കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനങ്ങള്‍: പൊലീസിന് കെജ്രിവാളിന്റെ താക്കീത്

  • By Aswathi
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ക്ക് പൊലീസിനെ രൂക്ഷമായി വമര്‍ശിച്ച മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കഴിഞ്ഞ ദിവസവും ദില്ലിയില്‍ ഡാനിഷ് വനിത ക്രൂരമായി കൂട്ടുബലാത്സംഗത്തിന് ഇരയായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ വിമുഖത കാണിച്ച നാല് പൊലീസിനെ സസ്‌പെന്റ് ചെയ്യാനും കെജ്രിവാള്‍ ആവശ്യപ്പെട്ടു.

ദില്ലി പൊലീസ് ഒരുപാട് വിട്ടുവീഴ്ചകള്‍ ചെയ്‌തെന്നും തങ്ങള്‍ അവര്‍ക്ക് താക്കീത് നല്‍കുകയാണെന്നും കെജ്രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു. സാഗര്‍പൂരില്‍ മകന്റെ ഭാര്യയെ തീവച്ചുകൊന്ന കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യാത്തതിനെ തുടര്‍ന്നാണ് സാഗര്‍പൂര്‍ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസറെയും രണ്ട് അസിസ്റ്റന്റ് കമ്മീഷണര്‍മാരെയും സസ്‌പെന്റ് ചെയ്യാന്‍ ആവശ്യപ്പെട്ടത്.

Kejriwal

ദക്ഷിണ ദില്ലിയില്‍ വേശ്യാവൃത്തിയിലും മയക്കുമരുന്ന് വില്‍പനയിലും ഏര്‍പ്പെട്ട സംഘവുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചതിന് മാല്‍വിയ നഗര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കെതിരെയും നടപടിയെടുത്തു. ഇത്തരം സംഭവങ്ങളില്‍ ജനങ്ങള്‍ നിശബ്ദ കാണികളായി ഇരിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആം ആദ്മി മന്ത്രിമാര്‍ പൊലീസിന്റെ കുറ്റനിര്‍വഹണത്തില്‍ ഇടപെടുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ വാദത്തെ കെജ്രിവാള്‍ തള്ളി. കുറ്റകൃത്യങ്ങള്‍ക്ക് സാക്ഷികളാകുമ്പോള്‍ ഇടപെടേണ്ടത് മന്ത്രിമാരുടെ ചുമതലയാണെന്ന് അദ്ദേഹം പറഞ്ഞു.

English summary
Delhi chief minister Arvind Kejriwal on Thursday asked police to suspend four of its officers for allegedly refusing to act against sex and drug gangs and in a case of burning a woman.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X