• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ചിയർ ഗേൾസിനെ ഇറക്കാൻ രാഷ്ട്രീയം ഐപിഎൽ അല്ല '; മമതയുടെ സ്ഥാനാർത്ഥി പട്ടികയ്ക്കെതിരെ പ്രതിഷേധം

cmsvideo
  മമതയുടെ സ്ഥാനാർത്ഥി പട്ടികയ്ക്കെതിരെ പ്രതിഷേധം

  കൊൽക്കത്ത: ലോക്സഭാ തിരഞ്ഞെടുപ്പിൽ വനിതകൾക്കായി 41 ശതമാനം സീറ്റുകൾ നീക്കി വെച്ച് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് മമതാ ബാനർജി. സ്ത്രീകൾക്ക് കൂടുതൽ സീറ്റുകൾ നൽകിയെന്ന് മാത്രമല്ല സിനിമാ, ക്രിക്കറ്റ് മേഖലയിൽ നിന്നുള്ള പ്രമുഖരടക്കം താരങ്ങളുടെ നീണ്ട നിരയാണ് ഇക്കുറി തൃണമൂലിന്റ സ്ഥാനാർത്ഥി പട്ടിയിലുണ്ട്.

  മുതിർന്ന താരങ്ങൾക്ക് പുറമെ യുവനടിമാരായ നുസ്രത് ജഹാനും മിമി ചക്രബർത്തിയും അപ്രതീക്ഷിതമായാണ് സ്ഥാനാർത്ഥി പട്ടികയിൽ ഇടം പിടിച്ചത്. സിനിമയിലെ ഗ്ലാമർ നായികമാരെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറക്കിയതിൽ മമതാ ബാനർജിക്കെതിരെ വിമർശനവും ഉയരുന്നുണ്ട്. നടിമാരുടെ സെൽഫികളും നൃത്തരംഗങ്ങളുമെല്ലാം പോസ്റ്റ് ചെയ്താണ് സോഷ്യൽ മീഡിയയിൽ പരിഹാസം തുടരുന്നത്.

   താരങ്ങൾ പട്ടികയിൽ

  താരങ്ങൾ പട്ടികയിൽ

  ബാങ്കുരയിൽ നിന്നുള്ള എംപിയും നടിയുമായ മൂൺ മൂൺ സെൻ, തീയേറ്റർ ആർട്ടിസ്റ്റ് അർപ്പിത ഘോഷ്, ശതാബ്ദി ഘോഷ്, ദീപക് അധികാരി, ഇന്ത്യൻ ഫുട്ബോൾ താരം പ്രസൂൺ ബാനർജി എന്നിവരാണ് തൃണമൂൽ ലിസ്റ്റിലെ മറ്റ് താരങ്ങൾ.

  യുവനടിമാർ

  യുവനടിമാർ

  യുവനടിമാരായ മിമി ചക്രബർത്തിയും നുസ്രത് ജഹാനും യഥാക്രമം ജാദവ് പൂരിലും, ബഹിർഹട്ടിൽ നിന്നുമാണ് മത്സരിക്കുന്നത്. സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസിൻരെ ബന്ധു സുഗതോ ബോസിന്റെ പേരൊഴിവാക്കിയാണ് മിമി ചക്രബർത്തിക്ക് ജാവദ്പൂരിൽ സീറ്റ് നൽകിയത്.

  ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

  ട്രോളിക്കൊന്ന് സോഷ്യൽ മീഡിയ

  സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഇരുവരെയും കുറിച്ചുള്ള ട്രോളുകൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയ. നുസ്രത് ജഹാന്റെയും മിമി ചക്രബർത്തിയുടെയും സെൽ‌ഫികളും ഗ്ലാമർ വേഷങ്ങളുമൊക്കെ ഉൾപ്പെടുത്തിയാണ് ട്രോളുകൾ. ‌

  നോർത്ത് ബംഗാളിലെ ജൽപൈഗുരി സ്വദേശിനിയാണ് മിമി ചക്രബർത്തി. 2012ലാണ് മിമിയുടെ സിനിമാ പ്രവേശനം. 2011ൽ സിനിമയിലെത്തിയ നുസ്രത് ജഹാൻ ബസിർഹട്ട് മണ്ഡലത്തിൽ നിന്നുമാണ് ജനവിധി തേടുന്നത്.

  വിമർശനം

  വിമർശനം

  സ്ഥാനാർത്ഥി പ്രഖ്യാപനം വന്നിതിന് പിന്നാലെ 41 ശതമാനം സ്ത്രീകളെ ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്നും തിരഞ്ഞെടുപ്പിൽ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും നുസ്രത് ജഹാൻ ട്വീറ്റ് ചെയ്തു. നിരവധി പേർ നുസ്രതിന് ആശംസകളുമായി എത്തിയിരുന്നെങ്കിലും അതിനേക്കാൾ ഉപരി വിമർശനങ്ങളും പരിഹാസങ്ങളുമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്

  പ്രതിഷേധിച്ചും

  ജാദവ്പൂരിൽ നിന്നും മിമി ചക്രബർത്തിയെ മത്സരിപ്പിക്കുന്നത് മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയേയും മുൻ എംപി സോമനാഥ് ചാറ്റർജിയേയും പോലുള്ളവരെ അപമാനിക്കുന്നതിന് തുല്യാമാണെന്നാണ് ചിലരുടെ പ്രതികരണം. അഭിനയം പോലെ എളുപ്പമല്ല രാഷ്ട്രീയമെന്ന് ചിലർ ഉപദേശിക്കുകയും ചെയ്യുന്നു. രാഷ്ട്രീയത്തിൽ തുടക്കക്കാരിയായ മിമി ചക്രബർത്തിക്ക് ജാദവ്പൂർ സീറ്റ് നൽകിയതിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

  നൃത്ത രംഗങ്ങളിൽ

  സിനിമയിൽ ഇരുവരും ഗ്ലാമർ വേഷത്തിലെത്തിയിട്ടുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് ചിലരുടെ വിമർശനം. ടിഎംസിയെന്നാൽ 'ദി മിമി ചക്രബർത്തി' എന്നാണെന്നാണ് ചിലരുടെ പരിഹാസം. ഐപിഎല്ലിലേതുപോലെ രാഷ്ട്രീയത്തിൽ ചിയർ ഗേൾസിനെ ആവശ്യമില്ലെന്ന് മമതാ ബാനർജിക്ക് അറിയില്ലേയെന്നാണ് ചില ട്വീറ്റുകൾ.

  കമൽഹാസൻ മുതൽ ഹേമാമാലിനി വരെ; 2019ൽ സെബിബ്രിറ്റി പോരാട്ടം, തിരഞ്ഞെടുപ്പ് ഗോദയിലെ താരങ്ങൾ ഇവർ

  English summary
  Mimi Chakraborty, Nusrat Jahan Memes and Jokes Hit the Internet After Their lok sabha nomination Nominations. they are included in trinamool congress candidates list
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X