ബെംഗളൂരു: യുവാവിന്‍റെ കൈ മുതല കടിച്ചെടുത്തു, സിഇഒയ്ക്കെതിരെ അതിക്രമിച്ച് കടന്നതിന് കേസ്!!

  • Posted By:
Subscribe to Oneindia Malayalam

ബെംഗളൂരു: മുതലയുടെ ആക്രമണത്തില്‍ കൈ നഷ്ടമായ യുവാവിനെതിരെ അതിക്രമിച്ച് കടന്നതിന് കേസ്. ബെംഗളൂരു സ്വദേശിയായ സ്റ്റാര്‍ട്ട് അപ്പ് സിഇഒയാണ് മുതലയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ബെംഗളൂരു നഗരത്തിലെ വനപ്രദേശത്തിനോടു ചേര്‍ന്നുള്ള തടാകത്തില്‍ നിന്നാണ് യുവാവിനെ മുതല ആക്രമിച്ചത്. 26 കാരനായ മുദിത് ദണ്ഡേവാഡെയാണ് ഞായറാഴ്ച ആക്രമണത്തിനിരയായത്. യുവാവിന്‍റെ ഇടതുകയ്യിന്‍റെ  മുകളില്‍ വെച്ച് മുതല കടിച്ചെടുക്കുകയായിരുന്നു.

സുഹൃത്തിനൊപ്പം രാമനഗര ജില്ലയിലെ ക്ഷേത്ര സന്ദര്‍ശനത്തിനെത്തി കാറില്‍ നിന്നിറങ്ങിയപ്പോഴായിരുന്നു മുതല ആക്രമിച്ചതെന്നായിരുന്നു 26 കാരനായ യുവാവ് ഡോക്ടര്‍മാരോട് വ്യക്തമാക്കിയത്. കാറില്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് വളര്‍ത്തുനായ്ക്കള്‍ തടാകത്തിനടുത്തേയ്ക്ക് എത്തിയപ്പോള്‍ വെള്ളത്തിന് പുറത്തേയ്ക്ക് വന്ന മുതലയാണ് ആക്രമിച്ചത്. പരിക്കേറ്റ യുവാവിനെ ഹോസ്മത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ശബരിമലയിലേത് അട്ടിമറിയല്ല, ആചാരം..!! റോ ഉൾപ്പെടെ കേന്ദ്ര ഏജൻസികൾ അന്വേഷണത്തിന്...!!

 crocodileattack

തടാകത്തില്‍ നിന്ന് പുറത്തുവന്ന മുതല യുവാവിന്‍റെ ഇടതുകൈ കൈമുട്ടിന് മുകളില്‍ വച്ച് കടിച്ചെടുത്തതോടെ കൂട്ടിടയോജിപ്പിക്കാനുള്ള സാധ്യതകള്‍ എല്ലാം അവസാനിച്ചതായാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. യുവാവ് ചികിത്സയില്‍ കഴിയുന്ന ഹോസ്മത്ത് ആശുപത്രിയിലെ ഡയറക്ടര്‍ ഡോ. അജിത് ബെനഡിക്ട് റയാനെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. ഐസിയുവില്‍ കഴിഞ്ഞിരുന്ന യുവാവിനെ വാര്‍ഡിലേയ്ക്ക് മാറ്റിയിട്ടുണ്ട്.

നായ്ക്കള്‍ തടാകത്തിലേയ്ക്ക് ഇറങ്ങിയപ്പോള്‍ അവയെ തിരിച്ചെത്തിയ്ക്കാനുള്ള ശ്രമത്തിനിടെ മുന്നറിയിപ്പിനായി സ്ഥാപിച്ച ബോര്‍ഡുകള്‍ ശ്രദ്ധിച്ചില്ലെന്നാണ് ഇരുവരുടേയും വാദം. എന്നാല്‍ ഇത് സംബന്ധിച്ച് യുവാവിനെതിരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് രാമനഗരം പോലീസ് സൂപ്രണ്ട് ബി രമേശ് വ്യക്തമാക്കിയെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ പ്രവേശനത്തിന് നിയന്ത്രണമുള്ള പ്രദേശത്ത് അനുമതിയില്ലാതെ അതിക്രമിച്ച് കടന്ന യുവാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. എന്നാല്‍ വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. സംരക്ഷിത വനമേഖലയായി കണക്കാക്കുന്ന പ്രദേശമാണ് തെക്കേക്കര. ഇലക്ട്രിക് വേലികള്‍ സ്ഥാപിച്ച തടാകത്തിന് സമീപത്ത് മുതലയുടെ സാന്നിധ്യത്തെക്കുറിച്ച് അറിയിപ്പ് നല്‍കിക്കൊണ്ട് സൂചനാ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.

English summary
A young entrepreneur working in Bengaluru is recovering in hospital after part of his arm was bitten off by a crocodile in a lake on the outskirts of the city. The Thattekere Lake is in a forested area
Please Wait while comments are loading...