ ഒരു ടൂര്‍ണമെന്റില്‍ പങ്കെടുത്ത് തിരിച്ചുവരികയായിരുന്നു ഇയാള്‍. അസ്ഹറുദ്ദീന്‍ യാത്ര ചെയ്തിരുന്ന കോച്ചില്‍ കുടിവെളളം ഉണ്ടായിരുന്നില്ലത്രെ. രാവിലെ മുതല്‍ കോച്ചില്‍ കുടിവെള്ളം ഉണ്ടായിരുന്നില്ലെന്നും നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും യാത്രക്കാര്‍ ആരോപിച്ചു.

Azharuddin

അലഹാബാദിനും മിര്‍സാപൂരിനും ഇടയില്‍ വെച്ചാണ് ഈ സംഭവം ഉണ്ടായത്. എന്നാല്‍ മരണ വാര്‍ത്ത പ്രചരിച്ചപ്പോള്‍ വെയ്റ്റ് ലിഫ്റ്റര്‍ മുഹമ്മദ് അഹ്‌സറുദ്ദീന് പകരം ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീനായി മരിച്ചത്. ക്രിക്കറ്റ് ക്യാപ്റ്റന്‍ അസ്ഹറിന്റെ ചിത്രമാണ് ട്വിറ്ററിലും മറ്റും ആദ്യം പ്രചരിച്ചത്. സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു.

എന്നാല്‍ ഇതൊന്നുമറിയാതെ ക്രിക്കറ്റ് താരം മുഹമ്മദ് അസ്ഹറുദ്ദീന്‍ സുഖമായി കഴിയുകയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബി ജെ പി സ്ഥാനാര്‍ഥി സുഖ്ബീര്‍ സിംഗിനോട് തോറ്റ ക്ഷീണത്തിലാണ് മുന്‍ എം പിയായ അസ്ഹര്‍. കോഴവിവാദത്തെ തുടര്‍ന്ന് ക്രിക്കറ്റില്‍ നിന്നും ആജീവനാന്ത വിലക്ക് നേരിടേണ്ടി വന്ന അസ്ഹര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്ന് നേരത്തെ പാര്‍ലമെന്റ് അംഗമായിരുന്നു.

English summary
Cricketer Mohd Azharuddin is not dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X